അഭിഷേകാഗ്നി ധ്യാനം ഡാലസിൽ ജൂലൈ 6, 7, 8 തീയതികളിൽ

ഗാര്‍ലാന്‍ഡ്‌ (ഡാലസ്): അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്‌ഥാപക – ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6, 7, 8 (വെള്ളി – ഞായർ) തീയതികളിൽ ഡാളസ് സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും.
പ്രശസ്ത ധ്യാന ഗുരു ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും.

വിശ്വാസികളേവരേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മൻജിത് കൈനിക്കര : 972-679-8555
മോൻസി വലിയവീട് : 214-562-6399

മാർട്ടിൻ വിലങ്ങോലിൽ

Share This Post