ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

ചിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 12, 13 (ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും, സഹോദര ഇടവകകളിലെ വന്ദ്യ വൈദീകരുടേയും വിശ്വാസികളുടേയും സഹകരണത്തില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടും.

മെയ് ആറാംതീയതി ഞായറാഴ്ച വിശുദ്ധകുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തും. മെയ് 12-നു ശനിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്നു സുവിശേഷ പ്രസംഗവും അത്താഴ വിരുന്നും ഉണ്ടാകും.

മെയ് 13-നു ഞായറാഴ്ച രാവിലെ 8.30-നു സന്ധ്യാപ്രാര്‍ത്ഥനയും, 9.30-നു അഭിവന്ദ്യ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാനയും തുടര്‍ന്നു പ്രദക്ഷിണം, ലേലം, സ്‌നേഹവിരുന്ന്, ടീം ചിക്കാഗോയുടെ ചെണ്ടമേളം എന്നിവയും ഉണ്ടായിരിക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് റവ.ഫാ. മാത്യൂ വര്‍ഗീസ് കരുത്തലയ്ക്കല്‍, റവ.ഫാ. ലിജു പോള്‍ പൂക്കുന്നേല്‍, മാമ്മന്‍ കുരുവിള, വര്‍ഗീസ് ജോര്‍ജ്, ജിബിന്‍ മാത്യു എന്നീ കുടുംബങ്ങളാണ്.

വിശ്വാസികള്‍ ഏവരും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി റവ.ഫാ. ലിജു പോള്‍ പൂക്കുന്നേല്‍, സഹവികാരി റവ.ഫാ. മാത്യു വര്‍ഗീസ് കരിത്തലയ്ക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാമ്മന്‍ കുരുവിള (വൈസ് പ്രസിഡന്റ്) 630 718 1077, ജോര്‍ജ് മാത്യു (സെക്രട്ടറി) 847 922 7506, ജിബിന്‍ മാത്യു (ട്രഷറര്‍) 312 358 0637.

ഷെവ. ജയ്‌മോന്‍ കെ. സ്കറിയ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post