ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോയില്‍ പൗരസ്വീകരണവും, അവാര്‍ഡും നല്‍കി

ചിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിന്നു ചിക്കാഗോയില്‍ എത്തിച്ചേര്‍ന്ന കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് വൈസ്‌ചെയര്‍മാനും, പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റും , കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് , ചിക്കാഗോയിലെ വിവിധ സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള തോമസ് ജോര്‍ജ് തെങ്ങും തോട്ടത്തിലിന്റെ ( പ്രസിഡന്റ് ,തോമസ് ജോര്‍ജ് ഇന്‍ഷുറന്‍സ് ഏജന്‍സി കോര്‍പറേഷന്‍ ) ഭവന അങ്കണത്തില്‍ സ്വീകരണവും , കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം നേട്ടമാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച മികച്ച പൊതുപ്രവര്ത്തകനുള്ള അവാര്‍ഡും നല്‍കി .

സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്‍ ജോര്‍ജ് (ബാബു) മാത്യു വിന്റെ അധ്യക്ഷ്യ തയില്‍ കൂടിയ സമ്മേളനത്തില്‍ ഫൊക്കാന മുന്‍ ദേശീയ പ്രെസിഡന്റ് മറിയാമ്മ പിള്ള യോഗം ഔപചാരികമായി ഉത്ഘാടനം നിര്‍വഹിച്ചു..ഐ.എന്‍.ഒ.സി അമേരിക്ക സ്ഥാപക പ്രസിഡന്റ് പോള്‍ പറമ്പി, ഐ.എന്‍.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ ; തമ്പി മാത്യു , സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്‍, വൈസ് ചെയര്മാന്‍ ബിജു കൃഷ്ണന്‍ , ചിക്കാഗോ മലയാളീ അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം , ഐ.എന്‍.ഒ.സി ദേശീയ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ ,ശ്രി.അനിയന്‍ കോന്നാത്തു (കോണ്‍ഗ്രസ്) എന്നിവര്‍ ആശംസയര്പ്പിച്ചു ചടങ്ങില്‍ പ്രസംഗിച്ചു.

ശ്രീ .ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍ തന്‍റെ മറുപടിപ്രസംഗത്തില്‍, അമേരിക്കയിലെ മലയാളികള്‍ വൈവിധ്യമാര്‍ന്ന മികച്ച ജീവിത സൗകര്യങ്ങളില്‍ നിറയുമ്പോഴും, ജന്മനാടിനെ സ്‌നേഹിക്കുകയും കരുതുകയും ഇനിയും മികച്ച നാട്ടില്‍ ഉണ്ടാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികളെ ഹൃദയംഗമായി ആദരിക്കുകയും പ്രശംസിക്കുകയും ഉണ്ടായി. നാട്ടിലേക്കുള്ള കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ പങ്കു വര്‍ധിപ്പിക്കാന്‍, വിശിഷ്യാ മധ്യതിരുവിതാംകൂറില്‍ ഇപ്പോഴുള്ള വെള്ളപ്പൊക്ക കെടുതികളില്‍ , ജില്ലാ ഭരണകൂടത്തോടൊപ്പം സഹായമൊരുക്കാന്‍ അഭ്യര്‍ത്ഥിച്ചു .

കേരള സംസ്ഥാന ഹൗസ് ഫെഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കേരളത്തിലെ ഭവന നിര്‍മ്മാണ രംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂതന പദ്ധതികളെപ്പറ്റി വിശദീകരിക്കുകയും, ഒപ്പം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അതിവിപുലമായ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമാക്കി സംസാരിച്ചു .ഒപ്പം നാടിന്‍റെ സമഗ്രവികസനത്തിനു അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുവാന്‍ , അതില്‍ പങ്കാളികള്‍ ആകുന്നതിനു ക്ഷണിച്ചു . ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദേശ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി, നടപ്പാക്കുന്ന ഒരു പദ്ധതി ഈവര്‍ഷം ഒടുവില്‍ ഹൂസ്റ്റണിലെ സിറ്റി ഓഫ് സ്റ്റാഫ്‌ഫോര്‍ഡ് മായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്നു .

