ഫോമയിൽ ചരിത്രം ആവർത്തിക്കപ്പെടരുത് – ബാബു മുല്ലശ്ശേരി, നാഷണൽ കമ്മിറ്റി മെമ്പർ

ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ എന്ന നിലയിൽ കഴിഞ്ഞ രണ്ട് വർഷം ഹൂസ്റ്റൺ ടെക്സസ്സിനെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ 28 വർഷമായി താമസിക്കുന്ന ഞാൻ ഫൊക്കാനയുടെ പ്രവർത്തനം ആരംഭിച്ചു ഫോമായിൽ എത്തിപ്പെട്ട ആളാണ്. ഫൊക്കാന രൂപീകരിച്ചതിന് ശേഷം 16 വർഷങ്ങൾ കാത്തിരുന്ന ശേഷമാണ് ഒരു കൺവെൻഷൻ നടത്തുവാൻ ഈ നഗരം തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഇതേ പോലെ തന്നെ ഈസ്റ്റ് കോസ്റ്റ്ൽ താമസിക്കുന്ന ചിലരുടെ പിടിവാശി ആ സംഘടനയെ രണ്ടായി പിളർത്തി. അന്ന് ശ്രീ. ശശിധരൻ നായർ എന്ന വ്യക്തിയുടെ ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രം ആണ് ഫോമ എന്ന് സംഘടന രൂപം കൊണ്ടതും ആദ്യ സമാഗമം ഹൂസ്റ്റണിൽ വെച്ച് നടത്തപ്പെട്ടതും. വീണ്ടും ഒരു ദശാബ്ദകാലം കഴിഞ്ഞിരിക്കുന്നു…വീണ്ടും ഒരു കൺവെൻഷൻ ഈ പ്രദേശത്തേക്ക് വരേണ്ടത് ഒരു അനിവാര്യത ആണ്.

ഡാലസ്, ഹൂസ്റ്റൺ, മകാല്ലെൻ, ഒക്കലഹോമ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊണ്ട ഈ പ്രദേശത്തു നിന്നും എന്നെ നാഷണൽ കമ്മിറ്റിയിലേക്ക് അയച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദി പറയുന്നു. ഫോമയിൽ വളരെ പ്രതീക്ഷകളോടെ പ്രവർത്തിക്കാൻ വരുന്നവർക്ക് പലപ്പോഴും ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയാൻ സാധിക്കാറില്ല എന്ന സത്യം കൂടി വെളിപ്പെടുത്തുന്നു. എക്സിക്യൂട്ടീവ് അംഗങ്ങൾ സ്വയം ഭരണം നടത്തുന്ന അവസ്ഥ. അവർ തീരുമാനങ്ങൾ എടുത്തു നാഷണൽ കമ്മിറ്റിയെ അറിയിക്കുന്നു. എക്സിക്യൂട്ടീവ് അംഗങ്ങൾ ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്ന നിലയിൽ നാഷണൽ കമ്മിറ്റിയിൽ വന്ന് പറയുന്ന രീതി ജനാധിപത്യ സംവിധാനത്തിന് തന്നെ എതിരാണ്. നാഷണൽ കമ്മിറ്റിയിൽ ചർച്ചക്ക് ശേഷം മാത്രമേ എക്സിക്യൂട്ടീവ് അത് തീരുമാനങ്ങൾ ആക്കി മാറ്റാവൂ എന്നാണു എന്റെ അഭിപ്രായം. അത് പോലെ തന്നെ നാഷണൽ കമ്മിറ്റി അംഗങ്ങൾക്ക് മുകളിൽ ഒരു സ്ട്രീറ്റിങ് കമ്മിറ്റി യെ കൊണ്ട് പ്രതിഷ്ഠിക്കുന്ന വിചിത്രമായ കാഴ്ചയും കാണുവാൻ സാധിച്ചു. സ്ട്രീറ്റിങ് കമ്മിറ്റി എന്താ നാഷണൽ കമ്മിറ്റിയുടെ മുകളിൽ ആണോ? അവർ എല്ലാം ചേർന്ന് ഒരു കൺവെൻഷൻ നടത്തുമ്പോൾ വിവിധ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്തു വരുന്ന നാഷണൽ കമ്മിറ്റി അംഗങ്ങൾ നോക്ക് കുത്തികളായി മാറുന്ന അവസ്ഥ ഇപ്പോൾ നിലവിലുണ്ടെന്ന് തുറന്ന് പറയുവാൻ ആഗ്രഹിക്കുന്നു. ഈ തരത്തിലുള്ള പ്രവർത്തികൾ ഏകാധിപധികളെ സൃഷ്ടിക്കുക മാത്രം ആണ് ചെയ്യുക എന്നും ഓർമ്മപ്പെടുത്തട്ടെ.

