ക്‌നാനായ കണ്‍വെന്‍ഷന് ഒരു തിലകക്കുറി ക്‌നാനായ ഐഡോള്‍

അറ്റ്‌ലാന്റ: ക്‌നാനായ കണ്‍വെന്‍ഷന് ഒരു തിലകക്കുറിയായി, ഈ വര്‍ഷം ക്‌നാനായ idol അരങ്ങേറുന്നു. ഇതുവരെ മറ്റ് സമുദായ പരിപാടികളിലോ അസോസിയേഷനുകളിലോ നടക്കാത്ത രീതിയില്‍ ന്യൂയോര്‍ക്കില്‍ നിന്നും വരുന്ന ലൈവ് ബാന്‍ഡോടുകൂടി തികച്ചും നൂതനമായ രീതിയില്‍ ആണ് ഈ പരിപാടി നടത്തുന്നത്.

14 വയസ്സില്‍ താഴെ, 15 ഉം അതിനു മുകളിലേക്കും,ഇങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടത്തുന്നത് . 3 റൗണ്ടുകളില്‍ ആയിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. ഓരോ റൗണ്ട് കളിലെയും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. പരിചയസമ്പന്നരായ ഇംഗ്ലീഷ് മ്യൂസിക് വിദഗ്ധരുടെ നേതൃത്വത്തില്‍ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.

കണ്‍വെന്‍ഷന്‍ തുടങ്ങുന്നു വ്യാഴാഴ്ച വൈകുന്നേരം 7 30ന് ക്‌നാനായ idol ആരംഭിക്കുന്നതാണ് എന്ന്, പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജോണ്‍ കുസുമാലയം, ഷീന്‍സ് ആകശാല, സെറീന ജോസഫ്, എബി തച്ചേട്ട്, ബെന്നറ്റ് വടകര, സ്റ്റനി നിരപ്പതം എന്നിവര്‍ അറിയിച്ചു. ക്‌നാനായ മാമാങ്കത്തിന് ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ജോയ് തൂമ്പനാല്‍ & ജോസ് കരപറമ്പില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post