അടുത്തുവരുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ട കരുത്തുപകരുവാന്‍ അഭ്യര്‍ത്ഥിച്ചു . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ സുഹൃത്തുവലയമുള്ള കൊണ്ടൂര്‍ വിവിധ ഭാഗങ്ങളില്‍ തനിക്കുലഭിച്ച ഊഷ്മളമായ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ഫൊക്കാന, ഐ.എന്‍.ഒ.സി എന്നിവയുടെ സെക്രെട്ടറിയും, സി.എം.എ വിമന്‍സ് ഫോറം നേതാവുമായ ശ്രീമതി.ജെസ്സി റിന്‍സി സ്വാഗതവും , സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് തമ്പി മാമ്മൂട്ടില്‍ കൃതജ്ഞതയും അര്‍പ്പിച്ചു .

കേരളത്തിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് തോമസ് ജോര്‍ജ് തെങ്ങുംതോട്ടത്തില്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയിലും സാന്നിദ്ധ്യത്തിലൂം ജോര്‍ജ് മാമന്‍ കൊണ്ടൂരിന് സമ്മാനിച്ചു. അത്താഴവിരുന്നോടുകൂടി നൂറോളം പേര്‍ പങ്കെടുത്ത സമ്മേളനം വിജയകരമായി സമാപിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി വേള്‍ഡ് പീസ്‌ മിഷന്‍ പ്രവര്‍ത്തകര്‍

കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ ഭാഗമായി വേള്‍ഡ് പീസ്‌ മിഷന്‍റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ അരിയും, പലവ്യഞ്ജനങ്ങളും, വസ്ത്രങ്ങളും വിതരണം ചെയ്ത് വേള്‍ഡ് പീസ്‌ മിഷന്‍ പ്രവര്‍ത്തകര്‍ മാതൃകയായി.

ദുരിതങ്ങള്‍ ഒഴിയാത്ത അപ്പര്‍ കുട്ടനാട്ടിലും, കുട്ടനാട്ടിലുമുള്ള ക്യാമ്പുകളിലും, തുരുത്തുകളിലുമാണ് കഴിഞ്ഞ ഒരാഴ്ചയായി വേള്‍ഡ് പീസ്‌ മിഷന്‍ പ്രവര്‍ത്തകര്‍ ചെയര്‍മാന്‍ ശ്രീ സണ്ണി സ്റ്റീഫനോടൊപ്പം നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. കുമരകം, തിരുവാര്‍പ്പ്, തലയാഴം, കൈനകരി, മാമ്പുഴക്കരി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടന്നത്.

വേള്‍ഡ് പീസ്‌ മിഷന്‍റെ യു.കെ പ്രതിനിധികളായ ജോര്‍ജ്ജ് സൈമണ്‍ (ബോണ്മൌളത്ത്), ജോളി ജോണ്‍ (സ്വാന്സി), മെല്‍ബണ്‍ പ്രതിനിധി രജനി രണ്ജിബത്ത്, ഹൂസ്റ്റണില്‍ നിന്ന് സ്മിതാ റോബിന്‍ എന്നിവരും വേള്ഡ്ണ പീസ്‌ മിഷന്റെ് ഈ ദുരിതനിവാരണ യജ്ഞത്തില്‍ സാമ്പത്തിക സഹായം നല്കി.

