അന്നമ്മ തോമസ് നിര്യാതയായി

ന്യൂയോര്‍ക്ക് : ഡോക്ടര്‍. ടി. എം. തോമസിന്റെ ഭാര്യയും ന്യൂ യോര്‍ക്ക്, യോങ്കേഴ്‌സ് സെന്‍റ്. തോമസ് മാര്‍ത്തോമാ ചര്‍ച്ച് സഭാംഗവുമായ അന്നമ്മ തോമസ് വെള്ളിയാഴ്ച ഉച്ചക്ക് (ജൂണ്‍ 29, 2018) ന്യൂ യോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: ഡാനിയേല്‍ തോമസ് , മാത്യൂസ് തോമസ് (ഷാജി)
മരുമക്കള്‍: റെനി, ബീനാ
കൊച്ചുമക്കള്‍: സൂസെന്നെ (ഭര്‍ത്താവ് രാജീവ് മകള്‍ എമിലി), ഫിലിപ്പ്, മീരാ, സാറാ, നീനാ.

Wake:
Place: St. Thomas Mar Thoma Church, Yonkers, NY, 34 Morris tSreet, Yonkers, NY 10705
Date: Saturday, June 30, 2018
Time: 3pm – 4pm for family; and 4pm – 9pm for public.

Funeral service:

Place: St. Thomas Mar Thoma Church, Yonkers, NY, 34 Morris tSreet, Yonkers, NY 10705
Date: Monday, July 2, 2018.
Time: Viewing from 8:30 am to 9:30 am followed by service to begin at 9:30 am.

Burial Service:
Place: Mount Hope Cemetery, 50 Jackson Ave, Hastings-on-Hudson, NY 10706
Date: Monday, July 2, 2018 following Funeral service.

ജോയിച്ചന്‍ പുതുക്കുളം

5.8 മില്യണ്‍ വ്യാജ കന്നുകാലി തട്ടിപ്പു കേസില്‍ ഹൊവാര്‍ഡ് ലി അറസ്റ്റില്‍

വിചിറ്റ ഫാള്‍സ് (ടെക്‌സസ്): ടെക്‌സസ്, ഒക്ലഹോമ സംസ്ഥാനങ്ങളില്‍ പത്തു കൗണ്ടികളിലായി 8,000 പശുക്കളെ ജാമ്യം നല്‍കി 5.8 മില്യണ്‍ ഡോളര്‍ തട്ടിപ്പു നടത്തിയ വിചിറ്റ ഫാള്‍സില്‍ നിന്നുള്ള ഹൊവേര്‍ഡ് ലിഹിങ്കിലിനെ( 67) പൊലീസ് അറസ്റ്റു ചെയ്തു.

16 മാസമായി ടെക്‌സസ് ആന്റ് സൗത്ത് വെസ്റ്റേണ്‍ കാറ്റില്‍ റയ്‌മ്പേഴ്‌സ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 28 വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു.

ഫസ്റ്റ് യുനൈറ്റഡ് ബാങ്കില്‍ നിന്നും കന്നുകാലികളെ ജാമ്യം നല്‍കി 5.8 മില്യണ്‍ ഡോളര്‍ വാങ്ങിയ ഹൊവാര്‍ഡ് സംഖ്യ തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോടതി ഉത്തരവനുസരിച്ചു 8,000 പശുക്കളെ കണ്ടു കെട്ടാന്‍ ബാങ്ക് നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് ബാങ്കിനുപറ്റിയ അമളി മനസ്സിലാകുന്നത്. ഒരൊറ്റ പശു പോലും ഇയ്യാളുടെ പേരില്‍ സ്വന്തമായി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല വ്യാജ രേഖകള്‍ ഹാജരാക്കിയാണ് തുക വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയ്യാളെ അറസ്റ്റു ചെയ്തു വിചിറ്റ കൗണ്ടി ജയിലിലടച്ചു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന ഫസ്റ്റ് ഡിഗ്രി ഫെലനിയാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതു അപൂര്‍വ്വമായ ഒരു കേസ്സാണെന്നും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അസോസിയേഷന്‍ സ്‌പെഷല്‍ മേജര്‍ ജോണ്‍ ബ്രാഡ്‌റഷാ പറഞ്ഞു.

