മനോഹാരിത ചാർത്തി നഴ്സസ് ദിനാഘോഷങ്ങൾ ഹൂസ്റ്റണിൽ സമാപിച്ചു

ഹൂസ്റ്റൺ : ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻറെ (IANAGH) ഇരുപതിനാലാമതു വാർഷികവും, എ പി എൻ ഫോറത്തിൻെ ഒന്നാം വാർഷികവും കൂടി വിവിധതരം കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു .

ഷുഗർ ലാൻഡിലെ നിർമാൻസ് നിർമാണ റെസ്ടോറന്റ് അതിനു വേദിയൊരുക്കിക്കൊണ്ടു ഏവരെയും ഹൃദ്യമായ് സ്വീകരിച്ചു. അനു മോൾ തോമസും ,മോളി മാത്യുവും എം.സി മാരായി വിവിധ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.

ഇന്ത്യൻ അമേരിക്കൻ ദേശീയ ഗാനാലപനത്തിന് ശ്രേയാ വർഗീസും ശ്രുതി വർഗീസും നേതൃത്വം നൽകി. തുടർന്ന് നഴ്സസ് ദിന പ്രാർഥനയ്ക്ക് കവിത രാജനും , കത്തിച്ച വിളക്കുകൾ കയ്യിലേന്തിക്കൊണ്ട് നഴ്സസ് ദിന പ്രതിജ്ഞയ്ക്ക് ക്ലാരമ്മ മാത്യുവും നേതൃത്വം നൽകി.

വയർലെസ്സ് പേസ്‌മേക്കർ എന്ന അഡ്വാൻസ് ടെക്നോളജിയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ഡോ. അഫ്‌ഷർ ഹമീദ് അറിവു പങ്കുവച്ചു. അതിനു ശേഷം ലമാർ യൂണിവേഴ്സിറ്റിയും യൂ ടി ആർലിംഗ്ടൺ നഴ്സിംഗ് സ്കൂളും ഉന്നത വിദ്യാഭാസത്തിനു വേണ്ടാ വിവിധതര കോഴ്‌സുകളെക്കുറിച്ചും അവരുടെ പ്രൊത്സാഹനത്തെ ക്കുറിച്ചും സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് അക്കാമ്മ കല്ലേൽ സ്വാഗതം ആശംസിച്ചു. ഡോ. ജെസ്സി ഫിലിപ്പ് നഴ്സസ് പ്രാക്ടീഷനർമാരുടെ ഉന്നമനത്തിനുവേണ്ടി രൂപീകരിച്ച എപിഎൻ ഫോറത്തിന്റെ പ്രവർത്തനങ്ങളെകുറിച്ചും വിശദീകരിച്ചു .മുഖ്യ പ്രഭാഷികയായി എം ഡി ആൻഡേഴ്സൺ ആശുപത്രിയിലെ മില്ലി ടോത് ആതുരസേവനരംഗത്ത് നഴ്സസ് വരുത്തിയ മാറ്റങ്ങളെക്കുറിച്ചും , സമൂഹത്തിൽ നല്ല പ്രചോദനം നൽകാൻ നഴ്സസ് എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിച്ചുകൊണ്ട് ഏവരേയും ഉത്സുകരാക്കി .

രേഷ്മ,മെറിൻ ,ലിയാ ,അനു എന്നിവരുടെ നൃത്തവും ,സൂസൻ, ശ്രേയ എന്നിവരുടെ ഗാനവും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. അസോസിയേഷൻ സെക്രട്ടറി വിർജീനിയ അൽഫോൻസ് റിപ്പോർട്ട് വായിച്ചതിനുശഷം വിഭവ സമൃദ്ധമായ ഉച്ചയൂൺ ഏവരും ആസ്വദിച്ചുകൊണ്ട് പരിപാടികൾ തുടർന്നു .

