പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അമേരിക്ക സന്ദർശിക്കുന്നു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജോർജ് മാമ്മൻ കൊണ്ടൂർ അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കാൻ ജൂലൈ ഒന്നിന് എത്തിച്ചേരും.

ജൂലൈ 5 മുതൽ ഫിലാഡൽഫിയയിൽ വച്ച് നടത്തപെടുന്ന ഫൊക്കാന ദേശിയ സമ്മേളനത്തിലും ഹൂസ്റ്റണിൽ വച്ച് നടത്തപെടുന്ന നോർത്ത് മാർത്തോമ്മ സഭയുടെ അമേരിക്ക ഭദ്രാസന ഫാമിലി കോൺഫറൻസിലും കൊണ്ടൂർ പങ്കെടുക്കും. കൂടാതെ പത്തോളം സംസ്ഥാനങ്ങളിൽ നടക്കുന്ന മലയാളീ സംഘടനാ പരിപാടികളിലും മറ്റു മലയാളീ കൂട്ടായ്‍മകളിലും സംബന്ധിക്കുന്നതാണ്. അനേകം വിദേശ രാജ്യങ്ങളിൽ സന്ദര്ശനം നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടാം അമേരിക്കൻ സന്ദർശനമാണിത്.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ കോഴഞ്ചേരി ഡിവിഷനെ പ്രതിനിധീകരിക്കുന്ന കൊണ്ടൂർ, കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന അദ്ദേഹം യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തിരുവല്ല മാർത്തോമാ കോളേജിൽ യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, മാഗസിൻ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കൊണ്ടൂരിന്റെ കോളേജ് മാഗസിൻ കേരള സർവ്വകലാശാലയുടെ മികച്ച കോളേജ് മാഗസിനായും അദ്ദേഹത്തെ മികച്ച മാഗസിൻ എഡിറ്ററായും തിരഞ്ഞെടുത്തിരുന്നു.

നിരവധി ട്രേഡ് യൂണിയനുകൾക്കു നേതൃത്വം നൽകുന്ന കൊണ്ടൂർ കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചു വരുന്നു.

സംസ്ഥാന സർക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാർഡും 25 ലക്ഷം രൂപ സമ്മാനവും പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കരസ്ഥമാക്കുവാൻ സാമ്പത്തിക കാര്യ സമിതി ചെയർമാൻ കൂടിയായ കൊണ്ടൂർ വഹിച്ച പങ്ക് പ്രശംസനീയമാണ്.

മാർത്തോമാ സഭ കൗൺസിലിലേക്കും തിരുവല്ല മാർത്തോമാ കോളേജ് ഗവേർണിംഗ് ബോർഡിലേക്കും മുൻപ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇരവിപേരൂർ സ്വദേശിയായ ജോര്ജ് മാമ്മൻ കൊണ്ടൂർ അതിവിശാലമായ സുഹൃത് ബന്ധങ്ങളുടെ ഉടമ കൂടിയാണ്,

ജൂലൈ 25നു കേരളത്തിലേക്ക് മടങ്ങിപ്പോകും. സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;

ടി.എസ്.ചാക്കോ – 201-262-5979
ജീമോൻ റാന്നി – 407-718-4805.
സന്തോഷ് ഏബ്രഹാം – 215-605-6914
ഷാജി രാമപുരം – 972-261-4221

ജീമോൻ റാന്നി

Share This Post