ദിവ്യാ സൂര്യദേവാര ജനറല്‍ മോട്ടേഴ്‌സ് സിഎഫ്ഒ ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍

ഡിട്രോയ്റ്റ് : ജനറല്‍ മോട്ടേഴ്‌സ് കമ്പനി ചീഫ് ഫിനാഷ്യല്‍ ഓഫിസറായി ഇന്ത്യന്‍ അമേരിക്കന്‍ ദിവ്യാ സൂര്യ ദേവാരയെ നിയമിച്ചതായി ജൂണ്‍ 13 ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കാര്‍ ഉല്‍പാദക കമ്പനിയിലെ ഏക വനിത സിഎഫ്ഒയാണ് ദിവ്യ. സാമ്പത്തിക വിഷയങ്ങളില്‍ ദിവ്യയുടെ പരിചയവും നേതൃത്വ പാടവവുമാണു പുതിയ തസ്കിയിലേക്ക് ഇവരെ നിയോഗിക്കുവാന്‍ കാരണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മേരി ബാറാ പറഞ്ഞു.

2017 വരെ ജിഎം കമ്പനി കോര്‍പറേറ്റ് ഫിനാന്‍സ് വൈസ് പ്രസിഡന്റായിരുന്ന ദിവ്യ. 2005 മുതല്‍ കാര്‍ ഉല്‍പാദക കമ്പനിയില്‍ വിവിധ തസ്തികളില്‍ ദിവ്യ പ്രവര്‍ത്തിച്ചിരുന്നു. ചെന്നൈ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയതിനുശേഷം ജിഎം കമ്പനിയില്‍ സെല്‍ഫ് െ്രെഡവിങ് യൂണിറ്റില്‍ ദിവ്യയുടെ സേവനം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

40 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ചക്ക സ്റ്റീവല്‍സിന്റെ (58) തസ്തികയില്‍ സെപ്റ്റംബര്‍ ആദ്യവാരം ദിവ്യ സൂര്യ ദേവാര ചുമതലയേല്‍ക്കും. ജിഎം കമ്പനിയുടെ സിഎഫ്ഒ ആയി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിത കൂടിയാണു ദിവ്യ.

പി പി ചെറിയാന്‍

ഫാമിലി കോണ്‍ഫറന്‍സ് ടീം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍

ന്യുയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. വികാരി വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു ആമുഖ വിവരണം നല്‍കി.

ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു, കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാന്‍, ഷൈനി രാജു, ഇടവക ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി സ്കറിയാ ഉമ്മന്‍, ഭദ്രാസന അസംബ്ലി അംഗങ്ങളായ ജോഗി മാത്യു, സാനു, മലങ്കര അസോസിയേഷന്‍ അംഗം ചാര്‍ളി തൈക്കൂടം എന്നിവര്‍ സംബന്ധിച്ചു.ഈ ഇടവകയില്‍ നിന്നും എല്ലാവര്‍ഷവും കോണ്‍ഫറന്‍സിനു നല്‍കുന്ന പ്രോത്സാഹനവും സംഭാവനയും വളരെ വലുതാണെന്നും, ഈ വര്‍ഷവും അതു തുടരണമെന്നും ജോര്‍ജ് തുമ്പയില്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയിട്ടുള്ള സംഭാവനയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഓര്‍ത്തഡോക്‌സ് തിയോളജിയ്ക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജേക്കബ് കുര്യനെ പ്രധാന പ്രാസംഗീകനായി ലഭിച്ചത് വളരെ അനുഗ്രഹമാണെന്നും, ദൈവ ശാസ്ത്ര പഠനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടും കോണ്‍ഫറന്‍സിന്റെ ചിലവുകള്‍ പരിമിതപ്പെടുത്തിയും ലോക നിലവാരത്തിലുള്ള റിസോര്‍ട്ടാണ് ഭദ്രാസന അംഗങ്ങള്‍ക്കായി ക്രിമീകരിച്ചിരിയ്ക്കുന്നതെന്നും പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരമുണ്ടെന്ന് ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍ അറിയിച്ചു. ഇടവകയില്‍ നിന്നും ആവേശകരമായ പിന്തുണ റാഫിള്‍ ടിക്കറ്റ് വിതരണത്തിന് ലഭിച്ചുവെന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റുകള്‍ വാങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : എബി കുര്യാക്കോസ് 845 380 2696. ഇടവകയില്‍ നിന്നുമുള്ള വിതരണോദ്ഘാടനം ഇടവക ട്രസ്റ്റി ജേക്കബ് മാത്യുവും സെക്രട്ടറി സ്കറിയാ ഉമ്മനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആകര്‍ഷകമായ സുവനീര്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിയ്ക്കുന്നതായി സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു അറിയിച്ചു.

