കേരളാ ലിറ്റററി സൊസൈറ്റി ഡാലസിനു നവനേതൃത്വം

ഡാളസ്: ഡാലസിലെ സാഹിത്യകാരൻമാരുടെ സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഗാർലന്റിലെ കേരളാ അസോസിയേഷൻ ഹാളിൽ വച്ച് ഏപ്രിൽ 8 ന് നടന്നു. പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനയുടെ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും വരവു ചിലവ് കണക്കുകളും അവതരിപ്പിച്ച് പാസാക്കി. തുടർന്ന് നടന്ന തിരെഞ്ഞടുപ്പിൽ താഴെ പറയുന്നവരെ 2018-19 ലെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ജോസ് ഓച്ചാലിൽ
സെക്രട്ടറി: സിജു വി. ജോർജ്
ട്രഷറാർ: ജോസൻ ജോർജ്
വൈസ് പ്രസിഡന്റ്: അജയകുമാർ
ജോയിന്റ് സെക്രട്ടറി: സി. വി. ജോർജ്

കഴിഞ്ഞ 25 വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങൾ ഈ യോഗത്തിൽ വച്ച് അംഗങ്ങൾ വിലയിരുത്തി. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും വിദ്യാരംഭം, കേരളപ്പിറവി ആഘോഷം, സാഹിത്യ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ വിപുലമായി നടത്തുവാൻ പുതിയ പ്രവർത്തന സമിതി തീരുമാനിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

Share This Post