പി പി ചെറിയാന്‍

മാധ്യമസ്ഥാപനത്തിന് നേരെ സമീപ കാലത്ത് നടന്ന ഏറ്റവും വലിയ ആക്രമം; അഞ്ച് മരണം

അനപോലീസ് (മേരിലാന്റ്): മേരിലാന്റ് തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന ക്യാപിറ്റല്‍ ഗസസ്റ്റ് പത്രമാപ്പീസിന്റെ ന്യൂസ് റൂമില്‍ അക്രമി അതിക്രമിച്ച് കടന്നു നടത്തിയ വെടിവെപ്പില്‍ 5 ജീവനക്കാര്‍ കൊല്ലപ്പെടുകയും, 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അമേരിക്കയില്‍ മാധ്യമ സ്ഥാപനത്തിന് നേരെ സമീപകാലത്തൊന്നും ഇത്ര വലിയ ആക്രമണം നടന്നിട്ടില്ലെന്ന് ആന്‍ അറുണ്ടേല്‍ കൊണ്ടി ഡെപ്യൂട്ടി പോലീസ് ചീഫ് ബില്‍ ക്രാംഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചില്ലിട്ട ഡബിള്‍ ഡോറിന്റെ പുറത്തുനിന്നും നോക്കിയാല്‍ ന്യൂസ് റൂമില്‍ ആരൊക്കെയാണെന്ന് വ്യക്തമായി കാണാമെന്നത് കൊണ്ട് തന്നെ അക്രമി ചില്ല് തകര്‍ത്ത് അകത്തു കടന്നതിനു ശേഷം എതിരാളികളെ തിരഞ്ഞു പിടിച്ചു വെടിവെക്കുകയായിരുന്നു

വെടിവെച്ചു എന്ന് പറയപ്പെടുന്ന ജറോഡ് റാമോസിനെതിരെ 2012 ല്‍ കാപിറ്റല്‍ ഗസറ്റില്‍ പ്രത്യേകം കോളം എഴുതിയിരുന്നു. ഇതിനെതിരെ അയാള്‍കേസ് കൊടുത്തുവെങ്കിലുംഅത് അപ്പീല്‍ കോടതി തള്ളിയിരുന്നു.

വെടിയേറ്റു മരിച്ച ന്യൂസ്റൂമിലെ ജീവനക്കാരുടെ പ്രേതവിവരം പോലീസ് പുറത്തുവിട്ടു. ജെറാള്‍ഡ് റോബര്‍ട്ട്, ജോണ്‍, വിന്‍ഡി, റെബേക്ക എന്നിവരാണവര്‍.

2015ല്‍ വെര്‍ജിനിയ റ്റിവി ന്യൂസ് ജീവനക്കാരായ 2 പേര്‍ മുന്‍ ജീവനക്കാരന്റെ വെടിയേറ്റു മരിച്ചതാണ് ഇതിനുമുമ്പ് ഉണ്ടായിട്ടുള്ളത്.

പി.പി. ചെറിയാന്‍

ഭീകരരെ സംരക്ഷിക്കുന്ന നയം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം നിക്കി ഹേലി

പാക്കിസ്ഥാന്‍ ഭരണകൂടം ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യുനൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ പ്രതിനിധിയും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍ ഭീകരരുടെ പറുദീസയാക്കുന്നതിനെ വാഷിംഗ്ടണിന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും നിക്കി പറഞ്ഞു.

