ചിക്കാഗോയില്‍ പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.ഡോമിനിക്ക് വാള്മനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍

ചിക്കാഗോ: പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.ഡോമിനിക്ക് വാള്മനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിലെ രക്ഷാധികാരി റവ.ഫാ.ഡോമിനിക്ക് വാള്മനാല്‍ നയിക്കുന്ന നാലുദിന റസിഡന്‍ഷ്യല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 23 വെള്ളി മുതല്‍ തിങ്കള്‍(26) വരെ ചിക്കാഗോ നോര്‍ത്ത് സബര്‍ബന്‍ സിറ്റിയായ വീലിങ്ങിലുളള വെസ്റ്റിന്‍ ഹോട്ടലില്‍ വച്ച് നടത്തുന്നു. (Westin Hotel,601 N.Milwaukee Ave, Wheeling, IL 60090)

നാല് ദിവസം താമസിച്ചുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സമാപിക്കും. പാര്‍പ്പിട സൗകര്യങ്ങള്‍ നിയന്ത്രിത വിധേയമായതിനാല്‍ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാകുന്നു. മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിലാണ് നാലുദിന ധ്യാന ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

ധ്യാന സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. Rev Fr Thomas Mulavanal (310-709-5111) & Rev Fr Bins Chethalil (281-818-6518) For Sabu Madathiparambil-(847 2767354), Titto Kandarappallil -(847-323-3109), James Mannakulam – (312-622-3326), Selin Chollampel -(847-636-0985), Annamma Thekkeparambil -( 847-606-8520).
സ്റ്റീഫന്‍ ചൊള്ളമ്പേല്‍(പി ആര്‍.ഒ) അറിയിച്ചതാണിത്.

Share This Post