എ വീക്കെന്‍ഡ് വിത്ത് ജീസസ് ഇന്നു മുതല്‍ ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ അതിവേഗം വളര്‍ന്നുവരുന്ന മലയാളി സഭകളില്‍ ഒന്നായ ഫിലാഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ അനുഗ്രഹീത “A WEEKEND WITH JESUS’ ഇന്നു മുതല്‍ ആരംഭിക്കുന്നു. ജൂലൈ 6 വെള്ളി മുതല്‍ ജൂലൈ 8 ഞായര്‍ വരെ എല്ലാ ദിവസവും രാവിലെ 10.30-നും വൈകിട്ട് 7 നും 2680 Huntingdon Pike, Huntingdon Valley, PA 19006-ല്‍ നടക്കുന്ന വചന പ്രഘോഷണദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര്‍ ജോമോന്‍ കോട്ടയം ശുശ്രൂഷിക്കുന്നു.

ലോക രാഷ്ട്രങ്ങളില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന റവ.ഡോ. പി.എ. വര്‍ഗീസ്, റവ.ഡോ. എം.എ വര്‍ഗീസ്, ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍), ബ്രദര്‍ ഡാമിയന്‍, സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍, പാസ്റ്റര്‍ വി.എ.വി സാം, പാസ്റ്റര്‍ റെയ്‌സണ്‍ തോമസ് എന്നിവര്‍ മുന്‍ വര്‍ഷങ്ങളില്‍ ഈ സഭയില്‍ ശുശ്രൂഷിച്ചിട്ടുണ്ട്.

പാസ്റ്റര്‍ ജോമോന്‍ കാലിഫോര്‍ണിയ, ന്യൂജേഴ്‌സി, മിനിയാപ്പോളിസ് എന്നീ പട്ടണങ്ങളിലെ ശുശ്രൂഷയ്ക്കുശേഷമാണ് ഫിലാഡല്‍ഫിയയില്‍ എത്തുന്നത്. ഈമാസം അദ്ദേഹം ഡാളസ്, ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ എന്നീ പട്ടണങ്ങളിലും ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. നൈനാന്‍ തോമസ് (215 680 3572).

ജോയിച്ചന്‍ പുതുക്കുളം

Share This Post