ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും അതിഥികള്‍ക്കും എയര്‍പോര്‍ട്ടില്‍ സ്വീകരണം

ന്യുയോര്‍ക്ക്: ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, സംവിധായകന്‍ എം.എ. നിഷാദ് എന്നിവര്‍ക്ക് ജെ.എഫ്.കെ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, മുന്‍ സെക്രട്ടറി ടെറന്‍സന്‍ തോമസ്, ലൈസി അലക്‌സ്, ഡോ. ജേക്കബ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Post