രാജന്‍ വാഴപ്പള്ളില്‍

ഡാളസില്‍ നാലാമത് അന്തര്‍ദേശീയ യോഗാദിനം ആഘോഷിച്ചു

ഇര്‍വിംഗ് (ഡാളസ്സ്): അന്തര്‍ ദേശീയ യോഗാ ദിനം നാലാമത് വാര്‍ഷികം ജൂണ്‍ 17 ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ. മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഡാളസ്സില്‍ ആഘോഷിച്ചു. മുന്നുറില്‍ അധികം പേര്‍ യോഗായില്‍ പങ്കെടുത്തി.

ഇര്‍വിംങ്ങ് മഹാത്മാ ഗന്ധി മെമ്മോറിയല്‍ പ്ലാസായില്‍ ഞായറാഴ്ച രാവിലെ തന്നെ ഡാളസ്സ് ഫോര്‍ട്ട്വര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ വിന്നുള്ളവര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്നിരിക്കുന്ന എം ജി എം എന്‍ ടി ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടനചടങ്ങില്‍ സെക്രട്ടറി റാവു കല്‍വാല സ്വാഗതമാശംസിച്ചു.ബോര്‍ഡ് ഡയറക്ടര്‍ ശബ്‌നം മുഖ്യാതിഥികളായ ഇര്‍വിംഗ് സിറ്റി പ്രൊടേം മേയര്‍ അലന്‍ ഇ മറഗറേയും, കോണ്‍സുല്‍ അശോക് കുമാര്‍ ടീമിനേയും സദസ്സിന് പരിചയപ്പെടുത്തി.

എല്ലാവര്‍ഷവും ജൂണ്‍ 21 ന് യു എന്‍ ഒ അന്തര്‍ദേശീയ യോഗാ ദിനമായി അംഗീകര്ച്ചിട്ടുണ്ടെന്നൂം നൂറ്റി എവുപത്തിയഞ്ച് രാജ്യങ്ങള്‍ ഈ ദിവസം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും, അതിന്റെ ഒരു ഭാഗമായി ഡാളസ്സില്‍ ആഘോഷിക്കുവാന്‍ കഴിഞ്ഞതില് അഭിമാനിക്കുന്നതായി ചെയര്‍മാന്‍ ഡാ പ്രസാദ് തോട്ടകുറ പറഞ്ഞു.

5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗ ആരംഭിച്ചത്. റിഷികേശിലാണെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. അശോക് കുമാര്‍ പ്രോടേം മേയര്‍ എന്നിവര്‍ എംജി എം എന്‍ടിയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അനുമോദിച്ചു.

പി.പി. ചെറിയാന്‍

കെ.പി. ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ജൂണ്‍ 21-ന്

ഹൂസ്റ്റണ്‍: ഫോര്‍ട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന കെ പി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗവും, ഫണ്ട് സമാഹരണവും ജൂണ്‍ 21 ന് ഷുഗര്‍ ലാന്റ് ടെക്‌സസ്സില്‍ സംഘടിപ്പിക്കുന്നു.

ഷുഗര്‍ലാന്റ് 1418 ഹൈവേയിലുള്ള ബ്രൂക്ക് സ്ട്രീറ്റ് ബാര്‍ബിക്യൂവില്‍ വ്യാഴാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ നടക്കുന്ന യോഗത്തില്‍ വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് ജോര്‍ജ് മറുപടി നല്‍കും. ഹാര്‍വി ചുഴലിക്കാറ്റിന് ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും, ഭാവിയില്‍ വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ള സ്കൂള്‍ നികുതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് യോഗത്തില്‍ ജോര്‍ജ് വിശദീകരിക്കും.

