ക്രിക്കറ്റ് മത്സരങ്ങളോടെ ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന് ഉജ്വല തുടക്കം

കൊപ്പേൽ (ടെക്‌സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകകൾ പങ്കെടുത്തു നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റോടെ ഉജ്വല തുടക്കം. ആതിഥേയരായ കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൻറെ നേതൃത്വത്തിൽ മെയ് 4 , 5 , 6 തീയതികളിൽ 7 ടീമുകൾ പങ്കെടുത്തുള്ള ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചപ്പോൾ സെന്റ് അൽഫോൻസാ ടീം വിജയികളും സെന്റ് മേരീസ് പെർലാന്റ് റണ്ണേഴ്‌സ് അപ്പും ആയി.

മത്സരങ്ങൾക്ക് ഇറീജണൽ കോ ഓർഡിനേർ ആൻഡ് ഡയറക്ടർ പോൾ സെബാസ്റ്റ്യൻ, ഐപിഎസ്‌എഫ് ഇടവക കോർഡിനേറ്ററുമാരായ സിബി സെബാസ്റ്റ്യൻ , കെന്റ് സി തോമസ് , സജേഷ് അഗസ്റ്റിൻ തുടങ്ങയവർ നേതൃത്വം നൽകി.

ആഗസ്ത് 10 , 11 , 12 തീയതികളിലായി ഫ്രിസ്‌കോയിലുള്ള ഫീൽഡ് ഹൌസ് ഇൻഡോർ സ്പോർട്സ് കോമ്പ്ലെക്സിൽ മറ്റു മത്സര ഇനങ്ങളായ സോക്കർ, ബാസ്കറ്റ് ബോൾ, വോളിബോൾ , ത്രോബോൾ , ബാറ്റ്മിന്റൺ , ടേബിൾ ടെന്നീസ് , കാർഡ്‌സ് , ചെസ്സ്, ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി, നടത്തം എന്നിവ വിവിധ കാറ്റഗറികളിലായി നടക്കും. ആതിഥേയരായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുറമെ, ഗാര്‍ലാൻഡ് സെന്റ് തോമസ് ഫൊറോന, ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോന, പേർലാൻഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിൻ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്‌സി , സാന്‍അന്റോണിയോ സെന്റ് തോമസ് എന്നീ പാരീഷുകളും പങ്കെടുക്കുന്നു.

മാർട്ടിൻ വിലങ്ങോലിൽ

Share This Post