സെന്റ് മേരിസില്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് ജൂണ്‍ 14ന് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത്.റവ.ഫാ.അബ്രാഹം കളരിക്കല്‍, റവ.ഫാ.ബീന്‍സ് ചേര്‍ത്തലയില്‍,റവ.ഫാ.ജോര്‍ജ്ജ് കുമ്പിളുമൂട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകളോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങില്‍ മോണ്‍. തോമസ് മുളവനാല്‍ അനുസ്മരണ സന്ദേശം നല്‍കി. സാര്‍വ്വത്രിക സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളിലും സാമൂഹ്യശുശ്രൂഷകളിലും മികവാര്‍ന്നതും മാതൃകാപരവുമായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠാചാര്യനായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവെ.

ദൈവാശ്രയബോധത്തില്‍ അടിയുറച്ച് ശക്തമായ നേതൃത്വശൈലിയില്‍ പ്രവര്‍ത്തിച്ച പിതാവിന്റെ അജപാലന ദൗത്യം മുഖാന്തരം ക്‌നാനായ കത്തോലിക്കാ സമൂഹത്തിന് കൈവരിച്ച നേട്ടങ്ങള്‍ എക്കാലവും സ്മരണീയമാണ്.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post