എസ്.എം.സി.സി വെല്‍ഫെയര്‍ റിഫോം സെമിനാര്‍ വന്‍വിജയമായി

ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വെല്‍ഫെയര്‍ റിഫോമും അതിനോടനുബന്ധിച്ചുള്ള വിഷയങ്ങളേയും സംബന്ധിച്ച സെമിനാര്‍ നടത്തപ്പെട്ടു.

സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് അച്ചനായിരുന്നു. ജയിംസച്ചന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. അച്ചന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കമ്യൂണിറ്റിയുടെ നന്മയ്ക്കായി ഇത്തരത്തില്‍ നടത്തപ്പെടുന്ന സെമിനാറുകളുടെ പങ്ക് വളരെ വലുതാണെന്ന് പറഞ്ഞു.

കത്തീഡ്രല്‍ ഇടവകാംഗവും ഇല്ലിനോയി സ്റ്റേറ്റ് എംപ്ലോയിയുമായ ജോസ് കോലഞ്ചേരിയാണ് ക്ലാസുകള്‍ നയിച്ചത്. സെമിനാറില്‍ സദസ്യരുടെ ചോദ്യോത്തരങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടികള്‍ നല്‍കുകയും, ഭാവിയില്‍ ഇതുപോലുള്ള സെമിനാറുകള്‍ക്ക് സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സ്വാഗതം പറയുകയും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. എസ്.എം.സി.സി ഭാരവാഹികളായ മേഴ്‌സി കുര്യാക്കോസ്, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ബിജി വര്‍ഗീസ്, ജേക്കബ് കുര്യന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, ഷാജി കൈലാത്ത്, സജി വര്‍ഗീസ്, ആഗ്‌നസ് മാത്യു, ഷാബു മാത്യു, ജേക്കബ് ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ജയിംസ് ഓലിക്കര, ജോയി വട്ടത്തില്‍, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. പബ്ലിസിറ്റിക്കായി പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം സന്നിഹിതനായിരുന്നു. സൗണ്ട് സിസ്റ്റം മനീഷിന്റെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം

Share This Post