മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ സമ്മര്‍ ക്യാമ്പിന് തുടക്കം കുറിച്ചു. കുട്ടികളുടെ അദ്ധ്യാല്‍മികവും ഭൗതികവും ആയ വളര്‍ച്ചയെ ലക്ഷ്യമാക്കി ആവിഷ്കരിച്ചിരിക്കുന്ന സമ്മര്‍ ക്യാമ്പിന് ക്രിസ്റ്റീന്‍ ടീം അംഗങ്ങള്‍ നേതൃത്വം നല്‍കുന്നു .

വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും ക്യാമ്പ് വോളന്റിയേഴ്‌സ് ന്റെയും മതബോധന സ്കൂള്‍ അധ്യാപകരുടെയും സാന്നിധ്യത്തില്‍ വികാരി ജനറാള്‍ ഫാ . തോമസ് മുളവനാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ബട്ടര്‍ഫ്‌ളൈ2018 എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പിന്റെ ഭാഗമായി വിജ്ഞാന പ്രദമായ ക്ലാസുകള്‍ , ഗെയിമുകള്‍ , ഫീല്‍ഡ് ട്രിപ്പുകള്‍ , മലയാളം ക്ലാസുകള്‍, സമുദായ ബോധവത്കരണം, ദിവസേന കുര്‍ബാന , ആരാധന, യോഗ ക്ലാസുകള്‍ തുടങ്ങി കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

ബ്രദര്‍ സന്തോഷ് , പി.വി . മേരിക്കുട്ടി , ബിബി തെക്കനാട്ട് , ഫാ. ബിന്‍സ് ചേത്തലില്‍ , ബ്രദര്‍ അങ്കിത് , ബെഞ്ചമിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. പേരന്റ് വോളന്റിയേഴ്‌സും അധ്യാപകരും സിസ്‌റേഴ്‌സും പള്ളി എക്‌സിക്യൂട്ടീവും യൂത്ത് വോളന്റിയേഴ്‌സും ക്യാമ്പിന്റെ വിജയത്തിനായുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post