ഇപ്പോള്‍ ഫോര്‍ട്ട്ബന്റ് സ്കൂള്‍ ഡിസ്ട്രിക്റ്റ് ട്രസ്റ്റി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്ന കെ പി ജോര്‍ജ് ഫോര്‍ട്ട്ബന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്നതിലുടെ കൗണ്ടിയിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ജന ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമാണ് മുന്‍ഗണന നല്‍കുന്നത്.ജൂണ് 21 ന് ചേരുന്ന യോഗത്തിലേക്ക് കൗണ്ടിയിലെ എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി കെ പി ജോര്‍ജ് അറിയിച്ചു.

ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നത്. ജോര്‍ജിന്റെ വിജയത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റിയും, പ്രത്യേകിച്ച് മലയാളികളും സജ്ജീവമായി രംഗത്തുണ്ട്.

പി.പി. ചെറിയാന്‍

ഇന്ത്യന്‍ വംശജരായ 56 കുട്ടികള്‍ ഒറിഗണ്‍ ഫെഡറല്‍ പ്രസിണില്‍

ഒറിഗണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ ബോര്‍ഡര്‍ പോളിസി കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കുടിയേറിയ മാതാപിതാക്കളില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തി ഡിറ്റന്‍ഷന്‍ സെന്ററുകളിലും, ഫെഡറല്‍ ജയിലുകളിലും പാര്‍പ്പിച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം വന്‍ തോതില്‍ പ്രകടനങ്ങളും, ഗവണ്മെണ്ടിനെതിരായ വിമര്‍ശനങ്ങളും ഉയരുന്നു.

ഒറിഗണില്‍ മാത്രം 123 കുട്ടികളെ മാറ്റിപാര്‍പ്പിച്ചതില്‍ 56 പേര്‍ ഇന്ത്യന്‍ വംശജരാണ്. ഇവരില്‍ പ്രധാനമായും സിക്ക്, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണെന്ന് ഒറിഗനിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മത പീഡനങ്ങളെ തുടര്‍ന്ന് രാഷ്ട്രീയാഭയം നേടിയവരുടെ കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.പ്രസിദ്ധീകരിച്ച 2014 ലെ കണക്കുവെച്ച് നോക്കുമ്പോള്‍ രാജ്യത്തെ നിയമ വിരുദ്ധ കുടിയേറ്റക്കാരില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.

അര മില്യണ്‍ ഇന്ത്യക്കാരാണ് ഇങ്ങനെ ഇവിടെ എത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം 460 ഇന്ത്യക്കാരേയും ഈ വര്‍ഷം ഇതുവരെ 33 പേരേയും ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഫാദേഴ്‌സ് ഡേ ആഘോഷം ഗംഭീരമായി

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവകയില്‍ ജൂണ്‍ 17ന് ഞായറാഴ്ച രാവിലെ പത്തു മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണക്കി ഫാദേഴ്‌സ് ഡേ ആഘോഷിച്ചു. റവ.ഫാ. എബ്രഹാം കളരിക്കലിന്‍റ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു.

ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് അദ്ദേഹം നടത്തിയ വചന സന്ദേശത്തില്‍ ഓരോ പിതാക്കന്മാരും ദൈവസ്‌നേഹം സ്വന്തം കുട്ടികളിലും കുടുംബത്തിലും വളരാനും വളര്‍ത്തുകയും വേണമെന്ന് ഉദ്‌ബോധിപ്പിച്ചു.

കുടുംബനാഥനെന്ന നിലയില്‍ കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്വയം ആശ്രയിക്കാന്‍ തക്കവണ്ണമുള്ള ഉറപ്പ് (Reassurance) ജീവിതത്തിലുടനീളം ഉണ്ടായിരിക്കണമെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.അടങ്ങി കിടന്നിരുന്ന പിതൃ സ്‌നേഹത്തെ അലയടിച്ചു ഉയര്‍ത്തിയ “സ്വന്തം പിതാവിന് ഒരു കത്ത്” എന്നുള്ള മത്സരയിനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. അസിസ്റ്റന്‍റ് വികാരി ഫാദര്‍ ബിന്‍സ് ചേത്തലിന്‍റെ നേതൃത്വത്തില്‍ വയസ്സ് അടിസ്ഥാനത്തില്‍ തരം തിരിച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയത്.

