അറ്റ്‌ലാന്റാ ക്‌നാനായ കണ്‍വന്‍ഷനില്‍ യുവജനവേദി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ: ജൂലൈ 12 മുതല്‍ 22 വരെ അറ്റ്‌ലാന്റാ ഒമ്‌നി ഹോട്ടലില്‍ വച്ചു നടത്തപ്പെടുന്ന ക്‌നാനായ കണ്‍വന്‍ഷനില്‍ ക്‌നാനായ യുവജനവേദി പലവിധ പരിപാടികള്‍ അവതരിപ്പിക്കുന്നു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന കെ.സി.വൈ.എല്ലിലൂടെ വളര്‍ന്ന തലമുറയ്ക്ക് അവരുടേതായ കൂട്ടുകെട്ടുകളും, ബന്ധങ്ങളും ഉറപ്പിക്കുന്നതിന് കെ.സി.സി.എന്‍.എയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ക്‌നാനായ യുവജനവേദി.

2010-ല്‍ ഷിക്കാഗോ ക്‌നാനായ സൊസൈറ്റിയുടെ ഭാഗമായി തുടക്കംകുറിച്ച ക്‌നാനായ യുവജനവേദി ഇന്ന് നോര്‍ത്ത് അമേരിക്കയിലെ എല്ലാ നഗരങ്ങളിലും വളര്‍ന്നിരിക്കുകയാണ്. സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അബിന്‍ കുളത്തില്‍കരോട്ട് തന്നെയാണ് കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പല സോഷ്യല്‍ ഇവന്റ്‌സ്, യൂത്ത് ബ്രാഞ്ച്, കൂടാതെ സ്റ്റോണ്‍ മൗണ്ടനിലേക്ക് ഒരു ട്രിപ്പും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നു അബിന്‍ കുളത്തില്‍കരോട്ട് അറിയിച്ചു. ട്രിപ്പിനു പോകാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 15 നു മുമ്പ് 20 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു പ്രത്യേകം അറിയിച്ചുകൊള്ളുന്നു. രജിസ്റ്റര്‍ ചെയ്യേണ്ടവിധം എല്ലാവര്‍ക്കും ഇമെയില്‍ അയച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അബിന്‍ കുളത്തില്‍കരോട്ട് (630 656 3939), റോഷന്‍ കുപ്ലിക്കാട്ട് (404 494 6269), ആന്റണി കുളത്തില്‍കരോട്ട് (281 839 4339), ടിനു ചാരത്ത് (215 688 1550), ലിജോ മെക്കാനിക്കല്‍ (917 359 5649).

ജോയിച്ചന്‍ പുതുക്കുളം

Share This Post