രണ്ട് ദിവസത്തെ ഇന്ത്യന്‍ പര്യടനം നടത്തുന്ന നിക്കി ജൂണ്‍ 28 ന് ഒബ്‌സെര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് അമേരിക്കയുടെ താല്‍പര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചത്. അഫ്ഗാന്‍ ഗവണ്മെണ്ട് ഭീകരര്‍ക്ക് നല്‍കുന്ന സഹായത്തേയും നിക്കി വിമര്‍ശിച്ചു.

2008 ല്‍ മുംബൈയില്‍ 166 പേരുടെ മരണത്തിന് ഉത്തരവാദിയെന്ന് ഇന്ത്യ കണ്ടെത്തിയ ലഷ്‌ക്കര്‍ ഇ-ടയ്ബ് എന്ന ഭീകര സംഘടനയെ അമേരിക്ക ടെററിസ്റ്റ് ഓര്‍ഗനൈസേഷനായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിക്കി പറഞ്ഞു.

ഡല്‍ഹിയിലെത്തിയ നിക്കി രാവിലെ ഹിന്ദു ടെംമ്പിള്‍, സിക്ക് മന്ദിര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 2017 ല്‍ യു എസ് അംബാസിഡര്‍ ആയതിന് ശേഷം ആദ്യമായാണ് നിക്കി ഇന്ത്യന്‍ പര്യടനത്തിനെത്തിയത്. ഇന്ത്യയും അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് നിക്കിയുടെ സന്ദര്‍ശന ലക്ഷ്യം.

പി പി ചെറിയാന്‍

എന്‍ എസ് എസ് സംഗമത്തില്‍ തമാശ വിതറാന്‍ സുനീഷ് വാരനാട്

ഷിക്കാഗോ: ഷിക്കാഗോയില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തില്‍ തമാശ വിതറാന്‍ സുനീഷ് വാരനാട് എത്തും.

മലയാള ടെലിവിഷന്‍ രംഗത്തെ കോമഡി പ്രോഗ്രാമുകളുടെ ജനപ്രിയതയുടെ ചരിത്രം മാറ്റിയെഴുതിയ ‘ബഡായിബംഗ്ലാവ്’, ജനപ്രിയ സിനിമ ‘മോഹന്‍ലാല്‍’ എന്നിവയുടെ തിരക്കഥ രചയിതാവ് എന്ന നിലയില്‍ പ്രശസ്തനായ സുനീഷ് വാരനാടിന്റെ കോമഡി സ്‌ക്കിറ്റ് എന്‍ എസ് എസ് ഓഫ് ദേശീയ സംഗമത്തിലെ കലാപരിപാടികളിലെ മുഖ്യ ആകര്‍ഷകമാകുമെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു.
സ്വപ്നത്തോളമെത്തുന്ന യാഥാര്‍ഥ്യങ്ങളെയും , സിനിമാകഥയോളമെത്തുന്ന ജീവിതാനുഭവങ്ങളെയും , ക്യാപിറ്റലിസത്തോളം എത്തുന്ന കമ്മ്യൂണിസത്തെയും , ഉയരത്തോളമെത്തുന്ന താഴ്വാരങ്ങളെയും ഒക്കെ പറ്റി അറിവുള്ള, കൗതുകകരമാംവിധം കഥപറയുന്ന, കയ്യില്‍ ഇന്ദ്രധനുസിന്‍ തൂലികയുള്ള എഴുത്തുകാരനാണ് സുനീഷ് വാരനാട്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സുനീഷ് വാരനാടാണ് ഇന്ത്യാവിഷനിലുണ്ടായിരുന്ന പൊളിട്രിക്ക്‌സ്, ഏഷ്യാനെറ്റ് നടത്തിയ ‘മോഹന്‍ലാല്‍ അറ്റ് 36’ എന്ന പരിപാടിയുടെ സ്‌ക്രിപ്റ്റും എഴുതിയത്. അടുത്തയിടെ മോഹന്‍ലാലിന്റെ ആസ്ര്ടേലിയന്‍ പര്യടന സംഘത്തിലെ അംഗമായിരുന്ന സുധീഷ് മികച്ച പ്രകടനമാണ് നടത്തിയത്. സ്‌ക്രിപ്റ്റ് രചനയ്ക്ക് പുറമെ അഭിനയത്തിലും മികവു കാട്ടിയ സുനീഷിനെ മോഹന്‍ലാല്‍ നേരിട്ട് അഭിനന്ദിച്ചിരുന്നു. ‘സന്തോഷ് ട്രോഫി’ എന്ന പുതിയ സിനിമയുടെ തിരക്കഥാ രചനയിലാണ് സുനീഷ് വാരനാട്.

