ഫോമയുടെ ദിശാബോധം മാറിയിരിക്കുന്നു – ബിജു ഊമ്മൻ (മുൻ RVP, എമ്പയർ റീജിയൻ, ന്യൂ യോർക്ക് )

ഫോമ എന്ന ദേശിയ സംഘടനയുടെ ദിശബോധം നഷ്ട്ടപ്പെട്ടു പോയ പോലെ ആണ് ഇപ്പോൾ. ഫോമ ഒരിക്കലും ഒരു കൺവെൻഷൻ സംഘടന ആയി മാറില്ല എന്നായിരുന്നു ഇത് രൂപീകരിച്ച വേളയിൽ ഏവരും ചേർന്ന് ദൃഢ പ്രതിജ്ഞ എടുത്തത്. അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഇത് ഒരു കൺവെൻഷൻ സംഘടനയുടെ നിലവാരത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നു. കഴിഞ്ഞ 2 വർഷങ്ങളിൽ വിമൻസ് ഫോറം ചെയ്ത ചാരിറ്റി ആയിരുന്നു ഈ ഭരണ സമിതിയുടെ ഒരു ഹൈലൈറ്. കഴിഞ്ഞ ഫോമ ഭരണ സമിതി RCC പ്രോജക്റ്റുമായി മുമ്പിട്ടു വന്നപ്പോൾ ജനറൽ കൗൺസിൽ യോഗത്തിൽ വെച്ച് ഞങ്ങൾ അന്ന് ഒരു വാക്ക് കൊടുത്തിരുന്നു. എമ്പയർ റീജിയൻ ആവും ഏറ്റവും അധികം പണം സ്വരൂപിച്ചു കൊടുക്കുക എന്ന്. അന്ന് കൊടുത്ത വാക്ക് പാലിക്കുകവാണ് സാധിച്ചു എന്നതിൽ സന്തോഷമുണ്ട്.

വാർത്താ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന ന്യൂ യോർക്ക് എമ്പയർ റീജിയനിൽ കഴിഞ്ഞ 35 വർഷമായി താമസിക്കുന്ന വ്യക്തി ആണ് ഞാൻ. കഴിഞ്ഞ കാലയളവിൽ (2014 -2016 ) ന്യൂ യോർക്ക് റീജിയൻ RVP ആയിരുന്നു. അതിന് മുമ്പ് 2 തവണ എമ്പയർ റീജിയൻ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ പ്രതിനിധാനം ചെയ്യുന്ന മിഡ് ഹഡ്സൺ മലയാളി അസോസിയേഷൻ ഇപ്പോഴത്തെ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു . ഇത് ആറാം തവണ ആണ് ഈ സംഘടന എന്നെ ഈ ചുമതല ഏൽപ്പിക്കുന്നത്.

ഇപ്പോൾ ഇലക്‌ഷൻ ആണ് താരം. ഇലക്‌ഷൻ കളിക്കാൻ വേണ്ടി മാത്രം ഫോമായിൽ വരുന്ന ആളുകളുമുണ്ട്. അതിന് വേണ്ടി പേപ്പർ സംഘടനകൾ ഉണ്ടാക്കുന്നു. വർഷത്തിൽ ഒരു പരുപാടി പോലും ഉണ്ടാവില്ല എങ്കിലും ഫോമാ ഇലക്‌ഷൻ വരുമ്പോൾ പേപ്പർ സംഘടനയുടെ നേതാക്കൾ ആണ് കളിക്കാരായി മാറുന്നത്. ഇത് ഫോമക്ക് ഒരു ശാപം തന്നെ ആണ്. പല പദവികളും പേപ്പർ സംഘടന നേതാക്കൾ വീതം വെച്ച് എടുക്കുന്നു. അർഹത ഇല്ലാത്ത അംഗീകാരം കിട്ടുമ്പോൾ ഉണ്ടാവുന്ന ഹുങ്ക് ആണ് പിന്നീട്. രാഷ്‌ടീയം കളിക്കാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട്.

ന്യൂ യോർക്കിൽ ഇത് പോലെ കുറെ പേപ്പർ സംഘടനകൾ നാൾക്ക് നാൾ കൂൺ പോലെ മുളച്ചു വരുന്നു. ഈ വഴി സംഘടനയിൽ കടന്ന് കയറുന്നവർ പിന്നീട് തല തൊട്ടപ്പന്മാരായി മാറുന്നു. ഇത് ശരി അല്ല. എല്ലാ സിറ്റികൾ ക്കും, എല്ലാ റീജിയനുകൾക്കും, എല്ലാ സംഘടനകൾക്കും ഫോമയിൽ തുല്യ പ്രാധാന്യം ഉണ്ടാവണം. ബലഹീനമായ റീജിയനുകളെ പരിഹസിക്കുന്ന രീതി അവസാനിക്കേണ്ട കാലം അതിക്രമിച്ചു. ഫോമയുടെ ഭരണത്തിൽ, അത് ഏത് ഭാരവാഹി ആണെങ്കിലും ശരി, അവരാരും ഭരണഘടനക്ക് അതീതരല്ല. സ്വന്തം സ്വകാര്യത്തിന് അനുസൃതമായി ഭരണ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് പലപ്പോഴും പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