ജിമ്മി ആന്റണി ചിറത്തറ, പി.പി. ഗോപിദാസ്, എന്‍.ഡി.അനിയന്‍, രാജു മാത്യു,ജയമോള്‍ തയ്യില്‍, മിനി ജോസഫ്, ജോയി ജോസഫ്, സനല്‍.വി.ബി, ബിജു നാല്പ്പ ത്തന്ജി്ല്‍, പ്രകാശ് ഫിലിപ്പ്, സന്തോഷ്‌.ഡി, ബിനോയ്‌ കുര്യന്‍, സാലമ്മ പൂവത്തിങ്കല്‍ എന്നിവര്‍ വിവധ സ്ഥലങ്ങളിലെ പ്രവര്ത്തഷനങ്ങള്ക്ക് നേതൃത്വം നല്കി.
www.worldpeacemission.net

കെ.ജെ.ജോണ്‍

പ്ലെയിനോ സെന്റ് പോള്‍സില്‍ ഒ.വി.ബി.എസ് നടത്തപ്പെടുന്നു

പ്ലയിനോ: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഒ.വി.ബി.എസ് ക്ലാസുകള്‍ ഓഗസ്റ്റ് 9,10,11 തീയതികളില്‍ നടത്തുന്നതാണ്. ‘നീ ഞങ്ങളെ മെനയുന്നവന്‍ ആകുന്നു’ (യെശയ്യാ 64:8) എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം.

റവ.ഡി. ജോര്‍ജ് (അരുണ്‍) വര്‍ഗീസ് മോടയില്‍ ആണ് ഈവര്‍ഷത്തെ ഒ.വി.ബി.എസിനു നേതൃത്വം നല്‍കുന്നത്. ഗാന പരിശീലനം, ബൈബിള്‍ ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈവര്‍ഷത്തെ ഒ.വി.ബി.എസ് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ലിന്‍സ് ഫിലിപ്പ് (916 806 9235).

ജോയിച്ചന്‍ പുതുക്കുളം

എന്‍ എസ് എസ് സംഗമത്തില്‍ കാവ്യ സന്ധ്യ

ഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തില്‍ കാവ്യ സന്ധ്യയും. ഗാനമേള,കീര്‍ത്തനാലാപനം തുടങ്ങിയ പരിപാടികളാല്‍ സംഗിത സാന്ദ്രമാകുന്ന കണ്‍വഷനില്‍ നടത്തുന്ന മലയാള കാവ്യ സന്ധ്യ ഭാഷ പ്രേമികള്‍ക്ക് പ്രത്യേക അനുഭവമാകും.

രാധാ കൃഷ്ണന്‍, ശ്യാംപരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന കാവ്യസന്ധ്യയില്‍ ആനന്ദ് പ്രഭാകര്‍, ഡോ.സുശീല രവീന്ദ്രനാഥ്, ഡോ.ശകുന്തള രാജഗോപാല്‍, ശ്രീമതി ലക്ഷ്മി നായര്‍, ജയപ്രകാശ് നായര്‍,മഹേഷ്‌കൃഷ്ണന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും .

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍് 2012 ല്‍ ഡാളസിലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ മഹേഷ് ഹരികൃഷ്ണന്‍ ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വ്ത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുക.

പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രണ്ടു ലക്ഷം രൂപയുടെ ആദ്യഘട്ട സഹായ ധനം മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍കു കൈമാറി

കോട്ടയം മുണ്ടാറില്‍ വള്ളം മറിഞ്ഞു മരിച്ച മാധ്യമ പ്രവര്‍ത്തകരായ സജി, ബിപിന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രഖ്യാപിച്ച ആദ്യഘട്ട സഹായധനമായ ഓരോ ലക്ഷം രൂപ സജിയുടെ കുടുംബത്തിന് മോന്‍സ് ജോസഫ് എം.എല്‍.എയും ,ബാബുവിന്റെ കുടുംബത്തിന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.സനല്‍കുമാറും ജുലൈ 29 ശനിയാഴ്ച അവരുടെ വീടുകളിൽ ചെന്ന് ബന്ധപെട്ടവർക് കൈമാറി പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സന്ദർഭോചിതമായ തീരുമാനം മാതൃകാപരവും അഭിനന്ദനാര്ഹവുമാണെന്നു മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.

നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ് പ്രതിനിധി ജിജു കുളങ്ങര, അനീഷ് മാത്യൂസ് മാതൃഭൂമി ന്യൂസ് സീനിയര്‍ ന്യൂസ എഡിറ്റര്‍ ഡി. പ്രമേഷ് കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ പ്രദീപ് ജോസഫ്, റിപ്പോര്‍ട്ടര്‍ ജോസി ബാബു കോട്ടയം പ്രസ് ക്‌ളബ് സെക്രട്ടറി എസ്.സനില്‍ കുമാര്‍ എന്നിവരും ഇവരോടൊപ്പം ഉണ്ടായിരുന്നു .

അപകടത്തെക്കുറിച്ചു വിശദവിവരങ്ങള്‍ പുറത്തു വന്നയുടനെ വിളിച്ചു ചേര്‍ത്ത് ഐപിസിഎന്‍എയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് മരിച്ച ഇരുവരുടേയും കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര സഹായധനമായ ഓരോ ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു .രണ്ടു ലക്ഷം രൂപയുടെ ഫണ്ട് എന്ന ലക്‌ഷ്യം രണ്ടു മണിക്കൂറിനുള്ളിലാന്ന് പൂർത്തീകരിച്ചത്.

അപകടത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46), ഭാര്യയും വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍മക്കളുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ബിപിന്‍ ബാബു (27) അവിവാഹിതനാണ്.

കാലവര്‍ഷ കെടുതി മൂലം ദുരിതം അനുഭവിക്കുന്നവരുടെ ജീവിതം അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന സഹപ്രവര്‍ത്തകരുടെ കുടുംബംഗങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ സഹകരിച്ച എല്ലാ പ്രസ് ക്ലബ് അംഗങ്ങളോടും സുഹൃത്തുക്കളോടും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എക്സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേകം നന്ദി രേഖപ്പെടുത്തി. പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം അഡ്വൈസറി ബോർഡ് അദ്ധ്യക്ഷൻ ശിവൻ മുഹമ്മ ,നിയുക്ത പ്രസിഡന്റ് ഡോക്ടർ ജോർജ് കാക്കനാട്ട് എന്നിവരാണ് ഇതിനു നേത്രത്വം നൽകിയത്.

മോര്‍ട്ടന്‍ ഗ്രോവ് സെന്റ്‌മേരിസില്‍ കുട്ടികളുടെ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല സമാപനം

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ കഴിഞ്ഞ ഒന്നരമാസമായി ബട്ടര്‍ഫ്‌ലൈ18 എന്ന പേരില്‍ കൊച്ചു കുട്ടികള്‍ക്കായി നടത്തിയിരുന്ന സമ്മര്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ സമാപന ദിനമായ ജൂലൈ 27 തീയതി ശനിയാഴ്ച അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പങ്കെടുക്കുകയും. അന്നേ ദിവസം നടത്തപ്പെട്ട വിശുദ്ധ ബലിയില്‍ പിതാവ് മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു.

വികാരി ജനറാള്‍ ഫാ . തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു. തദവസരത്തില്‍ ക്യാമ്പില്‍ സജീവമായി പങ്കെടുത്ത കുട്ടികള്‍ക്ക് അഭിവന്ദ്യ പിതാവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുട്ടികളുടെ അദ്ധ്യാല്‍മികവും ഭൗതികവും ആയ വളര്‍ച്ചയെ ലക്ഷ്യമാക്കി ആവിഷ്കരിച്ച സമ്മര്‍ ക്യാമ്പിന് ക്രിസ്റ്റീന്‍ ടീം അംഗങ്ങളായ ബ്രദര്‍ സന്തോഷ് , പി.വി . മേരിക്കുട്ടി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറാഴ്ച നീണ്ടു നിന്ന ഈ ക്യാമ്പില്‍ സിസ്‌റ്റേഴ്‌സിന്റെയും ക്യാമ്പ് വോളന്റിയേഴ്‌സ് ന്റെയും മതബോധന സ്കൂള്‍ അധ്യാപകരുടെയും സാന്നിധ്യത്തോടെയും സഹായത്തോടെയും വിജ്ഞാന പ്രദമായ ക്ലാസുകള്‍ , ഗെയിമുകള്‍ , ഫീല്‍ഡ് ട്രിപ്പുകള്‍ , മലയാളം ക്ലാസുകള്‍, സമുദായ ബോധവത്കരണം, ദിവസേന വി.കുര്‍ബാന , ആരാധന, യോഗ ക്ലാസുകള്‍ തുടങ്ങി കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ക്രമീകരിച്ചിരുന്നു.

