മിക്‌സഡ് വോളിബാള്‍ മത്സരത്തിന്റെ മഹിമയോടെ ഡിഎംഎ 2018 പിക്‌നിക്

ഡിട്രോയിറ്റ്: ശൈത്യത്തിന്റെ ആലസ്യം വിട്ടൊഴിഞ്ഞ് വസന്തത്തിന്റെ സൗരഭ്യവുമായി വേനല്‍ക്കാലത്തെ വരവേല്‍ക്കുന്ന മെട്രോ ഡിട്രോയിറ്റിലെ ഫയര്‍ഫൈറ്റേഴ്‌സ് പാര്‍ക്ക് ജൂണ്‍ 16 ന് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ അവധിക്കാല പിക്‌നിക്കിനു വേദിയാകുന്നു.

വശ്യമായ കാനനശോഭയുടെ തണലില്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും പ്രായഭേദമന്യേ ആസ്വാദ്യമാകുന്ന കലാകായിക വിനോദങ്ങളും മലയാളരുചിയുള്ള കൊതിയൂറും ഭക്ഷ്യ വൈവിധ്യവും നിങ്ങള്‍ക്കായി തയ്യാറാക്കുന്നു.

പിക്‌നിക്കിനോടനുബന്ധിച്ചു സ്ത്രീപുരുഷന്മാരും കുമാരീകുമാരന്മാരും സംയുക്തമായി പങ്കെടുക്കുന്ന മിക്‌സഡ് വോളിബാള്‍ മത്സരവും ഇദംപ്രഥമമായി സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങള്‍ക്കും വോളിബാള്‍ ടൂര്ണമെന്റിനും ആകര്‍ഷകമായ ക്യാഷ്അവാര്ഡുകളും ട്രോഫികളും സമ്മാനിക്കുന്നതിനാല്‍ ഇപ്രാവശ്യം കൂടുതല്‍ കുടുംബങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ പനങ്കാവില്‍ (2486709044), ടോംസ് മാത്യു (2482491370), മനോജ് വാര്യര്‍ (2489734268), ടോംസ് മൂലന്‍ (3139383701), ജുല്‍സ് ജോര്‍ജ് (7349250020), അമിത് നായര്‍ (3162085204), സുരേന്ദ്രന്‍ നായര്‍ 248 525 2351.

ജോയിച്ചന്‍ പുതുക്കുളം

Share This Post