പപ്പയ്ക്ക് ഒരു പപ്പായ എന്ന ആശയം മുന്‍നിര്‍ത്തി തയ്യാറാക്കിയ കുസൃതി സമ്മാനപ്പൊതി ക്കുള്ളില്‍ പഴുത്തു പാകമായ പപ്പായ കരുതിയത് സദസ്സിലേവരെയും കൗതുകമുണര്‍ത്തി .ഇടവകയിലെ മുതിര്‍ന്ന പിതാവിനുള്ള സമ്മാനം ലഭിച്ച മാത്യു തെക്കേപറമ്പലിനെ ബഹു. കളരിക്കല്‍ അച്ഛന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.കൂടാതെ ഇടവകയിലെ ഓരോ പിതാക്കന്മാരെയും ആശിര്‍വദിക്കുകയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ഇടവകയിലെ സജീവപ്രവര്‍ത്തകന്‍ ശ്രീ ജോയി ഇണ്ടിക്കുഴി രചിച്ച ഭക്തിഗാനങ്ങളുടെ സീ.ഡി പ്രകാശനം തദവസരത്തില്‍ നടത്തപ്പെട്ടത് ആഘോഷങ്ങള്‍ക്ക് ഏറെ മാറ്റുകൂട്ടി.ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത ഫാദേഴ്‌സ് ഡേ ആഘോഷങ്ങളുടെ സമാപനം ശ്രീ.ജോയി ഇണ്ടിക്കുഴിടെ ഉടമസ്ഥതയിലുള്ള ‘ഹെല്‍ത്തി ബേബീസ് സ്ഥാപനം’ സ്‌പോണ്‍സര്‍ ചെയ്ത സ്‌നേഹവിരുന്നോടെയാണ്. സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

സെന്റ് മേരിസില്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് ജൂണ്‍ 14ന് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത്.റവ.ഫാ.അബ്രാഹം കളരിക്കല്‍, റവ.ഫാ.ബീന്‍സ് ചേര്‍ത്തലയില്‍,റവ.ഫാ.ജോര്‍ജ്ജ് കുമ്പിളുമൂട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകളോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങില്‍ മോണ്‍. തോമസ് മുളവനാല്‍ അനുസ്മരണ സന്ദേശം നല്‍കി. സാര്‍വ്വത്രിക സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളിലും സാമൂഹ്യശുശ്രൂഷകളിലും മികവാര്‍ന്നതും മാതൃകാപരവുമായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠാചാര്യനായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവെ.

ദൈവാശ്രയബോധത്തില്‍ അടിയുറച്ച് ശക്തമായ നേതൃത്വശൈലിയില്‍ പ്രവര്‍ത്തിച്ച പിതാവിന്റെ അജപാലന ദൗത്യം മുഖാന്തരം ക്‌നാനായ കത്തോലിക്കാ സമൂഹത്തിന് കൈവരിച്ച നേട്ടങ്ങള്‍ എക്കാലവും സ്മരണീയമാണ്.

സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് മലങ്കര പള്ളിയില്‍ തിരുനാള്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടാപ്പനിലുള്ള സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (422 WESTERN HWY, TAPPAN, NEW YORK) ആണ്ടുതോറും നടത്തിവരാറുള്ള വി. പത്രോസ് പൗലോസ് ശ്ശീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം ജൂണ്‍ 30 ശനി, ജൂലൈ 1 ഞായര്‍ എന്നീ തീയതികളില്‍ ഭംഗിയായി ആഘോഷിക്കുന്നതാണ്.

തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനി മുഖ്യതിഥിയായി തിരുനാളില്‍ പങ്കെടുക്കുന്നതാണ്.

ജൂണ്‍ 30-നു ശനിയാഴ്ച വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്നു 7.30-ന് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനി മുഖ്യ പ്രഭാഷണം നടത്തും.

