ഫാമിലി കോണ്‍ഫറന്‍സ് ടീം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍

ന്യുയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. വികാരി വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു ആമുഖ വിവരണം നല്‍കി.

ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു, കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാന്‍, ഷൈനി രാജു, ഇടവക ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി സ്കറിയാ ഉമ്മന്‍, ഭദ്രാസന അസംബ്ലി അംഗങ്ങളായ ജോഗി മാത്യു, സാനു, മലങ്കര അസോസിയേഷന്‍ അംഗം ചാര്‍ളി തൈക്കൂടം എന്നിവര്‍ സംബന്ധിച്ചു.ഈ ഇടവകയില്‍ നിന്നും എല്ലാവര്‍ഷവും കോണ്‍ഫറന്‍സിനു നല്‍കുന്ന പ്രോത്സാഹനവും സംഭാവനയും വളരെ വലുതാണെന്നും, ഈ വര്‍ഷവും അതു തുടരണമെന്നും ജോര്‍ജ് തുമ്പയില്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയിട്ടുള്ള സംഭാവനയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഓര്‍ത്തഡോക്‌സ് തിയോളജിയ്ക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജേക്കബ് കുര്യനെ പ്രധാന പ്രാസംഗീകനായി ലഭിച്ചത് വളരെ അനുഗ്രഹമാണെന്നും, ദൈവ ശാസ്ത്ര പഠനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടും കോണ്‍ഫറന്‍സിന്റെ ചിലവുകള്‍ പരിമിതപ്പെടുത്തിയും ലോക നിലവാരത്തിലുള്ള റിസോര്‍ട്ടാണ് ഭദ്രാസന അംഗങ്ങള്‍ക്കായി ക്രിമീകരിച്ചിരിയ്ക്കുന്നതെന്നും പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരമുണ്ടെന്ന് ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍ അറിയിച്ചു. ഇടവകയില്‍ നിന്നും ആവേശകരമായ പിന്തുണ റാഫിള്‍ ടിക്കറ്റ് വിതരണത്തിന് ലഭിച്ചുവെന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റുകള്‍ വാങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : എബി കുര്യാക്കോസ് 845 380 2696. ഇടവകയില്‍ നിന്നുമുള്ള വിതരണോദ്ഘാടനം ഇടവക ട്രസ്റ്റി ജേക്കബ് മാത്യുവും സെക്രട്ടറി സ്കറിയാ ഉമ്മനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആകര്‍ഷകമായ സുവനീര്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിയ്ക്കുന്നതായി സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു അറിയിച്ചു.

രാജന്‍ വാഴപ്പള്ളില്‍

Share This Post