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍ 2012 ല്‍ ഡാളസിലാണ് നടന്നത്. 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. ഷിക്കാഗോ കണ്‍വന്‍ഷന്‍ ഹില്‍ട്ടണ്‍ ഓക് ബ്രൂക് റിസോര്‍ട്ടിലാണ് നടക്കുക.

കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക് വന്‍വിജയം

ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ഷിക പിക്‌നിക് അംഗങ്ങളുടെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഭാരതത്തിലെ അക്ഷരനഗരിയായ കോട്ടയം പട്ടണത്തില്‍ നിന്നും അമേരിക്കയിലെ സാഹോദര്യനഗരമായ ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായി താമസിച്ചുവരുന്ന മലയാളി കൂട്ടായ്മയുടെ പ്രതീകമായികുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെവലിയൊരു ജനക്കൂട്ടം ഈവര്‍ഷത്തെ പിക്‌നിക്കിന് എത്തിച്ചേരുകയും പ്രായഭേദമെന്യേ ക്രമീകരിച്ചിരുന്ന വിവിധ വിനോദകായിക മത്സരങ്ങളില്‍ പങ്കുചേരുകയുമുണ്ടായി.

ഫിലാഡല്‍ഫിയയുടെ സമീപപ്രദേശമായ ലാങ്‌ഹോണിലുള്ള കോര്‍ക്രീക്ക് പാര്‍ക്കില്‍ ജൂണ്‍ 16നു രാവിലെ ഒന്‍പതു മണിയ്ക്ക് പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചപിക്‌നിക്കില്‍ കേരളത്തനിമ നിറഞ്ഞ പ്രഭാതഭക്ഷണവും വൈവിധ്യമാര്‍ന്ന ഉച്ചഭക്ഷണവും ഈവനിംഗ്‌സ്‌നാക്‌സും ഒരുക്കിയിരുന്നു.

പിക്‌നിക്ക് കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ മാത്യു, മാത്യു പാറക്കല്‍, സണ്ണി കിഴക്കേമുറി എന്നിവരുടെ സ്തുത്യര്‍ഹമായ മേല്‍നോട്ടത്തില്‍ നടത്തിയ ഈവര്‍ഷത്തെ പിക്‌നിക് യുവജനങ്ങളുടെ മികച്ചപങ്കാളിത്തംകൊണ്ട് കൂടുതല്‍ ശ്രദ്ധേയമായി.

കായികമത്സരങ്ങള്‍ നടത്തുവാന്‍ മാത്യുഐപ്പും കോട്ടയം അസോസിയേഷന്‍ വിമന്‍സ്‌ഫോറംപ്രവര്‍ത്തകരും നേതൃത്വം കൊടുത്തു. ഉച്ചഭക്ഷണസമയത്തു അസോസിയേഷന്‍ പ്രസിഡണ്ട് ജോബി ജോര്‍ജ് വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് വിമന്‍സ്‌ഫോറം പ്രവര്‍ത്തകര്‍ ഒരുക്കിയ ഫാദേര്‍സ്‌ഡേ കേക്ക് മുറിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ് വന്നുചേര്‍ന്ന എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തി. ജിജി കോശിയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന കൈരളിടി.വി പ്രവര്‍ത്തകര്‍ പിക്‌നിക്വിശേഷങ്ങള്‍ ഉടന്‍തന്നെ ടെലികാസ്റ്റ് ചെയ്യുന്നതാണെന്ന് അറിയിച്ചു.

