ഫോമ വെസ്റ്റേണ്‍ റീജിയന്‍ വിജയക്കുതിപ്പിലേക്ക്

ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ വച്ച് ജൂണ്‍ 21 മുതല്‍ 24 വരെ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിന്‍സെന്റ് ബോസ് വൈസ് പ്രസിഡന്റായും, സാജു ജോസഫ് ജോയിന്റ് സെക്രട്ടറിയായും, ഡോ. സിന്ധു പിള്ള വനിതാ പ്രതിനിധിയായും, ജോസഫ് ഔസോ റീജണല്‍ വൈസ് പ്രസിഡന്റായും, സിജില്‍ പാലയ്ക്കലോടിയും, ജോസ് വടകരയും നാഷണല്‍ കമ്മിറ്റി പ്രതിനിധികളായും തെരഞ്ഞെടുക്കപ്പെട്ടു.

വെസ്റ്റേണ്‍ റീജിയന്റെ കൂട്ടായ്മയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഞങ്ങളുടെ വിജയത്തിനായി യത്‌നിച്ച എല്ലാവര്‍ക്കും നന്ദി പറയുവാന്‍ ഈ അവസരം വിനിയോഗിക്കുന്നു. അതോടൊപ്പം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post