ലാസ് വേഗാസ് കൺവെൻഷൻ ആരും മറന്ന് കാണില്ല. ഫൗണ്ടിങ് പ്രസിഡന്റ്നെ സ്റ്റേജിൽ കയറ്റില്ല എന്ന വാശിയായിരുന്നു അന്ന് ചിലർക്ക്. അതിനും ചുക്കാൻ പിടിച്ചത് ആരാണെന്ന് അന്വേഷിക്കണം. തിരുവല്ലയിൽ നിർദ്ധനർക്ക് വീട് വെച്ച് നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചപ്പോഴും ശ്രീ. ശശിധരൻ നായർക്ക് അകലെ നിന്നും കാണുവാൻ മാത്രമേ സാധിച്ചുള്ളൂ. അന്ന് മനസ്സിൽ എല്ലാവരും കുറിച്ചാണ്. ഇങ്ങനെ ഉള്ളവരെ സംഘടയിൽ നിന്നും അകറ്റി നിർത്തണമെന്നു. പരസ്പര വിശ്വാസത്തോടെ സ്നേഹത്തോടെ എല്ലാവരെയും ഉൾക്കൊണ്ട് ഉൾപ്പെടുത്തി പ്രവർത്തിക്കുവാൻ സാധിക്കണം അധികാരത്തിൽ ഏറുന്നവർ. അങ്ങനെ ഉള്ളവരെ വേണം നേതാക്കന്മാർ ആക്കുവാൻ.

ഒന്നിച്ചു സ്നേഹത്തിൽ നടന്നിരുന്ന ഒരു ദേശിയ സംഘടന രണ്ടായി വിഭജിച്ചതിൽ ഈസ്റ്റ് കോസ്റ്റ്ൽ ഉള്ള ചിലരുടെ സ്വാർദ്ധത നിലനിർത്തുവാൻ വേണ്ടി ആയിരുന്നു. കാര്യം ന്യൂ യോർക്ക് ട്രൈസ്റ്റേറ്റ് പ്രദേശത്തു നിരവധി സംഘടനകളും പേപ്പർ സംഘടനകളും ഉണ്ടെന്നുള്ളത് കൊണ്ട്, ഞങ്ങൾ പിടിക്കുന്ന മുയലിനു രണ്ട് കൊമ്പ് എന്നുള്ള ജനാതിപത്യ ധ്വമസാനം ആണ് അരങ്ങേറുന്നത്. മറ്റുള്ള പ്രദേശത്തു നിന്നും വരുന്നവർ ഈ ചിറ്റപ്പൻ നയം അംഗീകരിച്ചു കൊടുക്കുവാൻ പാടില്ല. ന്യൂ യോർക്കിൽ കൺവെൻഷൻ കൊടുത്തപ്പോൾ ചിലവുകൾ താങ്ങാൻ വയ്യാതെ ആണ് ക്രൂയിസ് കൺവെൻഷൻ ആയി അത് മാറിയത് എന്ന് ആര്ക്കാണ് അറിയാൻ പാടില്ലാത്തത്? ബേബി ഊരാളിൽ, ഷാജി എഡ്‌വേഡ്‌ തുടങ്ങിയവരോട് സംസാരിച്ചാൽ അറിയാവുന്ന സത്യമാണ് അത്. ഫൊക്കാന പോലും രണ്ട് തവണ ഒരിക്കൽ റോചെസ്റ്ററിലും പിന്നീട് ഒരിക്കൽ അൽബാനിയിലും വെച്ചാണ് കൺവെൻഷൻ നടത്തിയതു. വീണ്ടും ഒരു മലമുകളിലേക്ക് ന്യൂ യോർക്ക് കൺവെൻഷൻ എന്ന പേരിൽ മനുഷ്യരുടെ കണ്ണിൽ പൊടി ഇട്ട് കളിക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. അടുത്ത തവണയും ന്യൂ ജേഴ്‌സി ഇപ്പോൾ തന്നെ തയ്യാറായി നിൽക്കുന്നു. വീണ്ടും ഒരു ന്യൂ യോർക്ക് കൺവെൻഷൻ നടത്തുന്നതിന് മുമ്പ്, ന്യൂ യോർക്കിലുള്ള രണ്ട് റീജിയണുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കണം. രണ്ട് റീജിയനും ഒന്നിച്ചിരുന്നു സർവ്വ സമ്മതനായ ഒരു സ്ഥാനാർത്ഥിയെ കൊണ്ട് വരണം. തമ്മിലടിച്ചു പരസ്പരം ചെളി വാരി എറിഞ്ഞു നിൽക്കുന്ന ഒരു പ്രദേശത്തേക്ക് കൺവെൻഷൻ ഒരിക്കലും പോകുവാൻ പാടില്ല എന്ന ദൃഢ പ്രതിജ്ഞയെടുക്കാൻ ഡെലിഗേറ്റുകൾ തയ്യാറാവണം. ഏവർക്കും നന്മകൾ ആശംസിക്കുന്നു.

Share This Post