ഈ വര്‍ഷത്തെ പിക്‌നിക് വിജയകരമാക്കുവാന്‍ കോട്ടയം അസോസിയേഷന്‍ ഭാരവാഹികളായ ജെയിംസ് അന്ത്രയോസ്, ജോസഫ് മാണി, ജോണ്‍ പിവര്‍ക്കി, ബെന്നി കൊട്ടാരത്തില്‍, സാബു ജേക്കബ്, ജീമോന്‍ ജോര്‍ജ്, കുര്യന്‍ രാജന്‍, എബ്രഹാം ജോസഫ്, മാത്യു ഐപ്പ്, വറുഗീസ് വറുഗീസ്, ജേക്കബ് തോമസ്, ജോഷി കുര്യാക്കോസ്, രാജു കുരുവിള, റോണി വര്‍ഗീസ്, സാബു പാമ്പാടി, സരിന്‍ ചെറിയാന്‍ കുരുവിള, വര്‍ക്കി പൈലോ എന്നിവര്‍ നേതൃത്വം കൊടുത്തു.

ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ അമേരിക്കന്‍ സ്വാതന്ത്ര്യദിന പരേഡിന് ഒരുങ്ങി

ചിക്കാഗോ: ജൂലൈ നാലിന് ഗ്ലെന്‍വ്യൂ വില്ലജ് നടത്തുന്ന സ്വാതന്ത്ര്യ ദിന പരേഡിന് ഗ്ലെന്‍വ്യൂ , നോര്‍ത്ബ്‌റൂക് നിവാസികള്‍ ഒരുങ്ങി . 2017 ല്‍ മികച്ച സംഘാടനത്തിനു ലഭിച്ച ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇത്തവണയും പ്രൗഢ ഗംഭീരമായ ഒരു സംഘത്തെയാണ് ഒരുക്കിയിരിക്കുന്നത് .

ചെണ്ടമേളം, മുത്തുക്കുടകള്‍, പാട്രിയോട്ടിക് ഫ്‌ളോട്ട്, നിശ്ചല ദൃശ്യങ്ങള്‍ ,വിവിധ മലയാളി സേനാഗങ്ങള്‍, സിവില്‍ , രാഷ്ട്രീയ പ്രമുഖര്‍ 150 തില്‍ അധികം രജിസ്റ്റര്‍ ചെയ്ത ഗ്ലെന്‍വ്യൂ , നോര്‍ത്ബ്‌റൂക് നിവാസികള്‍ , മറ്റ് നിരവധി സുഹൃത്തുക്കള്‍ എന്നിവര്‍ പരേഡില്‍ അണിചേരുന്നു . രാവിലെ 9 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള അര്‍മേനിയന്‍ പള്ളി പാര്‍ക്കിംഗ് ലോട്ടില്‍ ( 1701 greenwood Rd. Glenview) ഒത്തുചേരുന്ന എല്ലാവരും സംഘാടകര്‍ ഏര്‍പ്പെടുത്തിയ വാഹനത്തില്‍ പരേഡ് തുടങ്ങുന്ന സ്ഥലത്തേക്ക് (Harlem & Glenview RD ) പോകുന്നതായിരിക്കും . പരേഡില്‍ നടക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ വീല്‍ ചെയര്‍ കൊണ്ടുവരണമെന്ന് മുഖ്യ സംഘാടകന്‍ ജോര്‍ജ് നെല്ലാമറ്റം അഭ്യര്‍ത്ഥിച്ചു .