പള്ളി എക്‌സിക്യൂട്ടീവിന്റെയും യൂത്ത് വോളന്റിയേസിന്റെയും സഹകരണത്തോടെ ബിബി തെക്കനാട്ട് , ഫാ. ബിന്‍സ് ചേത്തലില്‍ , ബ്രദര്‍ അങ്കിത്, ബെഞ്ചമിന്‍ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

കലയോടൊപ്പം പൊന്നോണം: ഓഗസ്റ്റ് 18-ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: അമേരിക്കയിലെത്തിയ പ്രവാസി മലയാളികളുടെ ആദ്യകാല സംഘടനയായ കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണവും, ഇന്ത്യയുടെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 18-ന് ഫിലാഡല്‍ഫിയയില്‍ ആഘോഷിക്കുന്നു.

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (1009 Unruh Ave, Philadelphia, PA 19111) ഉച്ചയ്ക്ക് 11.30-നു ഓണസദ്യയോടുകൂടി “കലയോടൊപ്പം പൊന്നോണം’ ആരംഭിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.

ആകര്‍ഷകമായ സാംസ്കാരിക പരിപാടികള്‍ ഇക്കുറി ഓണാഘോഷത്തെ അവിസ്മരണീയമാക്കുമെന്നു കല പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായി നാല്‍പ്പത്തൊന്നാമത് തവണയാണ് ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി കലയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ ആഘോഷിക്കുന്നത്. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ന്യൂ ഓർലിയൻസിൽ ജനകൂട്ടത്തിനു നേർക്കു വെടിവെപ്പ് – മൂന്നു മരണം

ലൂസിയാന: ന്യൂ ഓർലിയൻസ് ക്ലായിബോർണെ അവന്യുവിൽ ജൂലൈ 28 ശനിയാഴ്ച രാത്രി ജനകൂട്ടത്തിനു നേർക്കു നടന്ന വെടി വയ്പിൽ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു .

പരിക്കേറ്റവരെ ഏഴു പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ച രണ്ടു ചെറുപ്പക്കാർ ഒരു റൈഫിളും കൈത്തോക്കും ഉപയോഗിച്ചു ജന കൂട്ടത്തിനു നേർക്ക് വെടിവയ്ക്കുകയായിരുന്നു.
സംഭവത്തിനു ശേഷം പ്രതികൾ ഓടി രക്ഷപെട്ടു .ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് ഇയാളെ അടിയന്തര ശാസ്ത്രക്രിയക് വിധേയമാക്കി എന്നാണ് അറിയുന്നത്.മറ്റുളളവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു.

പി.പി .ചെറിയാൻ

സ്റ്റാറ്റന്‍ഐലന്റില്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത വി. കുര്‍ബാന അര്‍പ്പിക്കുന്നു

ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം, റിട്രീറ്റ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയുടെ ഡയറക്ടറുമായ അഭി. സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ജൂലൈ 29-നു ഞായറാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. രാവിലെ 8.30-ന് ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി റവ.ഫാ. ജോയി ജോണ്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ച് ആനയിക്കും. തുടര്‍ന്നു നടക്കുന്ന പ്രഭാത പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.

മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മുപ്പത്തിരണ്ടാമത് കുടുംബമേളയിലെ മുഖ്യാതിഥിയായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന തിരുമനസ്സ് മികച്ച ധ്യാന പ്രസംഗകനും, സാധു യുവജന സംരക്ഷണമേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയുമാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്ന് ഇടവകയ്ക്കുവേണ്ടി സെക്രട്ടറി സാമുവേല്‍ കോശി കോടിയാട്ട് അറിയിച്ചു.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഫാ.തോമസ് പെരുനിലം (80) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: ഫാ.തോമസ് പെരുനിലം (80 ) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. 2018 ജൂലായ് 26 ന് പെര്‍ത്ത് അംബോയിയിലെ രാരിറ്റന്‍ ബേ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.

