പ്ലെയിനോ സെന്റ് പോള്‍സിനു വീണ്ടും ഉന്നത വിജയം

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഡാളസ് ഏരിയയിലുള്ള സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാമത്സരത്തില്‍ പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വിദ്യാര്‍ത്ഥികള്‍ ഇത്തവണയും ഉന്നത വിജയം നേടി. ഇക്കഴിഞ്ഞ ഏപ്രില്‍ 21-നു നടത്തിയ മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികളും വിജയം നേടി അമ്പതിലധികം മെഡലുകള്‍ കരസ്ഥമാക്കി.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തപ്പെട്ട മത്സരത്തില്‍ രണ്ടാം ഗ്രൂപ്പിന്റെ ചാമ്പ്യനായി ഇടവകയിലെ ഡിയാ റബേക്ക അരുണ്‍ തെരഞ്ഞെടുക്കപ്പെട്ട് ഓവറോള്‍ ട്രോഫി നേടി.

വിജയികളായ വിദ്യാര്‍ത്ഥികളേയും നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരെ വികാരി റവ.ഫാ. ബിനു മാത്യൂസ്, അസിസ്റ്റന്റ് വികാരി ഫിലിപ്പ് ശങ്കരത്തില്‍ എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു.

എല്ലാ ഞായറാഴ്ചയും രാവിലെ 8.30 മുതല്‍ 9.30 വരെ സണ്‍ഡേ സ്കൂള്‍ ക്രമമായും ചിട്ടയായും നടത്തിവരുന്നു. സണ്‍ഡേ സ്കൂള്‍ പാഠ്യപദ്ധതികള്‍ക്കു പുറമെ വേദപഠന ചോദ്യോത്തര വേദി, സഭാ ചരിത്രം, പഠന ക്ലാസുകള്‍, ആരാധന, സഭയുടെ വിശ്വാസം എന്നിവയും പഠിപ്പിച്ചുവരുന്നു. ഇവ കൂടാതെ ഒ.വി.ബി.എസ്, മലയാളം അക്ഷരമാല, റോബോട്ടിക് ശില്പശാല, കുട്ടികളുടെ കഴിവ് വികസിപ്പിക്കത്തക്കതായ വിവിധ ശില്പശാലകളും സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിന്‍സ് ഫിലിപ്പ് (916 806 9235).

ജോയിച്ചന്‍ പുതുക്കുളം

Share This Post