രാജു എബ്രഹാം എം എൽ എ , പ്രൊഫ. മജീഷ്യൻ മുതുകാട്‌ അഡ്വ. സനൽകുമാർ, എന്നിവർക്കു ഹൂസ്റ്റണിൽ സ്വീകരണം – ജൂൺ 30 നു ശനിയാഴ്ച

ഹൂസ്റ്റൺ: ഫോമാ,ഫൊക്കാന ദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കന്നതിനു അമേരിക്കയിൽ എത്തിച്ചേർന്ന റാന്നി എംഎൽഎ രാജു എബ്രഹാം, സുപ്രസിദ്ധ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട്, തിരുവല്ല അർബൻ സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം നേതാവുമായ അഡ്വ. സനൽകുമാർ എന്നിവർക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ്പ്‌ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ) ആഭിമുഖ്യത്തട്ടിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. മാഗിന്റെ ആസ്ഥാനമായ കേരളാ ഹൗസിൽ ( 1415,Packer Ln, Stafforf, TX 77477) ശനിയാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനം വൈകുന്നേരം 4:30 നു ആരംഭിക്കും. പ്രസിഡണ്ട് ജോഷ്വാ ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ സംബന്ധിക്കുന്നതാണ്.

1996 മുതൽ റാന്നി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ മൂന്നാമതു് അമേരിക്കൻ അമേരിക്കൻ സന്ദർശനമാണിത്. റാന്നി സെന്റ് തോമസ് കോളേജ് യുണിയൻ ചെയർമാൻ,യൂണിവേഴ്സിറ്റി യുണിയൻ കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി രാഷ്ട്രീയരംഗത്തേക്കു കടന്നു വന്ന രാജു എബ്രഹാം മികച്ച പ്രഭാഷകനും ചാനൽ ചർച്ചകളിലെ നിറ സാന്നിധ്യവുമാണ്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. .

അഡ്വ. ആർ. സനൽകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രെട്രിയേറ്റ് അംഗവും നീണ്ട 25 വർഷക്കാലമായി സഹകരണ രംഗത് സംസ്ഥാനത്തെ നിറസാന്നിധ്യവും പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോർഡ് കോളേജ് യൂണിയൻ ചെയർമാൻ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ സെക്രട്ടറി, സെനറ്റ് അംഗവുമായി പ്രവർത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.

സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ പ്രൊഫ. ഗോപിനാഥ് മുതുകാട് ലോക പ്രശസ്ത മജീഷ്യനും നിരവധി അവാർഡുകളുടെ ജേതാവും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമാണ്.

കൂടുതൽ വിവരങ്ങൾക്ക്;
ജോഷ്വാ ജോർജ് – 281 773 7988
സുനിൽ മേനോൻ – 821 613 3252
ബാബു മുല്ലശ്ശേരിൽ – 281 450 1410
ആൻഡ്രൂസ് ജേക്കബ് – 713 885 7934
ഏബ്രഹാം ഈപ്പൻ – 832 541 2456

ജീമോൻ റാന്നി

Share This Post