ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ശശി തരൂര്‍ എം.പിക്കും, ഡോ. സാം പിട്രോഡയ്ക്കും സ്വീകരണം നല്കുന്നു

ചിക്കാഗോ: ജൂണ്‍ 23-നു ശനിയാഴ്ച ഉച്ചയ്ക്ക് 12.30-നു ഹോപ്മാന്‍ എസ്റ്റേറ്റിലുള്ള ഇന്ത്യാ ഹൗസ് റെസ്റ്റോറന്റില്‍ വച്ചു (721 Golf Road) ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററിന്റേയും, മിഡ്‌വെസ്റ്റ് റീജിയന്റേയും ആഭിമുഖ്യത്തില്‍ ചേരുന്ന യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ ശശി തരൂര്‍ എം.പിക്കും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (എ.ഐ.സി.സി) ചെയര്‍മാന്‍ ഡോ. സാം പിട്രോഡയ്ക്കും സ്വീകരണം നല്‍കുന്നു.

യോഗത്തില്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, പ്രസിഡന്റ് ജയചന്ദ്രന്‍, സജി കരിമ്പന്നൂര്‍, സന്തോഷ് നായര്‍, തോമസ് മാത്യു, സതീശന്‍ നായര്‍, വര്‍ഗീസ് പാലമലയില്‍, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, ഡോ. തമ്പി മാത്യു, ജോസി കുരിശിങ്കല്‍, ജോഷി വള്ളിക്കളം, ബാബു മാത്യു, ഈശോ കുര്യന്‍, ഷിബു വെണ്‍മണി, ജസി റിന്‍സി, നടരാജന്‍ കൃഷ്ണന്‍, സജി കുര്യന്‍, സജി തച്ചില്‍, പോള്‍ പറമ്പി, ലീല മാരേട്ട്, ടി.എസ് ചാക്കോ, ജോര്‍ജ് ഏബ്രഹാം (രാജു), മാത്യു ജോര്‍ജ്, ജേക്കബ് പടവത്തില്‍, യു.എ. നസീര്‍, ജെയ്‌സണ്‍ ജോസഫ്, ജോസ് തെക്കേടം, ജോസ് ചാരുംമൂട്, ജോസ് കാനാട്ട്, രാജു ഫിലിപ്പ്, കെ. ദീപക്, സാജു ജോസഫ്, പ്രവീണ്‍ തോമസ്, അജയന്‍ കുഴിമറ്റത്തില്‍, ഷൈന്‍ ജോര്‍ജ്, ഹെറാള്‍ഡ് ഫിഗുരേദോ, കുര്യാക്കോസ് ടി. ചാക്കോ, പ്രതീഷ് തോമസ്, ബിജു തോമസ്, തോമസ് ദേവസി, പോള്‍ കിടങ്ങന്‍, ഡോ. പോള്‍ ചെറിയാന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.

എല്ലാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അനുഭാവികളും, ഐ.എന്‍.ഒ.സി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. ഐ.എന്‍.ഒ.സിക്കുവേണ്ടി കേരളാ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post