കാര്‍ഡിയോളജിസ്റ്റ് ഡോ. മാര്‍ക്ക് ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ചു

ഹൂസ്റ്റണ്‍: കാര്‍ഡിയോളജിസ്റ്റും മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്യു ബുഷിന്റെ ഡോക്ടറുമായിരുന്ന മാര്‍ക്ക് ഹസ്ക്കനെച്റ്റ് (65) ജൂലൈ 20 വെള്ളിയാഴ്ച രാവിലെ 8.50 ന് വെടിയേറ്റ് മരിച്ചു. ഹൂസ്റ്റണ്‍ ടെക്‌സസ് മെഡിക്കല്‍ സെന്ററിനു സമീപം സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഡിബേക് ലി ഹാര്‍ട്ട് ആന്റ് വാസ്കുലര്‍ സെന്ററിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന കറുത്ത ജാക്കറ്റ് ധരിച്ച ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയില്‍ പ്രായമുള്ള വൈറ്റോ, ഹിസ് പാനിക്കോ യുവാവാണ് ഡോക്ടര്‍ക്കുനേരെ രണ്ടു തവണ വെടിയുതിര്‍ത്തതെന്ന് ഹൂസ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വെടിവെച്ചശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. മെത്തഡിസ്റ്റ് ഹോസ്പിറ്റലും പരിസരവും പൊലീസ് അന്വേഷിച്ചുവെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് മെമ്മോറിയല്‍ ഹെര്‍മന്‍ ഹോസ്പിറ്റലിലും ഡോക്ടര്‍ സേവനം അനുഷ്ഠിച്ചിരുന്നു.

ഡോക്ടറുടെ അകാല നിര്യാണത്തില്‍ പ്രസിഡന്റ് ബുഷ് അനുശോചനം അറിയിച്ചു. ഡോ. മാര്‍ക്ക് പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റും, രോഗികളെ ചികിത്സിക്കുന്നതില്‍ അതി സമര്‍ത്ഥനുമായിരുന്നുവെന്നു സന്ദേശത്തില്‍ പറയുന്നു. പ്രഫഷണല്‍ അച്ചീവ്‌മെന്റില്‍ സൂപ്പര്‍ ഡോക്ടറായി അടുത്തിയിടെയാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.

പി.പി.ചെറിയാന്‍

Share This Post