വിജയമുറപ്പിച്ച് ലീല മാരേട്ട് ടീം

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ശക്തികേന്ദ്രമായ ന്യൂയോര്‍ക്കില്‍ കരുത്ത് തെളിയിച്ച് ലീല മാരേട്ടും സംഘവും മുന്നോട്ട്. ജൂണ്‍ 23-നു ഫ്‌ളോറല്‍ പാര്‍ക്കിലെ കേരള കിച്ചന്‍ റെസ്റ്റോറിന്റില്‍ ചേര്‍ന്ന ന്യൂയോര്‍ക്ക് മേഖലയിലെ ഡെലിഗേറ്റുകളുടേയും സ്ഥാനാര്‍ത്ഥികളുടേയും സംഗമം ജൂലൈ ആറാം തീയതി നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പില്‍ ലീല മാരേട്ടിനും ടീം അംഗങ്ങള്‍ക്കും വിജയം ഉറപ്പു നല്‍കുന്ന സന്ദേശമാണ് നല്‍കുന്നത്. ലീല മാരേട്ടിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ തട്ടകമായ ന്യൂയോര്‍ക്കില്‍ നിന്നും മാത്രം ഏകദേശം അറുപതില്‍ അധികം ഡെലിഗേറ്റുകളാണ് ലീലയ്ക്കും സംഘത്തിനും പിന്തുണയുമായെത്തിയത്. പതിവില്‍ നിന്നു വിപരീതമായി സ്ത്രീകളുടെ കൂട്ടത്തോടെയുള്ള കടന്നുവരവ് സ്ത്രീശാക്തീകരണ മേഖലകളില്‍ ലീല മാരേട്ട് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ സംതൃപ്തിനിറഞ്ഞ സന്ദര്‍ഭങ്ങളായി മാറി.

ന്യൂയോര്‍ക്കിലെ പ്രമുഖ സംഘടനകളായ കേരള സമാജം, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, ലിംക, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് തുടങ്ങിയ ലീലയ്ക്ക് സമ്പൂര്‍ണ്ണ പിന്തുണ നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

ലീല മാരേട്ടിനെ കൂടാതെ സ്ഥാനാര്‍ത്ഥികളായ ജോസഫ് കുര്യപ്പുറം, ഷാജു സാം, ഡോ. സുജ ജോസ്, ഡോ. കല ഷഹി, ജൂലി ജേക്കബ്, ഏബ്രഹാം വര്‍ഗീസ്, സുധ കര്‍ത്ത, എം.കെ. മാത്യൂസ്, അപ്പുക്കുട്ടന്‍ പിള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മുന്‍ ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍കെയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ കൂടാതെ സംഘടനാ പ്രമുഖരായ ബോബി ജേക്കബ്, ജോണ്‍ ഐസക്ക്, രാജു സക്കറിയ, ഗീവര്‍ഗീസ് ഏബ്രഹാം, ഇന്നസെന്റ് ഉലഹന്നാന്‍, കോമളന്‍പിള്ള, നന്ദകുമാര്‍, ജോര്‍ജ് ഇടയോടില്‍, രാജു ഏബ്രഹാം, ഫിലിപ്പ് പണിക്കര്‍, വര്‍ഗീസ് ലൂക്കോസ്, സാമുവേല്‍ മത്തായി, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, വിന്‍സെന്റ് സിറിയക്, ജോര്‍ജ് ഓലിക്കല്‍, മോഡി ജേക്കബ്, ജോജോ തോമസ് , ശോശാമ്മ ആന്‍ഡ്രൂസ് തുടങ്ങി നിരവധി പേര്‍ ആശംസകളുമായെത്തി.

അടുത്ത കണ്‍വന്‍ഷന്‍ വേദിക്ക് എന്തുകൊണ്ടും ന്യൂയോര്‍ക്ക് തന്നെയാണ് ഉത്തമമെന്ന് പ്രാസംഗീകര്‍ ചൂണ്ടിക്കാട്ടി. ഒരു കണ്‍വന്‍ഷന്‍ നടക്കുന്ന റീജിയണില്‍ തന്നെ മറ്റൊരു കണ്‍വന്‍ഷന്‍കൂടി നടത്തണമെന്ന ചിലരുടെ പിടിവാശിക്ക് സാധുതയില്ലെന്നു യോഗം വിലയിരുത്തി. നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലീലയുടെ പാനലിലെ സ്ഥാനാര്‍ത്ഥികളില്‍ സ്ത്രീകളുടേയും, യുവജനങ്ങളുടേയും കടന്നുവരവ് ഫൊക്കാനയ്ക്ക് നഷ്ടപ്പെട്ട പ്രവര്‍ത്തനശൈലിയിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകുമെന്നു സ്ഥാനാര്‍ത്ഥികളോടൊപ്പം സംഘാടകരും വിലയിരുത്തി. ഫാ. ഫിലിപ്പ് മോഡയിലിന്റെ പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു.

അഭൂതപൂര്‍വ്വമായ പ്രതികരണമാണ് തനിക്കും സംഘത്തിനും ലഭിക്കുന്നതെന്നും ഫൊക്കാനയുടെ കാലങ്ങളായുള്ള വ്യക്തികേന്ദ്രീകൃത ദുര്‍ഭരണത്തില്‍ നിന്നും മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായി മാറ്റിയെടുക്കാന്‍ വടക്കേ അമേരിക്കയിലെ മുഴുവന്‍ ഫൊക്കാന ഡെലിഗേറ്റുകളും ജൂലൈ ആറാം തീയതി ഫിലാഡല്‍ഫിയയില്‍ വച്ചു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സംബന്ധിച്ച് വോട്ട് രേഖപ്പെടുത്തി തന്നേയും തന്റെ കൂടെയുള്ള മുഴുവന്‍ പാനലിനേയും വിജയിപ്പിക്കണമെന്നു ലീല മാരേട്ട് അഭ്യര്‍ഥിച്ചു.

വിഭവസമൃദ്ധമായ സദ്യയോടുകൂടി പത്തുമണിക്ക് യോഗ നടപടികള്‍ സമാപിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post