ഗ്രേസ് സാമുവേൽ ഐസക് ഫോർട്ട് വർത്തിൽ നിര്യാതയായി

ഫോർട്ട് വർത്ത് (ടെക്‌സാസ്) : മേലുകാവ് പാറേപുരക്കൽ പരേതനായ ഐസക്ക് പി. ലേവിയുടെ ഭാര്യ ഗ്രേസ് സാമുവേൽ (89) ഫോർട്ട് വർത്തിൽ നിര്യാതയായി.

മക്കൾ : റോയി ഐസക്ക്, പരേതനായ സോണി ഐസക്ക്
മരുമക്കൾ : ബീന (തറയിൽപ്ലാക്കൽ കോണിപ്പാട്), സിജി (കൊട്ടാരക്കര ചാരുവിളപുത്തൻവീട്ടിൽ)

ജൂൺ 10 ഞായാറാഴ്ച വൈകുന്നേരം 5 മുതൽ 7 ഗ്രീൻവുഡ് ഫ്യൂണറൽ ഹോം ചാപ്പലിൽ (3100 White Settlement Rd, Fort Worth, TX 76107) പൊതുദർശനം ഉണ്ടായിരിക്കും.

ജൂൺ 11 തിങ്കളാഴ്ച രാവിലെ 10:45 ന് ഗ്രീൻവുഡ് ഫ്യൂണറൽ ഹോം ചാപ്പലിൽ പൊതുദർശനവും, 11:30 നു സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു തുടർന്ന് സംസ്കാരവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ടി. സി മൈക്കിൾ: (817) 266 6151
ചാർളി അങ്ങാടിശ്ശേരിൽ : (817) 296 8255

മാർട്ടിൻ വിലങ്ങോലിൽ

Share This Post