ഷെര്‍മര്‍ & സെന്‍ട്രല്‍ റോഡിലുള്ള ജോണ്‍സ് പാര്‍ക്കില്‍ സമാപിക്കുന്ന പരേഡിന് ശേഷം ശ്രീ ജോര്‍ജ് & ജിജി നെല്ലാമറ്റത്തിന്റെ ബാക്യാര്‍ഡില്‍ നടക്കുന്ന വിഭവ സമര്‍ഥമായ ബാര്‍ബിക്യുവിലേക്കു എല്ലാവരെയും ക്ഷണിക്കുന്നതായി സഹ സംഘാടകരായ ജിതേഷ് ചുങ്കത്ത് , സ്കറിയകുട്ടി തോമസ് കൊച്ചുവീട്ടില്‍ എന്നിവര്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ഈ വർഷത്തെ ഏറ്റവും മികച്ച സ്റ്റേജ് ഷോ എന്ന് പ്രേക്ഷകർ വിധി എഴുതിയ “സർഗ്ഗ സന്ധ്യ 2018” ന്യൂ ജേഴ്സിയിൽ

ന്യൂ ജേഴ്‌സി: ഈ വർഷത്തെ ഏറ്റവും മികച്ച പുതുമയാർന്ന സ്റ്റേജ് ഷോ എന്ന് പ്രേക്ഷകർ ഒരേസ്വരത്തിൽ വിധി എഴുതിയ സർഗ്ഗ സന്ധ്യ 2018 താരനിശ സോമര്‍സെറ്റ്­ സെന്‍റ്.തോമസ്­ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വരുന്ന ശനിയാഴ്ച ( ജൂണ് 30-ന് ) വൈകീട്ട് 4.30 ന് ന്യൂ ജേഴ്സിയിലെ സോമർസെറ്റ് ഫ്രാങ്ക്ളിൻ ടൗണ്ഷിപ് ഹൈസ്കൂളിൽ വച്ച് അരങ്ങേറുന്നു.

ഹൂസ്റ്റണിൽ അരങ്ങുതകർത്ത ഷോ മറ്റു മൂന്നു വേദികൾ കൂടി പിന്നിട്ടപ്പോൾ അവതരണത്തിന്റെ പുതുമയിലും,ആസ്വാദകരുടെ മനം തൊട്ടറിഞ്ഞ പ്രകടനത്തിലും അമേരിക്കൻ മലയാളികളുടെ മനം കവർന്ന ഷോ ആയി മാറി സർഗ്ഗ സന്ധ്യ 2018 താരനിശ്ശ.

Feed Back Video: https://www.youtube.com/watch?v=BWCdbhqYeIg
സമയത്തിന്റെ തിരയൊഴുക്കില്‍ ജീവിതം മറക്കുന്ന അമേരിക്കന്‍മലയാളികള്‍ക്കു എല്ലാം മറന്നൊന്നു ചിരിക്കാന്‍ കോമഡിയും, നൃത്തവും സംഗീത മഴയിൽ തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന “സർഗ്ഗ സന്ധ്യ 2018” ൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ചു ലോക റെക്കാർഡ് നേടിയ മുൻ ചലച്ചിത്ര ദേശീയ അവാർഡ് ജേതാവ് പ്രശസ്ത നടി ഷീലയും, ഹാസ്യതാരം ജഗദീഷും ഒരുമിക്കുമ്പോൾ അവർക്കൊപ്പം മലയാളത്തിലെ പ്രമുഖ ചലച്ചത്ര ടെലിവിഷൻ താരങ്ങളും, സംഗീത ലോകത്തെ പ്രശസ്ത ഗായിക ഗായകരും ഒപ്പം മിമിക്രി താരങ്ങളും ഈ ദൃശ്യ വിസ്മയത്തന് ­ ഒരേവേദിയിൽ ഒരുമിക്കുന്നു.

