മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന് പുതിയ നേതൃത്വം. ഈപ്പന്‍ ചെറിയാന്‍ പ്രസിഡന്റ്; ജയ്‌മോന്‍ ജേക്കബ് സെക്രട്ടറി

ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗന്റെ (MPTM) 2018- 20 വര്‍ഷത്തേക്കുള്ള പുതിയ നേത്രത്വത്തെ തിരഞ്ഞെടുത്തു. പ്രെസിഡന്റായി ഈപ്പന്‍ ചെറിയാനും സെക്രട്ടറിയായി ജയ്‌മോന്‍ ജേക്കബും സ്ഥാനമേറ്റു. തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികള്‍ ; വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍, ട്രഷറര്‍ രാജീവ് ജോസ്, ജോയിന്റ് സെക്രട്ടറി അജീഷ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഹണി ചെമ്പിത്താനം എന്നിവരാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തുകയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഭിലാഷ് പോളിന്റെ നേത്രത്വത്തില്‍ നടന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വിജയകരമായി നടപ്പിലാക്കിയ മെഡിക്കല്‍ ക്യാമ്പ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും തുടരാന്‍ തീരുമാനിച്ചു. കൂടാതെ ഡിട്രോയിറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് ഗുണകരമാകുന്ന ഫിസിക്കല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ഈപ്പന്‍ ചെറിയാന്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post