ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ഹൂസ്റ്റൺ കൺവെൻഷൻ ജൂലൈ 28 ന്

ഹൂസ്റ്റൺ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (CRF) ൻറ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഹൂസ്റ്റൺ കൺവെൻഷൻ ജൂലൈ 28 നു ശനിയാഴ്ച വൈകുന്നേരം 6:00 നു ഡെസ്ടിനി ഇവന്റ് വെന്യുവിൽ (Destiny Event Venue, 1622 Staffordshire Rd, Stafford, TX 77477) വച്ച് നടത്തപ്പെടുന്നു. പ്രമുഖ സുവിശേഷ പ്രസംഗകർ കൂടിയായ സജു കുര്യാക്കോസും സാലി സജുവും ദൈവ വചന പ്രഘോഷണങ്ങൾക്കു നേതൃത്വം നൽകും. പ്രശസ്ത വേദചിന്തകൻ പ്രൊഫ. എം .വൈ.യോഹന്നാൻ നൽകുന്ന ഡിയോ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.

പ്രൊഫ. എം .വൈ.യോഹന്നാൻ ( റിട്ട. പ്രിൻസിപ്പൽ, സെന്റ് പീറ്റേഴ്സ് കോളേജ് , കോലഞ്ചേരി ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ്, കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവർത്തിക്കുന്നതും, സഭാ വ്യത്യാസമെന്യെ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് CRF. സഭയോ സമുദായമോ മാറുകയല്ല മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെലോഷിപ്പ് വിശ്വസിക്കുന്നത്.

സുവിശേഷകരായ ദമ്പതികൾ സജു കുര്യാക്കോസും [Director, DentCare Dental Lab] സാലി സജുവും [GM, DentCare Dental Lab] CRF ഗായകസംഘമായ അമൃതധാരക്ക് നേതൃത്വം നൽകുകയും ലോകമെങ്ങും യേശുവിന്റെ സാക്ഷികളായി വചനം പ്രഘോഷിച്ചു വരുന്നു.

ഫെല്ലോഷിപ്പിന്റെ കൺവെൻഷൻ യോഗങ്ങൾ ജൂലൈ 24 നു ഡാളസിലും 27 നു ഓസ്റ്റിനിലും നടക്കുന്നുണ്ട്.

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പ്രൊഫ. എം .വൈ.യോഹന്നാൻ , പവർ വിഷൻ ടിവി യിൽ ( Powervision TV) യിൽ എല്ലാ ദിവസവും രാവിലെ 10 നും രാത്രി 7 നും (ഹൂസ്റ്റൺ സമയം) വചന സന്ദേശം നൽകുന്നു. ഈ സന്ദേശം www.crfgospel.org/tv ൽ തത്സമയം ലഭ്യമാണ്. ഈ സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ (WhatsApp) ലഭിക്കുവാൻ +91 9142 303030 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേരും സ്ഥലവും അയച്ചുകൊടുക്കുക അല്ലെങ്കിൽ www.crfgospel.org സന്ദർശിക്കുക, അവസരം പ്രയോജനപ്പെടുത്തുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : ജോസഫ് ചക്കുങ്കല്‍, സന്തോഷ് മാത്യു, തോമസ് ജേക്കബ്, അലക്സ് പോൾ – 832-987-2075.

www.crfgospel.org

ജീമോൻ റാന്നി

Share This Post