സി.എസ്.ഐ വനിതാ കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍

ന്യൂജേഴ്‌സി: സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ ഇടവകകളിലെ സ്ത്രീജനസഖ്യാംഗങ്ങളുടെ ദേശീയ കോണ്‍ഫറന്‍സ് ജൂലൈ 6 മുതല്‍ 8 വരെ ഈസ്റ്റ് ഹാനോവറിലുള്ള ഫെയര്‍ബ്രിഡ്ജ് ഇന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ചു നടത്തുന്നു.

ഇദംപ്രഥമമായിട്ടാണ് സി.എസ്.ഐ സഭ വടക്കേ അമേരിക്കയില്‍ ഇത്തരമൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

Pilgrim Journey Towards Forgiveness And Reconciliation എന്നതാണ് മുഖ്യ ചിന്താവിഷയം. ജൂലൈ ആറാംതീയതി വൈകുന്നേരത്തെ പ്രഥമ സമ്മേളനം സി.എസ്.ഐ സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി ഉദ്ഘാടനം ചെയ്യുന്നതാണ്.

സി.എസ്.ഐ സ്ത്രീജനസഖ്യം പ്രസിഡന്റ് ഡോ. സൂസന്‍ തോമസ്, പ്രമുഖ വനിതാ-മനുഷ്യാവകാശ പ്രവര്‍ത്തക സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവര്‍ സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സി.എസ്.ഐ സ്ത്രീജനസഖ്യത്തിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന് ചുക്കാന്‍പിടിക്കുന്നത് റവ. സജീവ് സുഗു ജേക്കബ്, റവ. ജോബി ജോയി, സാലി മാത്യു, ബെറ്റി ഉമ്മന്‍, മോളി ഡേവിഡ്, മോളമ്മ മാത്യു എന്നിവരാണ്.

സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ ഭാരവാഹികളായ വൈസ് പ്രസിഡന്റ് വില്യം ഏബ്രഹാം, സെക്രട്ടറി മാത്യു ജോഷ്വാ, ട്രഷറര്‍ ചെറിയാന്‍ ഏബ്രഹാം എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ജോഷ്വാ 516 761 2406, ബെറ്റി ഉമ്മന്‍ 914 523 3593.

ജോയിച്ചന്‍ പുതുക്കുളം

Share This Post