പ്രമുഖ താരങ്ങൾക്കൊപ്പം കേരള സാഹിത്യ നാടക അക്കാദമി പുരസ്കാര ജേതാവ്, പ്രമുഖ ചലച്ചിത്ര സീരിയൽ താരവും, കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി, എം.ഐ.റ്റി മൂസാ, സമകാലീക വിഷയങ്ങളെ ഹാസ്യന്മാകമായി അവതരിപ്പിക്കുന്ന “മറിമായം” എന്നീ സൂപ്പർ ഹിറ്റ് പരിപാടിയിലെ പ്രധാന താരം വിനോദ് കോവൂർ, പ്രമുഖ നായിക നീതു, ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായികയും ചലച്ചിത്ര താരവുമായ രഞ്ചിനി ജോസ്, പ്രമുഖ ഗായകൻ സുനിൽ കുമാർ, കഴിഞ്ഞ അഞ്ചു വർഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200-ലേറെ എപ്പിസോഡുകൾ പൂർത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പർ ഹിറ്റ് പ്രോഗ്രാമിൻറെ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്­മയത്തിന്­ ഒരേവേദിയിൽ ഒരുമിക്കുന്നു.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒട്ടനവധി കലാസന്ധ്യകൾ സമ്മാനിച്ച ത്രിവേണി മൂവീസാണ് “സർഗ്ഗ സന്ധ്യ 2018” താരനിശയുടെ അണിയറശില്‍പികള്‍.

തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പെയ്തിറങ്ങുന്ന “സർഗ്ഗ സന്ധ്യ 2018”-ൽ കേരളത്തിലെ പ്രമുഖ കീബോർഡ് പ്ലേയർ രജീഷിനോടൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. സർഗ്ഗ സന്ധ്യ 2018-ൻറെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ ഫ്രാൻസിസ് ആയിരിക്കും.

ഡെയിലി ഡിലൈറ്റും, റിയാ ട്രാവൽസും ആണ് ഗ്രാൻഡ് സ്പോൺസർമാർ.

പ്രൊഫഷണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് ത്രിവേണിമൂവീസ് “സർഗ്ഗ സന്ധ്യ 2018”- ലൂടെ മലയാളീ പ്രേക്ഷകർക്ക് കാഴ്ചവെയ്ക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും ബന്ധപ്പെടുക : സെബാസ്റ്റ്യൻ ആന്റണി (732)694-3934,സുനിൽ പോൾ (732)397-4451, ടോം പെരുംപായിൽ (646)326-3708, മിനേഷ് ജോസഫ് (ട്രസ്റ്റി) (201)978-9828, മേരീദാസൻ തോമസ് (ട്രസ്റ്റി) (201)912-6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)762-6744, സാബിൻ മാത്യു (ട്രസ്റ്റി) (848)391-8461.

ടിക്കറ്റുകൾ ഓൺലൈനിലൂടെയും ലഭ്യമാണ്.
web: www.Megashownj.com
Venue: Franklin High school Auditorium, 500 Elizabeth Ave, Somerset, NJ 08873
(Entrance and parking is at the back side of the school)
Date: June 30 Saturday 4.30 PM
web: http://stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌

രാജു എബ്രഹാം എം എൽ എ , പ്രൊഫ. മജീഷ്യൻ മുതുകാട്‌ അഡ്വ. സനൽകുമാർ, എന്നിവർക്കു ഹൂസ്റ്റണിൽ സ്വീകരണം – ജൂൺ 30 നു ശനിയാഴ്ച

ഹൂസ്റ്റൺ: ഫോമാ,ഫൊക്കാന ദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കന്നതിനു അമേരിക്കയിൽ എത്തിച്ചേർന്ന റാന്നി എംഎൽഎ രാജു എബ്രഹാം, സുപ്രസിദ്ധ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട്, തിരുവല്ല അർബൻ സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം നേതാവുമായ അഡ്വ. സനൽകുമാർ എന്നിവർക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ്പ്‌ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ) ആഭിമുഖ്യത്തട്ടിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. മാഗിന്റെ ആസ്ഥാനമായ കേരളാ ഹൗസിൽ ( 1415,Packer Ln, Stafforf, TX 77477) ശനിയാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനം വൈകുന്നേരം 4:30 നു ആരംഭിക്കും. പ്രസിഡണ്ട് ജോഷ്വാ ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ സംബന്ധിക്കുന്നതാണ്.

