ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ അമേരിക്കന്‍ സ്വാതന്ത്ര്യദിന പരേഡിന് ഒരുങ്ങി

ചിക്കാഗോ: ജൂലൈ നാലിന് ഗ്ലെന്‍വ്യൂ വില്ലജ് നടത്തുന്ന സ്വാതന്ത്ര്യ ദിന പരേഡിന് ഗ്ലെന്‍വ്യൂ , നോര്‍ത്ബ്‌റൂക് നിവാസികള്‍ ഒരുങ്ങി . 2017 ല്‍ മികച്ച സംഘാടനത്തിനു ലഭിച്ച ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇത്തവണയും പ്രൗഢ ഗംഭീരമായ ഒരു സംഘത്തെയാണ് ഒരുക്കിയിരിക്കുന്നത് .

ചെണ്ടമേളം, മുത്തുക്കുടകള്‍, പാട്രിയോട്ടിക് ഫ്‌ളോട്ട്, നിശ്ചല ദൃശ്യങ്ങള്‍ ,വിവിധ മലയാളി സേനാഗങ്ങള്‍, സിവില്‍ , രാഷ്ട്രീയ പ്രമുഖര്‍ 150 തില്‍ അധികം രജിസ്റ്റര്‍ ചെയ്ത ഗ്ലെന്‍വ്യൂ , നോര്‍ത്ബ്‌റൂക് നിവാസികള്‍ , മറ്റ് നിരവധി സുഹൃത്തുക്കള്‍ എന്നിവര്‍ പരേഡില്‍ അണിചേരുന്നു . രാവിലെ 9 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള അര്‍മേനിയന്‍ പള്ളി പാര്‍ക്കിംഗ് ലോട്ടില്‍ ( 1701 greenwood Rd. Glenview) ഒത്തുചേരുന്ന എല്ലാവരും സംഘാടകര്‍ ഏര്‍പ്പെടുത്തിയ വാഹനത്തില്‍ പരേഡ് തുടങ്ങുന്ന സ്ഥലത്തേക്ക് (Harlem & Glenview RD ) പോകുന്നതായിരിക്കും . പരേഡില്‍ നടക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ വീല്‍ ചെയര്‍ കൊണ്ടുവരണമെന്ന് മുഖ്യ സംഘാടകന്‍ ജോര്‍ജ് നെല്ലാമറ്റം അഭ്യര്‍ത്ഥിച്ചു .

ഷെര്‍മര്‍ & സെന്‍ട്രല്‍ റോഡിലുള്ള ജോണ്‍സ് പാര്‍ക്കില്‍ സമാപിക്കുന്ന പരേഡിന് ശേഷം ശ്രീ ജോര്‍ജ് & ജിജി നെല്ലാമറ്റത്തിന്റെ ബാക്യാര്‍ഡില്‍ നടക്കുന്ന വിഭവ സമര്‍ഥമായ ബാര്‍ബിക്യുവിലേക്കു എല്ലാവരെയും ക്ഷണിക്കുന്നതായി സഹ സംഘാടകരായ ജിതേഷ് ചുങ്കത്ത് , സ്കറിയകുട്ടി തോമസ് കൊച്ചുവീട്ടില്‍ എന്നിവര്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post