മെയ് മാസം ആഘോഷമാക്കി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

മയാമി : ആഘോഷങ്ങളുടെ പുരക്കാലം ഒരുക്കി കേരളാ സമാജം മുപ്പത്തഞ്ചാം വാര്‍ഷികത്തില്‍ മെയ് മാസം ആഘോഷ പൂരിതമാക്കുന്നു. മെയ് 12-നു മദേഴ്‌സ് ഡേ ആഘോഷം മെയ് 25 -ന് വാനമ്പാടി കെ .എസ്. ചിത്ര, സംഗീതസംവിധായകന്‍ ശരത് എന്നിവര്‍ അണിയിച്ചൊരുക്കുന്ന സംഗീത നിശ ‘ചിത്രശലഭങ്ങള്‍’ എന്ന പരിപാടിയും മെയ് 26 രാവിലെ 9 മണി മുതല്‍ നടക്കുന്ന പതിമൂന്നാം നെഹ്‌റു ട്രോഫി വള്ളം കളി മല്‍സരം എന്നിവ അവിസ്മരണീയമാക്കാന്‍ സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ മലയാളികളെയും കേരളാ സമാജം സ്വാഗതം ചെയുന്നു .

മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ മെയ് 12 വൈകിട്ട് 3 മണിമുതല്‍ ഡേവിയിലുള്ള Mar Thoma Church of South Florida Hall , 4740 SW 82nd Ave, Davie, FL 33328 þല്‍ അരങ്ങേറും വിമന്‍സ് ഫാറം പ്രസിഡന്റ് അനിത ജസ്റ്റിന്‍ കൂടാതെ സിന്ധു ജോര്‍ജ് , ജെയ്‌സമോള്‍ എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും .

തെന്നിന്ത്യന്‍ വാനമ്പാടി കെ.എസ്. ചിത്രയും സംഘവും അണിയിച്ചൊരുക്കുന്ന “ചിത്രശലഭങ്ങള്‍’ എന്ന മെഗാ സംഗീത പരിപാടി മെയ് 25 വൈകിട്ട് 6 .30 മുതല്‍ കോറല്‍ സ്പ്രിങ്‌സ് ആര്‍ട്‌സ് സെന്ററില്‍ അരങ്ങേറും (2825 Coral Springs Drive , Coral Springs FL . 33065)

പതിമൂന്നാമതു നെഹ്‌റു ട്രോഫി വള്ളം കളി മത്സരവും ആവേശകരമായ വടംവലി മത്സരവും ഫാമിലി പിക്‌നിക്കും മെയ് 26 രാവിലെ 9 മണിമുതല്‍ ഹോളിവുഡ് ടി.വൈ. പാര്‍ക്കില്‍ നടക്കും .അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ടീമുകള്‍ മാറ്റുരയ്ക്കാനെത്തും . കൂടാതെ കുട്ടികള്‍ക്കായി വിവിധ പരിപാടികളും ഉണ്ടായിരിക്കും. (T.Y Park 3300 N. Park Road Hollywood FL.33021)

എല്ലാ മലയാളികളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാം പറത്തുണ്ടില്‍, സെക്രട്ടറി പത്മകുമാര്‍ .കെ ജി എന്നിവര്‍ അറിയിച്ചു

പത്മകുമാര്‍ കെ.ജി അറിയിച്ചതാണിത്.

Share This Post