ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ മത്തായി ചാക്കോയെ ആദരിച്ചു

ന്യൂയോര്‍ക്ക് : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 20 ആര്‍ 1 ഗവര്‍ണ്ണര്‍ മത്തായി ചാക്കോ യെ ആദരിച്ചു. ഗവര്‍ണ്ണര്‍ മത്തായി ചാക്കോ യുടെ ബഹുമാനാര്‍ത്ഥം ഞീരസഹലശഴവ കണ്‍ട്രി ക്ലബ്ബില്‍ വച്ചു നടന്ന ഡിസ്ട്രിക്ട് ടെസ്റ്റിമോണിയല്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റ് ഇല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 20 ആര്‍ 1 അദ്ദേഹത്തെ ആദരിച്ചു. പാസ്റ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡഗ് അലക്‌സാണ്ടര്‍ കീ നോട്ട് സ്പീക്കര്‍ ആയിരുന്നു. തന്റെ പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ മത്തായി ചാക്കോയുടെ നേട്ടങ്ങളെ വളരെ അധികം പുകഴ്ത്തി സംസാരിച്ചു. കൗണ്‍സില്‍ ചെയര്‍ കെല്ലി ക്ലാര്‍ക് കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. പാസ്‌ററ് കൌണ്‍സില്‍ ചെയര്‍ ഗാരി ബ്രൗണ്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചു.

യു എസ് കോണ്‍ഗസ് വുമണ്‍ ഹോണറബിള്‍ നിതാ എം. ലോവി ന്യൂയോര്‍ക്ക് സെനറ്റര്‍ വില്യം ലാര്‍ക്കിന്‍, എന്നിവര്‍ മികച്ച സേവനങ്ങള്‍ക്ക് ഉള്ള അവാര്‍ഡും അസംബ്ലിമാന്‍ ഹോണറബില്‍ കെന്‍ സെബ്രോക്‌സി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയുടെ സൈറ്റേഷനും നല്‍കി ആദരിച്ചു.

ഗവര്‍ണ്ണര്‍ മത്തായി ചാക്കോ തനിക്കു നല്‍കിയ സപ്പോര്‍ട്ടിന് തന്റെ ക്യാബിനറ്റ് അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു .ഡിസ്ട്രിക്ടില്‍ ഉള്ള 39 ക്ലബ്ബുകളില്‍ താന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കിട്ടിയ സ്വീകരണങ്ങള്‍ക്കും നന്ദി അറിയിച്ചു. പലര്‍ക്കും വിശിഷ്ട സേവനങ്ങള്‍ക്കുള്ള അവാര്‍ഡുകളും നല്‍കി.

മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജാക്ക് വെബ്ബര്‍ തുടങ്ങി ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പല വി ഐ പി കളും ചടങ്ങില്‍ സംബന്ധിച്ചു. മീറ്റിംഗിന് മുന്‍പ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡെന്നിസ് ഹാര്‍ഡി വി ഐ പി കളെ ഓരോരുത്തരെ ആയി ഹാളിലേക്കു സ്വാഗതം ചെയ്തു. ഭാര്യ ഉഷയോടൊപ്പം ഹാളിലേക്കു പ്രവേശിച്ച ഗവര്‍ണ്ണര്‍ മത്തായി ചാക്കോയെ എല്ലാവരും എഴുനേറ്റു നിന്ന് ആദരവോടെ സ്വീകരിച്ചു പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ മേയ്‌ബെല്ലി അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തുകയും തന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. മുന്‍ കൗണ്‍സില്‍ ചെയര്‍ ആഞ്ചലോ മാസ്റ്റര്‍ ഓഫ് സെറിമണി ആയി പരിപാടികള്‍ നിയന്ത്രിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post