ദേവാലയ നിര്‍മാണ ധനസമാഹരണം: “ചിത്രശലഭങ്ങള്‍” ഞായറാഴ്ച അറ്റ്ലാന്റയില്‍

അറ്റ്ലാന്റ: മലയാളക്കരയുടെ വാനമ്പാടി ശ്രീമതി കെ എസ് ചിത്രയും ബഹുമുഘപ്രതിഭയും സംഗീത സംവിധായകനുമായ ശ്രീ.ശരത്തും ചേര്‍ന്നൊരുക്കുന്ന സംഗീത കലാവിരുന്ന് “ചിത്രശലഭങ്ങള്‍ ” മെയ് 13 നു അറ്റ്‌ലാന്‍റ്റയിലെ ലസിറ്റർ ഹൈസ്‌കൂളിന്‍റെ കോണ്‍സേര്‍ട്ട് ഹാളില്‍ വച്ചു നടത്തപ്പെടും. പ്രശസ്ത വയലിനിസ്റ്റും ഗായികയുമായ രൂപരേവതിയും, ഗായകന്‍ നിഷാദും ഒപ്പം ലൈവ്‌ ഓര്‍ക്കസ്ട്രയും ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും.

സംഗീത പരിപാടികള്‍ക്ക് വേണ്ടി പ്രത്യേകമായി ഗ്രീക്കു സ്റ്റൈലില്‍ പണിതുയര്‍ത്തിയിട്ടുള്ള ഹാള്‍ ഈ സംഗീത വിരുന്നിനു മാറ്റു കൂട്ടും .ആയിരത്തോളം ആളുകള്‍ക്ക് ഒരുമിച്ചിരിന്ന് ആസ്വദിക്കാനുതകുന്ന ഈ വേദി നിറഞ്ഞു കവിയുന്നതിനുള്ള

തികഞ്ഞ പ്രോത്സാഹനം എല്ലാ കലാ പ്രേമികളും നല്‍കി വരുന്നു. ഈ കലാസന്ധ്യയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകരായ അല്‍ഫോന്‍സ ഫൊറോന പള്ളിയുടെ വികാരി ഫാ.മാത്യു ഇളയടത്തുമടം അറിയിച്ചു.

സെന്റ് അല്‍ഫോന്‍സാ പള്ളിയുടെ നിര്‍മാണത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടി നടത്തപ്പെടുന്ന ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി പരിശ്രമിക്കുകയും ടിക്കറ്റുകള്‍ എടുത്തു പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഹൃദയരായ എല്ലാ കലാ സ്നേഹികളെയും ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു .ഏകദേശം 95% ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ്‌ കഴിഞ്ഞതായും ശേഷിക്കുന്ന ഏതാനും സീറ്റുകള്‍ ഓണ്‍ലൈന്‍ വഴി തത്സമയം ലഭ്യമാകുന്നതാണ് എന്നും ഈ പരിപാടിയുടെസംഘാടകര്‍ അറിയിക്കുന്നു .

വിവരങ്ങൾക്ക് www.http://stalphonsacatholicchurch.org
എബ്രഹാം അഗസ്റ്റിൻ 770.624.7793,
ജോജി കെ ജോസ് : 317.457.3748
ഷാനി വാഴക്കാട്ട് : 770.880.9743

മാർട്ടിൻ വിലങ്ങോലിൽ

Share This Post