ജി.എസ്.സിക്ക് നവ നേതൃത്വം

ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ 2018- 19 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് – ബ്ലസന്‍ ബാബു, വൈസ് പ്രസിഡന്റ് – ബൈജു കുഞ്ഞുമോന്‍, സെക്രട്ടറി- ആഷ്‌ലി സാബു, ട്രഷറര്‍ – സിറില്‍ രാജന്‍ എന്നിവരും ഭരണസമിതി അംഗങ്ങളായി ബോസ് കെ.പി, ബാബു ഗീവര്‍ഗീസ്, സാബു പുന്നൂസ് എന്നിവരും ചുമതലയേറ്റു.

കഴിഞ്ഞ പത്തുവര്‍ഷമായി ജി.എസ്.സി ഹൂസ്റ്റണ്‍ നടത്തിവരുന്ന മലയാളം ക്ലാസിന്റെ പത്താമത് വാര്‍ഷികം വിവിധ പരിപാടികളോടെ ഈവര്‍ഷം ജൂലൈ മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. മാസത്തില്‍ ഒരിക്കല്‍ സ്കാര്‍ഡ് ടെയില്‍ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടന്നുവരുന്ന മലയാളം സ്റ്റോറി ടൈം മെയ് 12-നു നടത്തുന്നതിനൊപ്പം തന്നെ ഈവര്‍ഷത്തെ സമ്മര്‍ മലയാളം ക്ലാസുകള്‍ ജൂണ്‍ മാസം 12-നു ആരംഭിക്കുന്നതാണ്. 6 മുതല്‍ 16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ബ്ലസന്‍ ബാബു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി.എസ്.സി ഹൂസ്റ്റണ്‍ ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 832 910 7296.

ജോയിച്ചന്‍ പുതുക്കുളം

Share This Post