മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം വാഷിംഗ്ടണ്‍ ഡി.സി ടീം ജേതാക്കള്‍

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തിയ പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള 56 കാര്‍ഡ് ഗെയിംസില്‍ ബിനോയി ശങ്കരത്ത് ക്യാപ്റ്റനായ ഗോപകുമാര്‍ നായര്‍, അരുണ്‍ സുരേന്ദ്രനാഥ് എന്നിവര്‍ അടങ്ങിയ വാഷിംഗ്ടണ്‍ ഡി.സി ടീം ജേതാക്കളായി. ഫസ്റ്റ് റണ്ണര്‍അപ്പായി ദിപീപ് വര്‍ഗീസ് ക്യാപ്റ്റനായ ജേക്കബ് തോമസ് വലിയകല്ലുങ്കല്‍, കുര്യന്‍ ഫിലിപ്പ് ന്യൂജേഴ്‌സി ടീമും, സെക്കന്‍ഡ് റണ്ണര്‍അപ്പായി ജോണ്‍ ഇലഞ്ഞിക്കല്‍ ക്യാപ്റ്റനായി ജോണ്‍സണ്‍ ഫിലിപ്പ്, ബോബി വര്‍ഗീസ് ന്യൂജേഴ്‌സി ടീമും തേര്‍ഡ് റണ്ണര്‍അപ്പായി ജാസ്മിന്‍ ജോസ്, ജോയല്‍ ജോസ്, ജോമോന്‍ എന്നിവര്‍ അടങ്ങിയ ബാള്‍ട്ടിമോര്‍ ടീമും യഥാക്രമം ട്രോഫികളും ക്യാഷ് അവാര്‍ഡുകളും കരസ്ഥമാക്കി.

മെയ് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ എട്ടുമണിക്കാരംഭിച്ച മത്സരങ്ങള്‍ മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മാപ്പ് ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി സ്വാഗതം ആശംസിച്ചു. തോമസ് എം. ജോര്‍ജ് ടീം അംഗങ്ങളെ സദസിന് പരിചയപ്പെടുത്തി. സാബു സ്കറിയ മത്സര നിബന്ധനകള്‍ വിശദീകരിച്ചു. മത്സരത്തിന്റെ സ്‌പോണ്‍സര്‍ ബിനു പോള്‍, ദിലീപ് പോളിനു ചീട്ട് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

വിര്‍ജീനീയ, വാഷിംഗ്ടണ്‍ ഡി.സി, ബാള്‍ട്ടിമോര്‍, ഡെലവേര്‍, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ എന്നിവടങ്ങളില്‍ നിന്നായി 16 ടീമുകള്‍ വാശിയേറിയ മത്സരത്തില്‍ പങ്കെടുത്തു. വൈകിട്ട് 11.45-ഓടുകൂടി മത്സരങ്ങള്‍ സമാപിച്ചു. മാപ്പ് പ്രസിഡന്റ് അനു സ്കറിയ കൃതജ്ഞത രേഖപ്പെടുത്തി. മത്സരത്തിന്റെ റിക്കാര്‍ഡിംഗ് സെക്രട്ടറിയായും ടാബുലേഷന്‍ നടത്തി സ്‌കോര്‍ അറിയിച്ചതും ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി ആണ്.

പ്രസിഡന്റ് അനു സ്കറിയ, ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറര്‍ ഷാലു പുന്നൂസ്, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മികച്ച സഹകരണം നല്‍കിയതായി മത്സരത്തിന്റെ ചെയര്‍മാന്‍ തോമസ് എം. ജോര്‍ജ്, കോ- കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മാത്യു, ഫിലിപ്പ് ജോണ്‍, സാബു സ്കറിയ എന്നിവര്‍ അറിയിക്കുകയും പങ്കെടുത്ത എല്ലാ ടീമിനോടും, കാണികളായി പ്രോത്സാഹനം നല്‍കിയ കാര്‍ഡ് ഗെയിം പ്രേമികളോടും എല്ലാ മാപ്പ് അംഗങ്ങളോടും നന്ദി അറിയിക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറര്‍) 203 482 9123, തോമസ് എം. ജോര്‍ജ് (ചെയര്‍മാന്‍) 215 620 0323, സാബു സ്കറിയ (267 980 7923).

ജോയിച്ചന്‍ പുതുക്കുളം

Share This Post