ജൂലൈ ഒന്നാംതീയതി ഞായറാഴ്ച രാവിലെ 8.30-നു പ്രാര്‍ത്ഥന, 9 മണിക്ക് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ കാര്‍മികത്വത്തിലുള്ള കുര്‍ബാനയും 11.30-ന് റാസ, 12 മണിക്ക് സ്‌നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാളില്‍ പ്രാര്‍ത്ഥനയോടെ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും വികാരി/പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു (845 634 2152), സെക്രട്ടറി സാബു കുര്യന്‍ (845 300 5401), ട്രസ്റ്റി ബാബു കുര്യാക്കോസ് (201 421 6205) എന്നിവര്‍ ക്ഷണിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോയില്‍ നഗരക്കാഴ്ചകള്‍ക്ക് അവസരമൊരുക്കി ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍

ചിക്കാഗോ: ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ചിക്കാഗോ നഗരത്തിന്റെ വിസ്മയക്കാഴ്ചകള്‍ നേരിട്ട് കാണുവാന്‍ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ അവസരമൊരുക്കുന്നു. ഫോമ കണ്‍വന്‍ഷനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ചിക്കാഗോയിലെത്തുന്ന മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ സവാരി നടത്തുന്നതിനു ഈ സൗകര്യം ഉപയോഗിക്കാവുന്നതാണെന്ന് മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ആര്‍.വി.പി സാബു സ്കറിയ അറിയിച്ചു.

അംബരചുംബികളുടെ ജന്മഗ്രഹമായ ചിക്കാഗോയുടെ പ്രൗഢഭംഗി ആസ്വദിക്കുന്നതിനൊപ്പം മിഷിഗണ്‍ തടാകക്കരയുടെ പ്രകൃതിരമണീയത കണ്‍കുളിര്‍ക്കെ കാണുന്നതിനും അവസരമുണ്ടായിരിക്കും. കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ മൂന്നു ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; സാബു സ്കറിയ (ആര്‍.വി.പി) 267 980 7923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610 308 982, ബോബി തോമസ് (ട്രഷറര്‍) 862 812 0606. സന്തോഷ് ഏബ്രഹാം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീനയ്ക്ക് യാത്രയയപ്പ് നല്‍കി

ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീന ഷിക്കാഗോ കോണ്‍സുലേറ്റില്‍ 3 വര്‍ഷത്തെ സേവനത്തിനുശേഷം മംഗോളിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി തിരികെപ്പോകുന്നു. വിവിധ സംഘടനാ നേതാക്കളും, രാഷ്ട്രീയ പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. ഒഹയര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള മഹാരാജാസ് റെസ്റ്റോറന്റില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തില്‍ കോണ്‍സുല്‍ ഡി.ബി ഭാട്ടി എല്ലാവര്‍ക്കും സ്വാഗതമരുളുകയും ഒ.പി മീന ഐ.എഫ്.എസിന്റെ നിസ്വാര്‍ത്ഥ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തു.

ആശംസകള്‍ അറിയിച്ചുകൊണ്ട് എഫ്.ഐ.എ ചെയര്‍മാന്‍ സുനില്‍ ഷാ, ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഇന്ത്യന്‍ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രസിഡന്റ് കൃഷ്ണ ബസാല്‍, ഷാംബര്‍ഗ് ടൗണ്‍ഷിപ്പ് ട്രസ്റ്റി നിമോഷ് ജാനി, ഷിക്കാഗോ എഫ്.ഐ.എ പ്രസിഡന്റ് ഡോ. സന്‍ഹിത അഗ്നിഹോത്രി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.ഇ.ഒ അമിത് ജിന്‍ഗരന്‍. ഡോ. ബരത്ത് ബരായി, ടി.വി ഏഷ്യ പ്രൊഡ്യൂസര്‍ വന്ദന ജിന്‍ഹന്‍, എഫ്.ഐ.എ ട്രസ്റ്റി കീര്‍ത്തി കുമാര്‍, പഞ്ചാബ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹര്‍ജിന്ദര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു.

തന്റെ മറുപടി പ്രസംഗത്തില്‍ ഓംപ്രകാശ് മീന മൂന്നു വര്‍ഷത്തെ സേവനത്തില്‍ അമേരിക്കയിലുള്ള ഒമ്പത് സ്റ്റേറ്റുകളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചു. പല സഹായങ്ങളും ഇന്ത്യക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചു. തിരിച്ച് തന്റെ സുഹൃത്തുക്കളായ ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹം ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം അറിയിച്ചു. ഡിന്നറിനുശേഷം പരിപാടികള്‍ക്കു തിരശീല വീണു.

ജോയിച്ചന്‍ പുതുക്കുളം