എന്‍ എസ് എസ് ദേശീയ സംഗമം ഷിക്കാഗോയില്‍: പ്രവര്‍ത്തനത്തിന് വിപുലമായ കമ്മറ്റികള്‍

ഷിക്കാഗോ: ആഗസ്റ്റില്‍ ഷിക്കാഗോയില്‍ നടത്തുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് ദേശീയ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ മഹേഷ് കൃഷ്ണ്ന്‍ ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

സംഗമത്തിന്റെ നടത്തിപ്പിന് വിപുലമായ കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. ജയന്‍ മുളങ്ങാട് ചെയര്‍മാനും ശ്രീനിവാസ കുറുപ്പ് കണ്‍വീനറുമായ കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ സുനില്‍ നായര്‍ കോ ചെയര്‍മാനും സുരേഷ് നായര്‍ കോ- കണ്‍വീനറുമാണ്. ഇതിനു പുറമെ 15 സബ് കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു.

മീഡിയ & വി.ഐ.പി റിലേഷന്‍സ് (ചെയര്‍മാന്‍- സതീശന്‍ നായര്‍, കോ ചെയര്‍മാന്‍- എം.ആര്‍.സി പിള്ള), ഇവന്റ് കോര്‍ഡിനേഷന്‍ (ചെയര്‍മാന്‍- രഘുനാഥന്‍ നായര്‍, കോ ചെയര്‍മാന്‍- ജി.കെ. പിള്ള), വിമന്‍സ് ഫോറം (ചെയര്‍മാന്‍- മഞ്ജു നായര്‍,കോ ചെയര്‍മാന്‍- വനജാ നായര്‍), ഹോസ്പിറ്റാലിറ്റി (ചെയര്‍മാന്‍- ദാസ് രാജഗോപാല്‍, കോ ചെയര്‍മാന്‍- ദീപക് നായര്‍, കോര്‍ഡിനേറ്റര്‍- രാജഗോപാലന്‍ നായര്‍), രജിസ്‌ട്രേഷന്‍ (ചെയര്‍മാന്‍- അരവിന്ദ് പിള്ള, കോ ചെയര്‍മാന്‍- സുരേഷ് ബാലചന്ദ്രന്‍), സുവനീര്‍ (ചെയര്‍മാന്‍- രാധാകൃഷ്ണന്‍ നായര്‍, ചീഫ് എഡിറ്റര്‍- ശ്യാം പരമേശ്വരന്‍, കോ ചെയര്‍മാന്‍- ജയപ്രകാശ് നായര്‍), ഫുഡ് കമ്മിറ്റി (ചെയര്‍മാന്‍- ശിവപ്രസാദ് പിള്ള,കോ ചെയര്‍മാന്‍- അജി പിള്ള), നായര്‍ യൂത്ത് അലയന്‍സ്(ചെയര്‍മാന്‍- വരുണ്‍ എസ്. നായര്‍, കോ ചെയര്‍മാന്‍- രേവതി നായര്‍), മെഡിക്കല്‍ അസിസ്റ്റന്‍സ് (ചെയര്‍മാന്‍- ഡോ. ആനന്ദവല്ലി പിള്ള,കോ ചെയര്‍മാന്‍- ഡോ. അഞ്ജനാ നായര്‍), ഫിനാന്‍സ് കമ്മിറ്റി(ചെയര്‍മാന്‍- സുരേഷ് നായര്‍, കോ ചെയര്‍മാന്‍- വിജി എസ് നായര്‍), കള്‍ച്ചറല്‍ പ്രോഗ്രാം(ചെയര്‍മാന്‍- ശിവന്‍ മുഹമ്മ), റിസപ്ഷന്‍ കമ്മിറ്റി(ചെയര്‍മാന്‍- സുകുമാരി പിള്ള, കോ ചെയര്‍മാന്‍- നരേന്ദ്രന്‍ നായര്‍), സ്പിരിച്വല്‍ കമ്മിറ്റി(ചെയര്‍മാന്‍- ആനന്ദ് പ്രഭാകര്‍), ഹെല്‍പ്പ് ലൈന്‍ (ചെയര്‍മാന്‍- സുജിത് കേനോത്ത്) ചാരിറ്റി( ചെയര്‍മാന്‍- സതീഷ് കുമാര്‍)എന്നി കമ്മറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസിലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. ചിക്കാഗോ ഹില്‍ട്ടണ്‍ ഓക് ബ്രൂക് റിസോര്‍ട്ടില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ വിപുലമായ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്

Share This Post