ജിമ്മി ജോർജ് വോളിബോൾ ലീഗിന്റെ മുപ്പതാം വാർഷികം: കെവിഎൻഎൽഎ ഒരുങ്ങുന്നു

ന്യൂ യോർക്ക് : ഇന്ത്യൻ വോളിബാളിന്റെ പിതാവ് അനശ്വര ഇതിഹാസ താരം ജിമ്മി ജോർജിന്റെ സ്മരണയിൽ നോർത്ത് അമേരിക്കൻ മലയാളികൾക്കായി വോളിബാൾ ലീഗ് ഒരുങ്ങുന്നു. ജിമ്മി ജോർജിന്റെ വിയോഗത്തിന്റെ മുപ്പതാണ്ടുകൾക്കു ശേഷവും തുടർച്ചയായി നടക്കുന്ന ലീഗിന്റെ സംഘാടകർ കേരളാ വോളിബാൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക (KVNLA)യാണ്.

2018 മെയ് 26, 27 തീയതികളിൽ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കമ്യൂണിറ്റി കോളേജിൽ അരങ്ങേറുന്ന മത്സരങ്ങളിൽ നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനഞ്ചിൽപരം ടീമുകൾ മാറ്റുരക്കും. നോർത്ത് അമേരിക്കയിലെ മലയാളി വോളിബാൾ താരങ്ങൾക്കും കളിക്കാർക്കും ആരാധകർക്കം ആവേശമുണർത്തുന്ന വോളിബാൾ ലീഗിന്റെ മുപ്പതാം വാർഷികം പ്രമാണിച്ച് ഇതിന്റെ പ്രചാരം വർദ്ധിപ്പിക്കാനുള്ള ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ലീഗിന്റെ നാഷണൽ ചെയർമാൻ സുനിൽ വർഗീസ്(സുനിൽ തലവടി) അറിയിച്ചു.

1987 മുതൽ നോർത്ത്തു അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച വോളിബാൾ ക്ലബ്ബുകൾ 1989 ൽ ജിമ്മി ജോർജിന്റെ വിയോഗത്തെത്തുടർന്ന് ദേശീയ തലത്തിൽ ഒരൊറ്റ ലീഗായി ഒന്നിക്കുകയായിരുന്നു.ആ വർഷം മുതൽ ജിമ്മി ജോർജിന്റെ പേരിലാരംഭിച്ച ടൂർണമെന്റ് ഒരു വർഷം പോലും മുടങ്ങാതെ ഇന്നത്തെ രീതിയിലേക്ക് വളരുകയായിരുന്നു. ഇന്ന് അമേരിക്കയിൽ മൊത്തം പതിനഞ്ചിൽ പരംക്ലബ്ബുകളും 400ലധികംഅംഗങ്ങളുമുണ്ട്.ഈ വളർച്ചക്ക് പിന്നിൽ ഒരുപാടു പേരുടെ -കൂട്ടായ്മയും ടീം വർക്കുമുണ്ടെന്ന് മുപ്പതു വർഷമായി സംഘാടകരിലൊരാളും ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ സുനിൽ തലവടി പറഞ്ഞു. കെവിഎൻഎൽഎയുടെ സ്‌ഥാപകരികരിലൊരാളും ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റിന് തുടക്കം കുറിക്കുകയും സംഘടനയുടെ നെടുംതൂണായി പ്രവർത്തിക്കുകയും ചെയ്ത കഴിഞ്ഞ വർഷം അന്തരിച്ച ശ്രീ. തോമസ് ഫിലിപ്പിന്റെ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു.

കൂടാതെ അന്തരിച്ച ബ്ലസൻ ജോർജ്, ലൂക്കോസ് നടുപറമ്പിൽ, ദീർഘകാലം പ്രവർത്തിച്ച ജോർജ് കോശി (ക്രിസ്റ്റി) തുടങ്ങി ഇപ്പോഴും സജീവമായ ടോം കാലായിൽ, ഷരീഫ് അലിയാർ, മാത്യു ചെരുവിൽ എന്നിവരും കെവിഎൻഎൽഎയുടെ ഇതുവരെയുള്ള വളർച്ചയിൽ ഭാഗമായി.

www.kvlna.com വെബ്സൈറ്റിൽ ടൂർണമെന്റിന്റെ വിശദ വിവരങ്ങൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

ബിൻജു , ന്യൂ യോർക്ക് – 646-584-6859 ,
സജി, ഫിലാഡൽഫിയ – 215- 920-7219
സിബി, ചിക്കാഗോ – 847-338- 8265
ഫ്രാൻസിസ്, ന്യൂ ജേഴ്‌സി -201-560-7911
ജ്യോതിഷ് , റോക്ക് ലാൻഡ് 845-641-4521
തോമസ്, വാഷിങ്ടൺ 240-422-1092

Share This Post