എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ ജൂൺ 15 മുതൽ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പ്രസംഗിക്കുന്നു

ഹൂസ്റ്റൺ: സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും വേദപുസ്തക പണ്ഡിതനുമായ റവ. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ ഹൂസ്റ്റണിൽ പ്രസംഗിക്കുന്നു. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ നടത്തപെടുന്ന ബൈബിൾ കൺവെൻഷൻ 2018 ലാണ് പുത്തെൻപുരക്കൽ അച്ചന്റെ തിരുവചന പ്രഘോഷണങ്ങൾ.

ജൂൺ 15,16 (വെള്ളി,ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Road, Houston, Texas 77048) നടത്തപെടുന്ന യോഗങ്ങൾ വൈകുന്നേരം 6 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

ദൈവ വചനത്തിന്റെ ആഴമേറിയ മർമ്മങ്ങൾ സരസമായ ഭാഷയിൽ അവതരിപ്പിച്ചു പ്രഭാക്ഷണം നടത്തുന്ന അച്ചന്റെ പ്രഭാഷണ ശൈലി ലോക പ്രസിദ്ധമാണ്. കൺവെൻഷനിൽ പങ്കെടുത്തു ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷ പൂർവം ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

വെരി.റവ. സഖറിയ പുന്നൂസ് കോറെപ്പിസ്കോപ്പ (രക്ഷാധികാരി) – 713 501 8861
റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) – 713 408 7394
റവ. കെ.ബി. കുരുവിള (പിആർഒ) – 281 636 0327
ടോം വിരിപ്പൻ (സെക്രട്ടറി ) – 832 462 4596
റജി ജോർജ് (ട്രഷറർ) – 713 806 6751

ജീമോൻ റാന്നി

Share This Post