രാജു എബ്രഹാം എംഎൽഎ യ്ക്കു ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ സ്വീകരണം – ജൂൺ 30നു ശനിയാഴ്ച

ഹൂസ്റ്റൺ: ഫോമാ,ഫൊക്കാന ദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കന്നതിനു അമേരിക്കയിൽ എത്തിച്ചേർന്ന റാന്നി എംഎൽഎ രാജു എബ്രഹാമിന് ഹൂസ്റ്റണിൽ ഊഷമള സ്വീകരണം നൽകുന്നു. ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ന്റെ (HRA) ആഭിമുഖ്യത്തിൽ ജൂൺ 30 നു ശനിയാഴ്ച വൈകുന്നേരം 6:30 നു കേരള തനിമ റസ്റ്റോറന്റിൽ വച്ചാണ് ( 3776, Cartwright road, Missouri City, TX 77459) സ്വീകരണം ഒരുക്കിയിട്ടുള്ളത്.

1996 മുതൽ റാന്നിയെ നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ മൂന്നാമതു് അമേരിക്കൻ അമേരിക്കൻ സന്ദർശനമാണിത്. റാന്നി സെന്റ് തോമസ് കോളേജ് യുണിയൻ ചെയർമാൻ,യൂണിവേഴ്സിറ്റി യുണിയൻ കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി രാഷ്ട്രീയരംഗത്തേക്കു കടന്നു വന്ന രാജു എബ്രഹാം മികച്ച പ്രഭാഷകനും ചാനൽ ചർച്ചകളിലെ നിറ സാന്നിധ്യവുമാണ്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്.

റാന്നി താലൂക്കിൽ ഉൾപ്പെട്ട അയിരൂർ, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, പെരുനാട്, ചെറുകോൽ, റാന്നി, വടശ്ശേരിക്കര, വെച്ചൂച്ചിറ മല്ലപ്പള്ളി താലൂക്കിലെ എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ എന്നീ പഞ്ചായത്തുകളാണ് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതു.

സ്വീകരണ സമ്മേളനത്തിലേക്ക്‌ ഹൂസ്റ്റണിൽ താമസിക്കുന്ന റാന്നി നിയോജക മണ്ഡലത്തിൽപ്പെട്ട എല്ലാ സ്നേഹിതരെയും മറ്റു പ്രവാസി മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. എംഎൽഎ യുമായി 224 605 9859 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്;
ജീമോൻ റാന്നി – 407 718 4805.
ബിജു സക്കറിയ – 281 919 4709
ജിൻസ് മാത്യു കിഴക്കേതിൽ – 832 278 9858
റോയ് തീയാടിക്കൽ – 832 768 2860

ജീമോൻ റാന്നി

Share This Post