1996 മുതൽ റാന്നി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന്റെ മൂന്നാമതു് അമേരിക്കൻ അമേരിക്കൻ സന്ദർശനമാണിത്. റാന്നി സെന്റ് തോമസ് കോളേജ് യുണിയൻ ചെയർമാൻ,യൂണിവേഴ്സിറ്റി യുണിയൻ കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി രാഷ്ട്രീയരംഗത്തേക്കു കടന്നു വന്ന രാജു എബ്രഹാം മികച്ച പ്രഭാഷകനും ചാനൽ ചർച്ചകളിലെ നിറ സാന്നിധ്യവുമാണ്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. .

അഡ്വ. ആർ. സനൽകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രെട്രിയേറ്റ് അംഗവും നീണ്ട 25 വർഷക്കാലമായി സഹകരണ രംഗത് സംസ്ഥാനത്തെ നിറസാന്നിധ്യവും പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോർഡ് കോളേജ് യൂണിയൻ ചെയർമാൻ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ സെക്രട്ടറി, സെനറ്റ് അംഗവുമായി പ്രവർത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.

സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ പ്രൊഫ. ഗോപിനാഥ് മുതുകാട് ലോക പ്രശസ്ത മജീഷ്യനും നിരവധി അവാർഡുകളുടെ ജേതാവും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമാണ്.

കൂടുതൽ വിവരങ്ങൾക്ക്;
ജോഷ്വാ ജോർജ് – 281 773 7988
സുനിൽ മേനോൻ – 821 613 3252
ബാബു മുല്ലശ്ശേരിൽ – 281 450 1410
ആൻഡ്രൂസ് ജേക്കബ് – 713 885 7934
ഏബ്രഹാം ഈപ്പൻ – 832 541 2456

ജീമോൻ റാന്നി

സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫൻ: ആഗസ്റ് മുതൽ അമേരിക്കയിലും കാനഡയിലും

ന്യുയോര്ക്ക് : ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്സിരലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്ത കനും, വേള്ഡ്ര പീസ്‌ മിഷന്‍ ചെയര്മാതനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍, 2018 ആഗസ്റ്റ്‌ 10 മുതല്‍ ഒക്ടോബർ 10 വരെ കാനഡയിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളിൽ സമാധാന സന്ദേശം നൽകുന്നു.

വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ് പ്രായോഗിക ജീവിത പ്രശ്നങ്ങള്‍, പ്രാര്ത്ഥമനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകള്ക്ക് നന്മ പകര്ന്നുന നല്കാാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 37 വര്ഷബത്തെ കൌണ്സി ലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്കു ന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്ക്ക്ി ഉണര്വ്വും പ്രാര്ത്ഥ നാജീവിതത്തിനു ആഴവും നല്കുബന്നതാണെന്ന് വേള്ഡ്‍ പീസ്‌ മിഷന്റെങ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ:ബോബി ജോസ് കട്ടിക്കാട് അഭിപ്രായപ്പെട്ടു.

ഈ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണര്വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെത നിറവും നേടാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വേള്ഡ്വ പീസ്‌ മിഷന്റെ സംഘാടകര്‍ അറിയിക്കുന്നു.
കൌണ്സിനലിങിനും സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്ക്ക് :
സ്മിത റോബി (+1 (281) 818-0937)
ജെസ്സിയമ്മ ജോസ് (+1 (469) 305-9259)
ജോൺ ഫിലിപ്പ് (പ്രകാശ്) (+1 (832) 744-0271)
സണ്ണി ജോർജ് (+1 (646) 522-1729)
വേൾഡ് പീസ് മിഷൻ ഓഫീസ് (+91 944 715 4999 / +91 938 340 3199 )
വേള്ഡ്പ പീസ്‌ മിഷന്‍ (US)
worldpeacemissioncouncil@gmail.com
www.worldpeacemission.net

കെ.ജെ.ജോൺ