ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഇന്റര്‍നാഷണല്‍ വടംവലി മത്സരം സെപ്റ്റംബര്‍ 3 ന്

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 6-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം സെപ്റ്റംബര്‍ 3-ാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോപ്, ക്‌നാനായ പള്ളി (7800 W. Lyons St., Morton Grove IL USA 60053) മൈതാനിയില്‍ വച്ച് നടത്തപ്പെടുന്നു.

കഴിഞ്ഞ 5 വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ ഒരു പുത്തന്‍ ശൈലിക്ക് രൂപം കൊടുത്ത ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഇക്കുറിയും സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന് വിപുലമായ സന്നാഹമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ചെയര്‍മന്‍ സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. അലക്‌സ് പടിഞ്ഞാറേല്‍ (പ്രസിഡന്റ്), സജി മുല്ലപ്പള്ളി (വൈസ് പ്രസിഡന്റ്) എന്നിവര്‍ നേതൃത്വം കൊടുക്കുന്ന ഈ സോഷ്യല്‍ ക്ലബ്ബിന് ജോസ് മണക്കാട്ട് (സെക്രട്ടറി), പ്രസാദ് വെള്ളിയാന്‍ (ജോയിന്റ് സെക്രട്ടറി), ബിജു കരികുളം (ട്രഷറര്‍) എന്നിവരും ഇവര്‍ക്കൊപ്പം തോളോടുതോള്‍ ചേരുന്നു.

കുവൈറ്റ്, ലണ്ടന്‍, കാനഡ, ഇവരെ കൂടാതെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ വമ്പന്മാരും ചിക്കാഗോയിലെ കരുത്തന്മാരും മാറ്റുരയ്ക്കുമ്പോള്‍ ലോക മലയാളി വടംവലി ചരിത്രത്തില്‍ ചിക്കാഗോ വടംവലി മത്സരം ഒരു ഇതിഹാസമായി മാറും എന്നതില്‍ സംശയമില്ല. ഒന്നാം സമ്മാനം ജോയി നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 5001 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം സാബു പടിഞ്ഞറേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലാം സമ്മാനം ചിക്കാഗോ മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.

ഇതു കൂടാതെ ബെസ്റ്റ് കോച്ച്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് സിക്‌സ്ത് എന്നിങ്ങനെ സമ്മാനങ്ങളുടെ പെരുമഴയാണ് എന്ന് സംഘാടകര്‍ പറഞ്ഞു.

ഈ മഹാവടംവലി മാമാങ്കത്തിലേക്ക് എല്ലാ മലയാളികളെയും ചിക്കാഗോയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post