ഒക്ലഹോമ മലയാളീ അസോസിയേഷൻ ടാലന്റ് ഫെസ്റ്റ് വൻ വിജയം: ശിവാനി സുഗുണൻ, അപർണ്ണ അജേഷ് വിജയികൾ

ഒക്ലഹോമ സിറ്റി: ഒക്ലഹോമ മലയാളീ അസോസിയേഷൻ (ഓഎംഎ) ആഭിമുഖ്യത്തിൽ നടത്തിയ ടാലന്റ് ഫെസ്റ്റ് വൻ വിജയമായി. വാർ ഏക്കർ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഫെസ്റ്റിൽ അമ്പതോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

2017 നാഷണൽ സ്പെല്ലിങ് ബീ റണ്ണർ അപ്പ് മാസ്റ്റർ രോഹൻ രാജീവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്പെല്ലിങ് ബീക്കു തയ്യാറെടുക്കുന്ന കുട്ടികൾക്ക് രോഹൻ മാർഗ നിർദേശങ്ങൾ നൽകി. പ്രീ-കെ മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി മൂന്ന് കാറ്റഗറിയിൽ നടന്ന ടാലെന്റ്റ് ഫെസ്റ്റിൽ സോളോ സോങ് ഇംഗ്ളീഷ് ആൻഡ് മലയാളം , വാട്ടർ കളർ, പെയിന്റിങ് , പെൻസിൽ ഡ്രോയിങ്, ഫാൻസി ഡ്രസ്സ്, പാട്ടുമത്സരം തുടങ്ങി വിവിധ ഇനങ്ങളിലാണ് കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചത്.

ശിവാനി സുഗുണൻ, യോഷ് ജോസഫ് എന്നിവർ ‘ഓഎംഎ ടീൻ ഓഫ് ദി ഇയർ’ ജേതാവും, റണ്ണേഴ്‌സ് അപ്പും ആയി യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു.

അപർണ്ണ അജേഷ് ‘ഓഎംഎ ജൂനിയർ സ്റ്റാർ’ വിജയിയും, .ടെസ ജോസഫ് , ഐറീൻ കുരുവിള എന്നിവർ ഓഎംഇ ജൂനിയർ സ്റ്റാർ റണ്ണേഴ്‌സ് അപ്പും, ജെയ്മി സെബാസ്റ്റ്യൻ റണ്ണേഴ്‌സ് ആപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഓഎംഎ പ്രസിഡന്റ് ഷേർളി ജോണിന്റെ നേതൃത്വത്തിൽ അസോസിയേഷൻ കമ്മറ്റി അംഗങ്ങളും മറ്റു ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി. ഷേർളി ജോൺ പങ്കെടുത്ത വിദ്യാർഥികൾക്കും ഫെസ്റ്റ് വിജയമാക്കാൻ പിന്തുണ നൽകിയ മാതാപിതാക്കൾക്കും നന്ദി രേഖപ്പെടുത്തി.

മാർട്ടിൻ വിലങ്ങോലിൽ

Share This Post