ഡോ. ഓമന സൈമണും ഷീല മാത്യൂസും കൂടി അസ്സോസിയേഷന്റെ പുതിയ വെബ് സൈറ്റ് ഉത്‌ഘാടനം ചെയ്തു . കാലത്തിൻറെ ഏടുകളിൽ ചരിത്ത്ര സംഭവമായ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലും യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണും തമ്മിലുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്ങ് ഹൂസ്റ്റൺ യൂണിവേഴ്സ്റ്റി നഴ്സിംഗ് കോളേജ് ഡീൻ കാതറീൻ ടാർട് വിശദീകരിച്ചു. വോയിസ് ഓഫ് ഏഷ്യ എന്ന പത്രത്തിന്റെ ഫൗണ്ടർ ആയ മിസ്റ്റർ കോശി തോമസ് നഴ്സസ് ഹൂസ്റ്റണിൽ നടത്തിയ മാറ്റങ്ങളെ ക്കുറിച്ചും , മുൻകാല നഴ്സസിന്റെ സേവനങ്ങളെക്കുറിച്ചും ഏറെ പ്രശംസിച്ചു.. പുതുതായി ആരംഭിച്ച ഹെയ്ത്തി മിഷൻ പ്രോജെക്ടിനെക്കുറിച്ചു റോസ് ജീൻ വിശദീകരിക്കുകയും ,അതിനായി ഹെയ്തിയിലേയ്ക്കു പോയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഒക്ടോബറിൽ വരാനിരിക്കുന്ന നാഷണൽ കോണ്ഫറൻസിന്റെ കൺവീനർ മിസ്റ്റർ മഹേഷ് പിള്ള ഡാളസ് ചാപ്റ്ററിൽ നിന്നെത്തി ഏവരെയും അതിനായി ക്ഷണിച്ചു.

സ്പോൺസർ മാരായ ബോസ്റ്റൺ സൈന്റിഫിക് ,സോൾ മെഡിക്കൽസ് ,ലമാർ യൂണിവേഴ്സിറ്റി , യൂ ടി ആർലിംഗ്ടൺ നഴ്സിംഗ് സ്കൂൾ , യൂണിവേഴ്സിറ്റി ഹൂസ്റ്റൺ നഴ്സിംഗ് കോളേജ് ,എഡ്വിൻ എൻക്ലസ് സെൻറെർ , അലാമോ ട്രാവെൽസ് എന്നിവരുടെ സ്പോണ്സർഷിപ്പിനെ നന്ദിയോടെ സ്വീകരിച്ചു .

ആഘോഷത്തോടനുബന്ധിച്ച് അസോസിയേഷൻ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള 3 നഴ്സിംങ് വിദ്യാർഥികൾക്കും യുഎസിൽ നിന്നുള്ള 2 വിദ്യാർഥികൾക്കും സ്കോളർഷിപ്പുകൾ മേരി തോമസ് സമ്മാനിച്ചു. ഡോ. ഷൈനി വർഗീസ് സ്പെഷ്യൽ അവാർഡുകൾ ഡോ. നിതാ മാത്യുവിനും , നഴ്സിംഗ് എസ്‌സലൻസ് അവാർഡ് ക്ലിനിക്കൽ വിഭാഗത്തിൽ വിർജീനിയ അൽഫോൻസിനും , നോൺ ക്ലിനിക്കൽ വിഭാഗം എഡ്യൂക്കേറ്റർ കവിത രാജനും സമ്മാനിച്ച് അനുമോദിച്ചു. റിട്ടയർ ആയ നഴ്സ്മാരെയും ആദരിക്കുകയും , പുതുതായി ഗ്രാജുവേറ്റ് ചെയ്ത രേജിസ്റെർഡ് നേഴ്സ്, ബി എസ് എൻ ,എം എസ് എൻ ,ഡോക്ടറേറ്റ് ഇൻ നഴ്‌സിംഗ് ലഭിച്ചവരെ പ്രത്യേകം അനുമോദിക്കുകയും ചയ്തു. ഡോ. ജെസ്സി ഫിലിപ്പും ടീം അംഗങ്ങളും ചേർന്ന് , രചിച്ചു അവതരിപ്പിച്ച ചെറു നാടകം വളരെ ഹൃദയ സ്പര്ശിയായി. തുടർന്ന് ജനറൽ ബോഡി മീറ്റിംഗിലും ഏവരും സംബന്ധിച്ചു .സിസി മോൾ ജോസഫ് നന്ദി നന്ദി പ്രകാശിപ്പിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം നഴ്സസ് ഡേ ആഘോഷങ്ങൾ സമാപിച്ചു.

മെമ്പർഷിപ് കമ്മിറ്റി ചെയർ മോളി മാത്യു അറിയിച്ചതാണിതു .

ജീമോൻ റാന്നി

Share This Post