‘നന്മ’ നോര്‍ത്ത് ഈസ്റ്റ് പിക്‌നിക് നടത്തി

മൊണ്‍റോ, ന്യൂജേഴ്‌സി: ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടികട്, പെനിസില്‍വാനിയ, ഡെലവര്‍ തുടങ്ങിയ അമേരിക്കയുടെ നോര്‍ത്ത് ഈസ്റ്റ് സ്‌റ്റേറ്റുകളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളുടെ സംഗമവും പിക്‌നിക്കും ന്യൂജേഴ്‌സിയിലെ ‘തോംസണ്‍’ പാര്‍ക്കില്‍ വെച്ച് നടത്തി. പ്രവാസി മലയാളികളുടെ ഐക്യവും സ്‌നേഹവുമാണ് ‘നന്മ’യുടെ ലക്ഷ്യമെന്നും അതിനായി കൂടുതല്‍ പ്രാദേശികഗ്രൂപ്പുകള്‍ ഇത്തരം സംഗമങ്ങള്‍ ഈദിനോടനുബന്ധിച്ചും മറ്റും നടത്തണമെന്നും ‘നന്മ’ പ്രസിഡന്റ് യു.എ നസീര്‍ ഓര്‍മിപ്പിച്ചു.

300ലധികം പേര് പങ്കെടുത്ത പരിപാടിയില്‍ വിവിധ ടീമുകളായി തിരിഞ്ഞു വടംവലി, വോളിബാള്‍, ഫുട്ബാള്‍ മത്സരങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ കലാ കായിക പരിപാടികളും നടത്തി.

ഇതാദ്യമായാണ് ‘നന്മ’ ഇത്തരമൊരു വിപുലമായൊരു സംഗമം സംഘടിപ്പിക്കുന്നത്. കടുത്ത വേനല്‍ ചൂടിന് മുന്നേയുള്ള ഈ സംഗമം, അമേരിക്കയിളെയും കാനഡയിലെയും മലയാളി മുസ്ലിം കുടുംബങ്ങള്‍ക്ക് അവരവരുടെ നഗരങ്ങള്‍ക്കപ്പുറത്തുള്ള സുഹൃത്തുക്കളെയും കുടുംബങ്ങളെയും കാണാനും പരിചയപ്പെടാനും ഉപകരിക്കുന്നതാണെന്നും, നോര്‍ത്ത് ഈസ്റ്റിനു പുറമെ മറ്റു റീജിയനുകളിലും സാധ്യമാകുമെങ്കില്‍ സംയുക്ത അമേരിക്കന്‍ കാനേഡിയന്‍ സംഗമങ്ങളും നടത്താന്‍ ‘നന്മ’ ആഗ്രഹിക്കുന്നുണ്ടെന്നും സെക്രട്ടറി മെഹബൂബ് പറഞ്ഞു. മലയാളി മുസ്ലിംസ് ഓഫ് ന്യൂ ജേഴ്‌സി (MMNJ)യുടെ അതിഥികളായെത്തിയവര്‍ക്ക് നൗഫല്‍, സമദ് പോനേരി എന്നിവര്‍ നന്ദി പറഞ്ഞു

ഹാമിദ് കെന്റക്കി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post