അഡ്വ. സനല്‍കുമാറിന് ടാമ്പായില്‍ ജൂലൈ 31-ന് സ്വീകരണം നല്‍കുന്നു

റ്റാമ്പാ: ഫോമ, ഫൊക്കാന ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനു അമേരിക്കയില്‍ എത്തിയ സി.പി.എം. നേതാവും, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. സനല്‍കുമാറിന് റ്റാമ്പായില്‍ ഹൃദ്യമായ സ്വീകരണം നല്‍കുന്നു.

അഡ്വ. സനല്‍കുമാര്‍ നിലവില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കഴിഞ്ഞ 25 വര്‍ഷമായി സഹകരണ രംഗത്തെ കേരളത്തിലെ നിറസാന്നിധ്യവും, പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോര്‍ഡ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ സെക്രട്ടറി, സെനറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.

റ്റാമ്പായിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം വൈകുന്നേരം 6.45-ന് ആരംഭിക്കും. കേരളാ സെന്ററില്‍ (606 Lenna Ave, Seffner, FL 33584) നടക്കുന്ന യോഗത്തില്‍ റ്റാമ്പായിലെ വിവിധ സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കുന്നതാണ്.

അഡ്വ. സനല്‍കുമാറിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), സജി കരിമ്പന്നൂര്‍ (813 263 6302), ഉല്ലാസ് ഉലഹന്നാന്‍ (727 776 4443), ബിനു മാമ്പിള്ളി (941 580 2205), ടിറ്റോ ജോണ്‍ (813 408 3777), സുനില്‍ വര്‍ഗീസ് (727 793 4627), ടോമി മ്യാല്‍ക്കര (813 416 9183), ജോസ് ഉപ്പൂട്ടില്‍ (813 334 5135).

ജോയിച്ചന്‍ പുതുക്കുളം

Share This Post