സജി ജോര്‍ജ് മേയറായി സത്യപ്രതിജ്ഞ ചെയ്തു

സണ്ണിവെയ്ല്‍ (ടെക്‌സസ്): സണ്ണിവെയ്ല്‍ സിറ്റി മേയറായി സജി ജോര്‍ജ് സത്യ പ്രതിജ്ഞ ചെയ്തു. ഇന്നലെ സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ടെക്‌സസ് സെനറ്റര്‍ സിന്‍ഡി ബര്‍ക്കറ്റാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.

കൗണ്‍സില്‍ മെമ്പര്‍, പ്രോം ടേം മേയര്‍ തുടങ്ങിയ പദവികളില്‍ എട്ടു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമാണ് സജിയെ മേയര്‍ പദവിയിലേക്കുയര്‍ത്തിയത്. അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ സിറ്റി മേയറാകുന്ന മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്.

ജോണ്‍ അബ്രഹാം (ടീനക്ക്, ന്യുജേഴ്‌സി), വിനു സാമുവേല്‍ മോണൊസൊനെ (വാഷിംഗ്ടണ്‍) എന്നിവരാണ് മറ്റു രണ്ടുപേര്‍.സണ്ണിവെയല്‍ സിറ്റി മേയറായിരുന്ന ജിം ഫോഫ് രാജിവെച്ച ഒഴിവില്‍ ഒരു വര്‍ഷത്തേക്കാണ് സജി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. സാധാരണ രണ്ടു വര്‍ഷമാണ് മേയറുടെ കാലാവധി. അടുത്ത വര്‍ഷം വീണ്ടും (മാര്‍ച്ചില്‍) തിരഞ്ഞെടുപ്പുണ്ടാകും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പിതാവ് പി. വി. ജോര്‍ജ്, ഭാര്യ ജയ. മക്കള്‍ ആന്‍, ആന്‍ഡ്രു. ഭാര്യ മാതാവ് ശോശാമാ, സെന്റ് പോള്‍സ് മര്‍ത്തോമ്മാ വികാരി റവ. മാത്യു ജോസഫ്, ഫിലിപ്പ് ശാമുവേല്‍, സണ്ണി കെ. ജോണ്‍, കോശി തോമസ്, അനില്‍ മാത്യു, ആനി തോമസ്, എന്‍. വി. എബ്രഹാം, രാജന്‍ കുഞ്ഞ്, സജി ചിറയില്‍, അഡ്വ. ജോര്‍ജ്, ജോര്‍ജ് മാത്യു, ജോസഫ് മൈനാട്ടി എന്നിവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരായ സണ്ണി മാളിയേക്കല്‍, ജോസ് പ്ലാക്കാട്ട്, സാം മാത്യു, ഷാജി രാമപുരം, രാജന്‍ മേപ്പുറത്ത്, തോമസ് കോശി (സണ്ണി) എന്നിവരും പങ്കെടുത്തു.

പി.പി.ചെറിയാന്‍

Share This Post