കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിക്കു ആരവങ്ങള്‍ ഉയരുകയായി

ബ്രാംപ്ടണ്‍: പ്രവാസി മലയാളികളുടെ അത്മാഭിമാനമായ കാനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി (Brampton Boat Race) ഓഗസ്റ്റ് 18 നു കാനഡയിലെ “മയാമി ബീച്ച്” എന്നറിയപ്പെടുന്ന പ്രഫസേര്‍സ് ലേക്കില്‍ വെച്ച് നടത്തപ്പെടുന്നു . ഈ വര്‍ഷത്തെ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചരണോത്ഘാടനം കാനഡയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം മുഖ്യ തന്ത്രിയും ബ്രംപ്ടന്‍ മലയാളി സമാജം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു.

കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പയിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രാഥമിക ഒരുക്കങ്ങള്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം ,വൈസ് പ്രസിഡന്റ് ലാല്‍ജി ജോണ്‍, റേസ് കോര്‍ഡിനേറ്റേഴ്‌സ് ആയ േ്രഗാപകുമാര്‍ നായര്‍, തോമസ് വര്‍ഗീസ് തുടഞ്ഞിയവര്‍ തടാക പരിസരത്ത് എത്തി വിലയിരുത്തി.

ചുരുങ്ങിയ സമയത്തിനുള്ളില്‍ മത്സരങ്ങള്‍ അവസാനിപ്പിക്കെണ്ടതിനാല്‍ ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന പരിമിതമായ ടീമുകളെ മാത്രമേ വള്ളംകളി മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ സാധ്യമാകുകയുള്ളൂവെന്ന് വള്ളംകളി നിര്‍വാഹകസമതി ചെയര്‍മാര്‍ ബിനു ജോഷ്വയും വൈസ് ചെയര്‍ സിന്ധു സജോയിയും അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ വ്യവസായി ആയ ശ്രീ മനോജ് കരാത്തയാണ് ഈ വള്ളം കളിയുടെ മുഖ്യ സ്‌പോണ്‌സര്‍. ലോകമെമ്പാടും അറിയപെടുന്ന ഈ വള്ളംകളിക്കു സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി എല്ലാ വ്യവസായികളും ഇതുമായി സഹകരിക്കണമന്നു സ്‌പോണ്‍സര്‍ഷിപ്പ് കമ്മറ്റി ചെയര്‍ സജീബ് കോയ, ഫിനാന്‍ഷ്യല്‍ കോര്‍ഡിനേറ്റര്‍ ജോസഫ് പുന്നശ്ശേരി എന്നിവര്‍ അഭ്യര്‍ഥിച്ചു.

സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായ വള്ളംകളി മലയാളിയുടെ ആത്മാഭിമാനത്തിന്റെ ഭാഗമാണ്.ആ വള്ളംകളിയെ പ്രവാസികളുടെ പറുദീസായായ കാനഡയിലേക്ക് ബ്രംപ്ടന്‍ സമാജം !കഴിഞ്ഞ ഏതാണ്ടു പത്തുവര്‍ഷമായി പറിച്ചു നട്ടി വളര്‍ത്തിയപ്പോള്‍ ഇന്നാട്ടിലെയും യു എസ് എ യിലേയും മലയാളി സമൂഹവും സംഘടനകളും, വ്യവസായികളും പൊതുജനവുമെല്ലാം അതിനെ കേവലം ഒരു സമാജത്തിന്റെ പരിപാടി എന്നതില്‍ ഉപരി അക്ഷരാര്‍ത്ഥത്തില്‍ നോര്‍ത്ത് അമേരിക്കയിലെ തന്നെ മലയാളികളുടെ ഒരു മാമാങ്കമായി രൂപപ്പെടുത്താന്‍ സഹായിച്ചുവെന്ന് വള്ളംകളി സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ ഫാസില്‍ മുഹമ്മദ്, വൈസ് ചെയര്‍ ഷിബു ചെറിയാന്‍ എന്നിവര്‍ പറഞ്ഞു.

അമേരിക്കയിലെയും കാനഡയിലേയും ടീമുകള്‍ മാറി മാറി വിജയിച്ച കഴിഞ്ഞ വള്ളംകളികള്‍ ഇന്നാട്ടിലെ മലയാളികള്‍ക്ക് ഒരു വിസ്മയം തന്നെ ആയിരുന്നു.പ്രാദേശിക, രാഷ്ട്രീയ ,സംഘടന, ജാതി, മത തൊഴില്‍ വിഭാഗീയ വിത്യാസമില്ലാതെ ആളുകള്‍ ഒന്നായി പ്രവര്‍ത്തിക്കുന്ന സംഘടനായ ബ്രംപ്ടന്‍ മലയാളി സമാജം എല്ലാ മലയാളി സുഹുര്‍ത്തുക്കളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഈ വള്ളംകളിയുടെ നടത്തിപ്പിലേക്ക് അഭ്യര്‍ത്ഥിക്കുന്നതായി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം ,ബോര്‍ഡ് ഓഫ് ട്രസ്ടീ ചെയര്‍ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി, സെക്രട്ടറി ലതാ മേനോന്‍, ട്രഷറര്‍ ജോജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

കുടുംബവുമൊത്ത് ഒരു ദിവസം കാനഡയിലെ “മയാമി ബീച്ച്: എന്നറിയപ്പെടുന്ന ബ്രംപ്ടനിലെ പ്രഫസേര്‍സ് ബീച്ചില്‍ വള്ളംകളി മത്സരങ്ങളില്‍ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ മലയാളികളും എത്തണമെന്ന് സമാജം വൈസ് പ്രസിഡന്റ് സാം പുതുക്കേരില്‍ ജോയിന്റ് ട്രഷറര്‍ ഷൈനി സെബാസ്റ്റ്യന്‍, ശ്രീരാജ് ശ്രീ മത്തായി മാത്തുള്ള, കെ കെ ഉണ്ണികൃഷ്ണന്‍, ശിവകുമാര്‍ സ്വേതു, സെന്‍ മാത്യു എന്നിവര്‍ അഭ്യര്‍ഥിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post