കാനാ അനുശോചനം രേഖപ്പെടുത്തി

ചിക്കാഗോ: ചിക്കാഗോയിലെ ആദ്യകാല മലയാളികള്‍ ഒരാളും, മലയാളി സമൂഹത്തിലേയും, ക്‌നാനായ സമുദായത്തിലേയും സജീവ സാന്നിധ്യമായിരുന്ന കുര്യന്‍ കാരാപ്പള്ളിയുടെ നിര്യാണത്തില്‍ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അതീവ ദുഖം രേഖപ്പെടുത്തി.

ജൂണ്‍ ആറിനു ബുധനാഴ്ച നടത്തപ്പെട്ട സംഘടനയുടെ പ്രതിമാസ ടെലിഫോണ്‍ കോണ്‍ഫറന്‍സില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് സാലു കാലായില്‍, ട്രഷറര്‍ ഉപ്പച്ചന്‍ പതിയില്‍, പി.ആര്‍.ഒ ജോസഫ് മുല്ലപ്പള്ളില്‍ തുടങ്ങിയവര്‍ പരേതനുമായുള്ള ദീര്‍ഘനാളത്തെ സുഹൃദ് ബന്ധങ്ങള്‍ അനുസ്മരിച്ചു.

സൗമ്യനും, വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയുമായ കുര്യന്‍ കാരാപ്പള്ളില്‍ മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എക്കാലവും സജീവമായി നിലകൊണ്ടിരുന്നുവെന്നു പ്രത്യേകം അനുസ്മരിച്ചു. കാരാപ്പള്ളില്‍ കുടുംബാംഗങ്ങളുടേയും, മലയാളി സമൂഹത്തിന്റേയും ദുഖത്തില്‍ കാനായും പങ്കുചേരുകയും പരേതന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ജോസഫ് മുല്ലപ്പള്ളില്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post