സംഘടനയിൽ മതേതരത്വം നിലനിർത്തണം. ജാതി മതി വർണ്ണ വ്യത്യാസങ്ങൾ ഫോമയിൽ കൊണ്ട് വരരുത്. ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ ‘ചട്ടുകം’ ആയി മാറരുത് ഈ സംഘടന. ഇവിടെ ഒരു വ്യക്തികളുടെ കഴിവായിരിക്കണം മാനദണ്ഡമായി വരേണ്ടത്. അല്ലാതെ അയാൾ ഏതു ആരാധനാലയത്തിൽ പോവുന്ന എന്നതല്ല. ഐക്യം ഇല്ലാത്ത അവസ്ഥ ആണ് ഇപ്പോൾ ന്യൂ യോർക്കിൽ നിലനിൽക്കുന്നത്. പ്രത്യേകിച്ച് എമ്പയർ റീജിയനിൽ പാളയത്തിൽ പട ആണ്. ഈ ഒരു അവസ്ഥയിൽ ഫോമ കൺവെൻഷൻ ഇവിടെ കൊണ്ട് വന്ന് നശിപ്പിക്കുന്നതിൽ അർത്ഥമില്ല. ഇപ്പോൾ പരസ്യത്തിൽ പറയുന്ന പോലെ ന്യൂ യോർക്ക് സിറ്റിയിൽ ഒരു കൺവെൻഷൻ പ്രായോഗികമല്ല എന്ന എല്ലാവർക്കും അറിയാം. പ്രൊഫഷണൽ സുമിറ്റുകൾ പോലും ദൂരെ ഏതെങ്കിലും സ്ഥലങ്ങളിൽ ആണ് നടത്തുക. ഇവിടെ വിവിധ സംഘടന കൺവെൻഷനുകൾ വന്നപ്പോൾ, അവരൊക്കെ എവിടെ ആണ് നടത്തിയത് എന്ന് ഒന്ന് നോക്കാവുന്നതേ ഉള്ളൂ . ഫൊക്കാന രണ്ട് ന്യൂ യോർക്ക് കൺവെൻഷൻ നടത്തി – ഒന്ന് അൽബാനിയിൽ വെച്ചും, മറ്റൊന്ന് റോചെസ്റ്ററിൽ വെച്ചും. കാരണം ഒന്നേ ഉള്ളൂ. ഹോട്ടലുകൾ കിട്ടാനുള്ള ബുദ്ധിമുട്ട്, അവിടെയുള്ള ചെലവ്. ഇപ്പോഴത്തെ നിരക്കിൽ ഫോമക്ക് ഒരു കൺവെൻഷൻ ന്യൂ യോർക്ക് സിറ്റിയിൽ അപ്രായോഗിമാണ് . ചെലവ് കുറഞ്ഞ രജിസ്‌ട്രേഷൻ ആണ് വേണ്ടത്. നാല് പേര് അടങ്ങുന്ന കുടുംബത്തിന് $999 എന്ന നിരക്കിൽ ഫോമ കൺവെൻഷൻ സാധ്യമാവണം. അതിന് ഡാലസ് പോലെ ഉള്ള ചെലവ് കുറഞ്ഞ സിറ്റികൾ തന്നെ ആണ് ഉത്തമം.

ചെറുപ്പക്കാരെയും വിദ്യാർഥികളെയും സംഘടനയിലേക്ക് കൊണ്ട് വരുവാൻ രാജു ചാമത്തിൽ വളരെ ഏറെ ശ്രമിച്ച വ്യക്തി ആണ്. അദ്ദേഹത്തിനെ ആർക്കും അറിയില്ല എന്ന് പറയുന്നത് ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന വാർത്ത മാത്രമാണ്. മുമ്പ് നടന്ന ഓരോ കൺവെൻഷൻ പ്രസിഡണ്ട്മാർ പറയട്ടെ.. അവർക്ക് രാജു ചാമത്തിൽ എന്ന ആളെ അറിയില്ല എന്ന്. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഡാലസ് ക്യാമ്പസ്സിൽ ഇപ്പോൾ ഫോമ സ്റ്റുഡന്റസ് ഫോറത്തിന് 200 ഓളം കുട്ടികളുടെ അംഗബലമുണ്ട്. ഒരു കൺവെൻഷൻ വേരുക ആണെങ്കിൽ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തങ്ങൾ മുൻകൈ എടുത്തു ചെയ്തു കൊള്ളാം എന്ന് അവർ പറഞ്ഞു കഴിഞ്ഞു. അമേരിക്കയിൽ തന്നെ ജനിച്ച വളർന്ന രണ്ടാം തലമുറയിൽ പെട്ടവർ ഫോമയിൽ എത്തുന്നത് സന്തോഷകരമാണ്. രേഖ നായർക്ക് ഞാൻ പ്രതിനിദാനം ചെയ്യുന്ന സംഘടനയുടെ പൂർണ്ണ പുന്തുണ ഉണ്ടാവും. ഇത് പോലെ ഒരു വാർത്ത എഴുതണം എന്ന് എന്നോട് ആവശ്യപ്പെട്ട എമ്പയർ ഭാരവാഹികൾക്ക് നന്മകൾ നേരുന്നു. നന്ദി !

Share This Post