ചിക്കാഗോ അന്താരാഷ്ട്ര വടംവലിമത്സരം: സിറിയക് കൂവക്കാട്ടില്‍ മൂന്നാം പ്രാവശ്യവും ചെയര്‍മാന്‍

2018 സെപ്റ്റംബര്‍ 3-ാം തീയതി നടക്കാന്‍ പോകുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 6-ാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെ ചെയര്‍മാനായി ശ്രീ. സിറിയക് കൂവക്കാട്ടില്‍ മൂന്നാം പ്രാവശ്യവും ഐകകണ്‌ഠേന തെരഞ്ഞെടുത്തു.

നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിദ്ധ്യമായ സിറിയക് കൂവക്കാട്ടില്‍ നല്ലൊരു സംഘാടകനും, കായികതാരവും, കായികപ്രേമിയും അതിനുപരി നല്ലൊരു ഈശ്വരവിശ്വാസിയുമാണ്.

നോര്‍ത്ത് അമേരിക്കയിലെ മലയാളി കായിക ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറിയ ഈ വടംവലി മത്സരത്തിന്റെ ചുക്കാന്‍ ശ്രീ. സിറിയക് കൂവക്കാടന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി എന്നിവര്‍ പറഞ്ഞു.

ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 5001, 3001, 2001, 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post