പഠന വഴിയിൽ കുട്ടികൾക്ക് സഹായ ഹസ്തവുമായി യുവജനപ്രസ്ഥാനം

കുത്താട്ടുകുളം: സാമ്പത്തിക പരാധീനതകളുള്ള കുട്ടികളുടെ ഒരു വർഷത്തെ പഠനച്ചെലവുകൾ ഏറ്റെടുത്ത് യുവജനങ്ങൾ. മലങ്കര ഓർത്തഡോക്സ് സഭ യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണ് പഠന സഹായഹസ്തം പദ്ധതി നടപ്പാക്കിയത്. കൂത്താട്ടുകുളം ഗവ യു .പി സ്കൂളിലെ കുട്ടികൾക്കുള്ള, പോഷകാഹാര കിറ്റിന്റെയും സഹായ ധന വിതരണത്തിന്റെയും ഉദ്ഘാടനം ഭദ്രാസന
വൈസ് പ്രസിഡൻറ് ഫാ. ജോമോൻ ചെറിയാൻ നിർവ്വഹിച്ചു. യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് അധ്യക്ഷനായി.കോലഞ്ചേരി മേഖല സെക്രട്ടറി പേൾ കണ്ണേത്ത് ,അൻസൺ ഏലിയാസ് ,എൽദോസ് ബേബി ,വർഗീസ് രാജു ,ബേസിൽ ബിനോയി , എൽദോ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Share This Post