കേരളത്തിലെ അരുവിത്തുറയില്‍ ജനിച്ച അദ്ദേഹം പൂനയിലെ പേപ്പല്‍ സെമിനാരിയിലും, കേരളത്തിലെ ആലുവയിലെ സെന്‍റ് ജോസഫ് സെമിനാരിയിലും വൈദികപഠനം നടത്തി. ന്യൂ ജേഴ്‌സിയിലെ റട്‌ഗേര്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി.

1964 മാര്‍ച്ച് 11 ന് സെബാസ്റ്റ്യന്‍ വയലില്‍ പിതാവില്‍ നിന്നും പൌരോഹിത്യം സ്വീകരിച്ചു. സെന്‍റ് മേരീസ് പള്ളി തീക്കോയി, ളാലം സെന്‍റ് മേരീസ് പള്ളി പാലാ എന്നുവിടങ്ങളില്‍ സേവന അനുഷ്ടിച്ചു.

1973 ല്‍ അദ്ദേഹം അമേരിക്കയില്‍ എത്തി ന്യൂ ജേഴ്‌സിലില്‍ മെറ്റച്ചന്‍ രൂപതയുടെ കീഴിലുള്ള സൗത്ത് റിവര്‍, കോര്‍പ്പസ് ക്രിസ്റ്റി , ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, സോമര്‍വില്‍, സെന്‍റ് ഗ്രിഗോറി ദ ഗ്രേറ്റ് ഹാമില്‍ട്ടണ്‍ എന്നി ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചു.

1985 ല്‍ മില്‍ടൗണിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പാരിഷ് പാസ്റ്ററായി സേവനം ചെയ്ത അദ്ദേഹം 2006 ല്‍ റിട്ടയര്‍മെന്‍റ് വരെ അവിടെ സേവനം ചെയ്തു.

പാസ്റ്ററായതിനു പുറമേ, രൂപതയുടെ ഭദ്രാസന കൗണ്‍സില്‍, സെമിനാരി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍, മെറ്റൂച്ചന്‍ രൂപതയുടെ ആദ്യ സഭാ സിനഡ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇന്ന് കാണുന്ന സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന ഫാ. തോമസ് പെരുനിലത്തിന്റെ സ്തുത്യര്‍ഹമായ സേവനവും, നേതൃത്വപാടവവും ഇടവകാംഗങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ഉദ്യാനപരിപാലനം, യാത്ര, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ തല്പരനായിരുന്ന ഫാ.തോമസ് പെരുനിലം മറ്റുള്ളവരോടുള്ള കരുതല്‍, കാരുണ്യം, സ്‌നേഹം എന്നിവ അദ്ദേഹത്തിന്റെ മുഖ മുദ്രയായിരുന്നു.

അച്ചന്റെ നെഫ്യു ഫാ.ഡൊമിനിക് പെരുനിലം ഓസ്റ്റിനിലെ സെന്‍റ് അല്‍ഫോന്‍സ് സിറോമലബാര്‍ കാത്തോലിക് വകാരിയാണ്. കുടുംബാംഗങ്ങളായ റാല്‍ഫ് ആന്‍ഡ് മരിയാന്‍ ടെല്ലോണ്‍ (സോമര്‍വില്‍),കോര്‍ട്‌നി ആന്‍ഡ് ജസ്റ്റിന്‍, കിമ്പര്‍ലി, ലീ മാത്യു (മമ്മത് ജംഗ്ഷന്‍, ന്യൂ ജേഴ്‌സി), മറ്റുള്ളര്‍ ഇന്ത്യയിലുമായി താമസിക്കുന്നു.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം